Activate your premium subscription today
ന്യൂഡൽഹി ∙ 2020 ൽ ബിഹാർ ഉപമുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെട്ട സുശീൽ മോദി പിറ്റേവർഷം കേന്ദ്ര മന്ത്രിസഭയിലേക്കു പരിഗണിക്കപ്പെടുമെന്നായിരുന്നു ശ്രുതി. അങ്ങനെ സംഭവിച്ചില്ല; അദ്ദേഹം ഇപ്പോൾ രാജ്യസഭാംഗമാണ്. മികച്ച വിജയത്തിൽ പങ്കുവഹിച്ചിട്ടും മുഖ്യമന്ത്രിസ്ഥാനം ലഭിക്കാതിരുന്ന ശിവരാജ് സിങ് ചൗഹാനും വസുന്ധര രാജെയും സുശീൽ മോദിയുടെ പാതയിൽ സഞ്ചരിക്കാൻ നിർബന്ധിതരാകുന്ന സ്ഥിതിയാണ്.
ന്യൂഡൽഹി ∙ ആദ്യമായി എംഎൽഎ ആയ ഭജൻലാൽ ശർമ (56) രാജസ്ഥാൻ മുഖ്യമന്ത്രി. 2 തവണ മുഖ്യമന്ത്രിയായ വസുന്ധര രാജെയുടെ സാന്നിധ്യത്തിൽ കേന്ദ്രനിരീക്ഷകനായ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങാണു പ്രഖ്യാപനം നടത്തിയത്. ബിജെപി ഓഫിസിൽ നടന്ന പ്രഖ്യാപനത്തിനു ശേഷം ശർമ ഗവർണർ കൽരാജ് മിശ്രയെക്കണ്ട് മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശമുന്നയിച്ചു. ഛത്തീസ്ഗഡിനും മധ്യപ്രദേശിനും പിന്നാലെയാണു രാജസ്ഥാനിലും ബിജെപി തലമുറമാറ്റത്തിനു വഴിയൊരുക്കുന്നത്. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും മുഖ്യമന്ത്രിമാർ ഇന്നു സത്യപ്രതിജ്ഞ ചെയ്യും.
ജയ്പുർ ∙ ഏറെ ദിവസത്തെ അനിശ്ചിതത്വത്തിനു ശേഷം രാജസ്ഥാൻ മുഖ്യമന്ത്രിയായി ഭജൻലാൽ ശർമയെ തിരഞ്ഞെടുത്ത് ബിജെപി. മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയെ തഴഞ്ഞാണു ഭജൻലാലിനെ തിരഞ്ഞെടുത്തത്.
ജയ്പുർ∙ രാജസ്ഥാൻ മുഖ്യമന്ത്രിയെ ബിജെപി ഇന്ന് പ്രഖ്യാപിച്ചേക്കും. മുഖ്യമന്ത്രിയെ ഔദ്യോഗികമായി തിരഞ്ഞെടുക്കുന്നതിനായി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ ഇന്ന് ജയ്പുരിൽ നിയമസഭാ കക്ഷിയോഗം ചേരും. ബിജെപി സംസ്ഥാന ഓഫിസിൽ വൈകിട്ട് നാലിന് ചേരുന്ന യോഗത്തിൽ നിരീക്ഷകനായ പ്രതിരോധ മന്ത്രി രാജ്നാഥ്
ജയ്പുർ∙ രാജസ്ഥാനിൽ മുഖ്യമന്ത്രി ആരെന്ന സസ്പെൻസ് തുടരുന്നതിനിടെ, സംസ്ഥാനത്തെ നിരവധി പുതിയ എംഎൽഎമാരും മുൻ എംഎൽഎമാരും രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ വസുന്ധര രാജെയുടെ ജയ്പുരിലെ വസതിയിൽ എത്തിയതായി റിപ്പോർട്ട്. രാജസ്ഥാനിൽ സർക്കാർ രൂപീകരണം വൈകുന്നതിന് കാരണം അച്ചടക്കമില്ലായ്മയാണെന്ന് കോൺഗ്രസ് ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ്
ന്യൂഡൽഹി ∙ രാജസ്ഥാനിലും മധ്യപ്രദേശിലും മുഖ്യമന്ത്രിയാരെന്ന് നാളെ അറിയാം. രണ്ടു സംസ്ഥാനങ്ങളിലും ബിജെപി നിയമസഭാകക്ഷി യോഗം നാളെ ചേരും. ഛത്തീസ്ഗഡിൽ ഇന്നു പ്രഖ്യാപനമുണ്ടായേക്കും. അവിടെ ഇന്നാണു നിയമസഭാകക്ഷി യോഗം. രാജസ്ഥാനിലെ ബിജെപി എംഎൽഎമാരെ ഓരോരുത്തരായി വിളിച്ച് ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ ഇന്നലെ രാത്രി മുതൽ ചർച്ച ആരംഭിച്ചിട്ടുണ്ട്.
