Activate your premium subscription today
‘‘ജനങ്ങളുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഈ യുദ്ധം ഒടുവിൽ നാം വിജയിച്ചിരിക്കുന്നു. ഇതുവരെ നാം റിപ്പബ്ലിക് ഓഫ് ചൈനയായിരുന്നു. എല്ലാ ലോകരാജ്യങ്ങളും കേൾക്കുക, ഇനി മുതല്‍ ഞങ്ങൾ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയാണ്. ഇതാണ് ഈ രാജ്യത്തെ ജനങ്ങൾക്കായി നിലകൊള്ളുന്ന ഒരൊറ്റ ഭരണകൂടം. തുല്യത, പരസ്പര ബഹുമാനം, രാജ്യത്തിന്റെ അഖണ്ഡത ഇതെല്ലാം ഈ സർക്കാരിനു കീഴിൽ ഭദ്രമായിരിക്കും.’’ 1949 ഒക്ടോബർ ഒന്നിലെ പ്രഭാതമായിരുന്നു അത്. ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിന്റെ ഹൃദയഭാഗമായ ടിയാനൻമെൻസ്ക്വയറിൽ തടിച്ചുകൂടിയ രണ്ടു ലക്ഷത്തിലേറെ പേരുടെ കരഘോഷങ്ങൾക്കു നടുവിൽനിന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ തലതൊട്ടപ്പൻ മാവോ സെദുങ് പറഞ്ഞ വാക്കുകൾ. ചിയാങ് കൈഷക്കിന്റെ നാഷനലിസ്റ്റ് സർക്കാരിനെ പുറത്താക്കി കമ്യൂണിസ്റ്റ് പാർട്ടി അധികാരം പിടിച്ചെടുത്തതിന്റെ അടയാളമായി ആകാശത്ത് മാവോ ഉയർത്തിയ പതാക പാറിപ്പറന്നു; രക്തച്ചുവപ്പിന്റെ പശ്ചാത്തലത്തിൽ അഞ്ചു നക്ഷത്രങ്ങൾ പതിച്ച പതാക. ചുറ്റിലും പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ദേശീയ ഗാനം ‘ദ് മാർച്ച് ഓഫ് ദ് വൊളന്റിയേഴ്സ്’ മുഴങ്ങി. വ്യോമസേനയുടെ യുദ്ധ വിമാനങ്ങൾ ആകാശത്തിൽ ഹുങ്കാരശബ്ദം മുഴക്കി. ആയുധങ്ങളേന്തിയ സൈനികരുടെ കരുത്ത് പ്രകടിപ്പിച്ച മാർച്ചിനൊപ്പം മിലിട്ടറി വാഹനങ്ങൾ നിരനിരയായി നീങ്ങി. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അധികാരപൈതൃകത്തിലെ രക്തനക്ഷത്രങ്ങളിലൊന്നായി പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന (പിആർസി) പിറക്കുകയായിരുന്നു. ലോകത്തിനു മുന്നിൽ ചൈന ഉദയം ചെയ്ത് 2024 ഒക്ടോബറിൽ മുക്കാൽ നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ജനകീയ വിപ്ലവത്തിലൂടെ മാവോ തുടക്കമിട്ട ചൈന, പല കാലം പിന്നിട്ട് ഇന്ന് ഷി ചിൻപിങ്ങിന്റെ സർവാധിപത്യത്തിനു കീഴിലാണ്. ചൈനയുടെ പിറവിയോടൊപ്പം മാവോ ജനങ്ങൾക്ക് ഉറപ്പു നൽകിയ തുല്യത, പരസ്പര ബഹുമാനം തുടങ്ങിയവ എത്രമാത്രം ഇന്നു രാജ്യത്ത് പ്രാവർത്തികമാണെന്ന ചോദ്യവും ബാക്കി. റഷ്യയില്‍ ബോൾഷെവിക്കുകള്‍ അധികാരം പിടിച്ചെടുത്തതിന്റെ ആവേശം ഉൾക്കൊണ്ടാണ് മാവോയുടെ നേതൃത്വത്തിൽ ചൈനീസ് വിപ്ലവം അരങ്ങേറിയത്. മാവോയുടെ കീഴിലെ ചൈനയെ ആദ്യമായി രാജ്യമെന്ന നിലയിൽ അംഗീകരിച്ചവയിൽ ഒന്ന് സോവിയറ്റ് യൂണിയനായിരുന്നു (യുഎസ്എസ്ആർ). ചൈനയുടെ പിറവി പ്രഖ്യാപിക്കുന്ന ചടങ്ങിൽ ആകെ പങ്കെടുത്ത വിദേശ പ്രതിനിധികളാകട്ടെ, സോവിയറ്റ് യൂണിയനിൽനിന്നുള്ള 43 അംഗ സംഘവും. പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന രൂപീകരിക്കപ്പെട്ട് 75 വർഷമാകുമ്പോഴും ലോകം ഉറ്റുനോക്കുന്നത് സോവിയറ്റ് യൂണിയനിലേക്കു തന്നെയാണ്. അതിന് കാരണവുമുണ്ട്. 69 വർഷമായിരുന്നു
കസാൻ∙ ഇന്ത്യയും ചൈനയും തമ്മിലുള്ള ആശയവിനിമയവും സഹകരണവും മെച്ചപ്പെടുത്തേണ്ടത് ഇരുരാജ്യങ്ങളുടെയും ആവശ്യമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്. ഇരുരാജ്യങ്ങളും തമ്മിലുള്ള വിയോജിപ്പുകൾ കൃത്യമായി കൈകാര്യം ചെയ്യണമെന്നും മോദിയെ കണ്ടതിൽ അതിയായ സന്തോഷമുണ്ടെന്നും ഷി ചിൻപിങ് പറഞ്ഞു. അതിർത്തിയിൽ കഴിഞ്ഞ 4 വർഷമായി
മോസ്കോ ∙റഷ്യ– യുക്രെയ്ൻ സംഘർഷം സമാധാനപരമായി പരിഹരിക്കണമെന്നും ഇതിനായി സാധ്യമായ എല്ലാ സഹകരണവും ഇന്ത്യ നൽകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനോടു പറഞ്ഞു. റഷ്യൻ നഗരമായ കസാനിൽ ഇന്നലെയാരംഭിച്ച 16–ാം ബ്രിക്സ് ഉച്ചകോടിക്കു മുന്നോടിയായാണ് ഇരുനേതാക്കളും തമ്മിൽ ചർച്ച നടന്നത്. 3 മാസത്തിനിടെ രണ്ടാം തവണയാണു മോദിയുടെ റഷ്യാസന്ദർശനം.
2024 – രാജ്യാന്തര തലത്തിൽ തിരഞ്ഞെടുപ്പ് വർഷമായാണു പലരും കണക്കാക്കുന്നത്. പലയിടത്തും ഭരണത്തിലിരുന്ന സർക്കാരുകൾ തുടർന്നു. പലയിടത്തും ജനകീയ വിപ്ലവം സർക്കാരുകളെ മറിച്ചിടുകയും ചെയ്തു. ദക്ഷിണേഷ്യയിലും വലിയ മാറ്റങ്ങളാണ് ഈ വർഷം നടന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ചില രാജ്യങ്ങളിലെല്ലാം ഇക്കാലയളവിൽ സർക്കാരുകൾ മാറി. നയതന്ത്ര ബന്ധത്തിൽ ഇന്ത്യ കഴിഞ്ഞ പത്തു വർഷമായി പുലർത്തിയിരുന്ന ചില ഘടകങ്ങളിലെങ്കിലും ഇതു മാറ്റം വരുത്തുമോ?
സിംഗപ്പൂർ ∙ സ്വകാര്യ ‘വി–ചാറ്റ്’ സംഭാഷണത്തിനിടെ ചൈനയുടെ സമ്പദ്വ്യവസ്ഥയെ വിമർശിക്കുകയും പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ ഏകാധിപത്യ പ്രവണതകൾ ചൂണ്ടിക്കാട്ടുകയും ചെയ്ത പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ സു ഹെങ്പെങ് (55) ‘അപ്രത്യക്ഷനായ’തായി റിപ്പോർട്ട്. ചൈനീസ് അക്കാദമി ഓഫ് സോഷ്യൽ സയൻസസിൽ (കാസ്) 20 വർഷം ജോലി ചെയ്ത സു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്സ് ഡയറക്ടറായിരുന്നു. ഏപ്രിലിൽ ‘വി–ചാറ്റ്’ സംഭാഷണത്തില്‍ പ്രസിഡന്റിനെതിരായ പരാമർശത്തെത്തുടർന്ന് പൊലീസ് കസ്റ്റഡിയിലായ അദ്ദേഹത്തെക്കുറിച്ച് പിന്നീട് വിവരമില്ല.