ന്യൂഡൽഹി∙ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ തീരുമാനിക്കാനുള്ള ബിജെപിയുടെ നിർണായക യോഗം ഇന്ന് ഡൽഹിയിൽ ചേരാനിരിക്കെ, മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയും രാജസ്ഥാനിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുൻനിരയിലുമുള്ള വസുന്ധര രാജെ ഡൽഹിയിലെത്തി. കഴിഞ്ഞ ദിവസം
ജയ്പുർ ∙ അശോക് ഗെലോട്ട് നയിച്ച കോൺഗ്രസ് സർക്കാരിനെ താഴെയിറക്കിയ രാജസ്ഥാനിൽ ബിജെപിയുടെ അടുത്ത ചർച്ച മുഖ്യമന്ത്രി ആരാകും എന്നതിനെച്ചൊല്ലിയാണ്. വസുന്ധര രാജെ സിന്ധ്യയ്ക്ക് ഒരിക്കൽക്കൂടി മുഖ്യമന്ത്രിയാകാൻ മോഹമുണ്ടെങ്കിലും പുതുമുഖങ്ങളെ പരീക്ഷിക്കാനാണു കേന്ദ്ര നേതൃത്വം ആഗ്രഹിക്കുന്നത്. 7 സിറ്റിങ്
ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ രാജസ്ഥാനിൽ നിന്നുള്ള നേതാക്കളുമായി ചർച്ച നടത്തി. കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത്, മുഖ്യമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്ന ബാബാ ബാലക്നാഥ്, പാർട്ടി സംസ്ഥാന അധ്യക്ഷനും എംപിയുമായ സി.പി.ജോഷി, അർജുൻ റാം മേഘ്വാൾ എന്നിവർ യോഗത്തിൽ പങ്കെടുത്തതായാണ് വിവരം. എംപി കൂടിയായ ബാബാ ബാലക്നാഥ് ഡൽഹിക്കു തിരിച്ചതോടെ ജയ്പുരിൽ വസുന്ധര രാജെയുടെ വസതിയിൽ അവരെ പിന്തുണയ്ക്കുന്ന എംഎൽഎമാർ എത്തി പിന്തുണ അറിയിച്ചിട്ടുണ്ട്. ഈ മാസം ഏഴിനകം മുഖ്യമന്ത്രിയാരെന്ന് അറിയാനാവുമെന്ന് നേതാക്കളിലൊരാൾ പറഞ്ഞു.
വസുന്ധര രാജെ സിന്ധ്യയ്ക്ക് ഒരിക്കൽക്കൂടി മുഖ്യമന്ത്രി പദത്തിലെത്തണമെന്ന് ആഗ്രഹമുണ്ടെന്നത് പകൽ പോലെ വ്യക്തം. ഇത്തവണ കഴിഞ്ഞാൽ സജീവ രാഷ്ട്രീയത്തിൽ നിന്നു പിന്മാറുമെന്നും പറഞ്ഞിരുന്നു. മുഖ്യമന്ത്രി പദത്തിലേക്ക് ലോക്സഭാ എംപിയായ ബാബാ ബാലക്നാഥ് (40) എന്ന സന്യാസിയുടെ പേരും സജീവമായി രംഗത്തുണ്ട്. ടിജാറ മണ്ഡലത്തിൽ നിന്ന് 6173 വോട്ടിന് അദ്ദേഹം വിജയിച്ചു.
Results 1-10 of 60