ബെയ്ജിങ് ∙ ‘വിപ്ലവത്തോടുള്ള ആഭിമുഖ്യം’ കുറഞ്ഞവർ മുതൽ പാർട്ടി ലെവി (വരിസംഖ്യ) നൽകാത്തവർ വരെയുള്ളവരെ പുറത്താക്കി സംഘടനയെ ശുദ്ധീകരിക്കാൻ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി തീരുമാനിച്ചു. അഴിമതിയും കുറ്റകൃത്യങ്ങളും ചെയ്യുന്നവരെ മാത്രം പുറത്താക്കിയാൽ പോരാ, കഴിവുകെട്ടവരെ കൂടി പുറത്തുകളയണമെന്നാണ് പുതിയ തീരുമാനം. ഇതിനായി പാർട്ടി കേന്ദ്രകമ്മിറ്റി 27 മാർഗനിർദേശങ്ങൾ പുറത്തുവിട്ടു.
ബെയ്ജിങ് ∙ ചൈനയിലെ ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാർട്ടിയുടെ നാലുദിന പ്ലീനം ആരംഭിച്ചു. സർക്കാരിലെ പ്രമുഖർ ഉൾപ്പെടെ കേന്ദ്രകമ്മിറ്റിയിലെ 376 അംഗങ്ങൾ പങ്കെടുക്കുന്ന പ്ലീനം രാജ്യത്തെ പരിഷ്കരണ നടപടികൾ വിലയിരുത്തി നിർദേശങ്ങൾ നൽകും.
ചൈനയ്ക്ക് ചാര ഏജൻസിയുണ്ടെന്നോ അതിന്റെ പേര് എന്തെന്നോ ആർക്കും അറിയില്ല. ഇന്റലിജൻസ് വൃത്തങ്ങളിലൊഴികെ. നാഴികയ്ക്ക് നാൽപ്പത് വട്ടം സിഐഎയെ കുറ്റം പറയുന്നവർക്കൊന്നും ഗ്വാവൻബു എന്ന പേരിലൊരു വളരെ ശക്തമായ ചാരസംഘടന ചൈനയ്ക്ക് ലോകമാകെയുണ്ടെന്നറിയില്ല. മാത്രമല്ല അവർ ലോകമാകെനിന്നു വിവര ശേഖരണം നടത്തുകയും രഹസ്യ ഓപ്പറേഷനുകൾ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. സ്വിറ്റ്സർലൻഡിലെ കണ്ണായ സ്ഥലത്ത് അങ്ങനെ ചാരപ്പണി നടത്താനുള്ള ഒരു ശ്രമം പക്ഷേ പൊളിഞ്ഞു പോയി. അക്കഥ കൗതുകമാണ്.
ബെയ്ജിങ് ∙ ഇന്ത്യയിലെ ചൈനീസ് സ്ഥാനപതിയായി ഷൂ ഫെയ്ഹോങ്ങിനെ (60) നിയമിച്ച് പ്രസിഡന്റ് ഷീ ചിങ്പിങ് ഉത്തരവിട്ടു. ലഡാക്കിലെ സൈനിക ഇടപെടലിനെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. അന്നത്തെ സ്ഥാനപതി സൺ വെയ്ഡോങ് കാലാവധി പൂർത്തിയാക്കി ഒന്നരവർഷത്തിനു ശേഷമാണ് പുതിയ നിയമനം. ഷൂ ഫെയ്ഹോങ് മുൻപ് അഫ്ഗാനിസ്ഥാൻ, റുമാനിയ എന്നിവിടങ്ങളിൽ സേവനനുഷ്ഠിച്ചിട്ടുണ്ട്.
പാരിസ് ∙ അപൂർവമായ യൂറോപ്പ് പര്യടനത്തിനു കുടുംബസമേതമെത്തിയ ചൈനയുടെ പ്രസിഡന്റ് ഷി ചിൻപിങ് ഫ്രാൻസിൽ ആദ്യസ്വീകരണം. പാരിസിൽ, ഔദ്യോഗിക വസതിയായ എലീസെ കൊട്ടാരത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ ഷിയെ വരവേറ്റു. കഴിഞ്ഞ വർഷം ഏപ്രിലിൽ മക്രോ ചൈന സന്ദർശിച്ചിരുന്നു.
Results 1-10 of 206