രാജസ്ഥാൻ: മുഖ്യമന്ത്രിപദം ആഗ്രഹിച്ച് വസുന്ധര; ബാബാ ബാലക്നാഥും പരിഗണനയിൽ
Mail This Article
വസുന്ധര രാജെ സിന്ധ്യയ്ക്ക് ഒരിക്കൽക്കൂടി മുഖ്യമന്ത്രി പദത്തിലെത്തണമെന്ന് ആഗ്രഹമുണ്ടെന്നത് പകൽ പോലെ വ്യക്തം. ഇത്തവണ കഴിഞ്ഞാൽ സജീവ രാഷ്ട്രീയത്തിൽ നിന്നു പിന്മാറുമെന്നും പറഞ്ഞിരുന്നു.
മുഖ്യമന്ത്രി പദത്തിലേക്ക് ലോക്സഭാ എംപിയായ ബാബാ ബാലക്നാഥ് (40) എന്ന സന്യാസിയുടെ പേരും സജീവമായി രംഗത്തുണ്ട്. ടിജാറ മണ്ഡലത്തിൽ നിന്ന് 6173 വോട്ടിന് അദ്ദേഹം വിജയിച്ചു. യുപിയിലെ യോഗി ആദിത്യനാഥിനെപ്പോലെ രാജസ്ഥാനിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന് അടിത്തറയിടാൻ കഴിവുള്ളയാളാണ്. നാഥ് സന്യാസി പരമ്പരയിൽ നിന്നുള്ളയാളാണ്.
ഉയരുന്ന മറ്റൊരു പ്രധാന പേര് രാജ്യസഭാംഗം കൂടിയായ കിരോഡി ലാൽ മീണയുടേതാണ്. വസുന്ധരയെപ്പോലെ ജനപിന്തുണയുള്ള മുതിർന്ന നേതാവാണ്. ജയ്പുർ രാജകുടുംബാംഗമായ ദിയാ കുമാരി, രാജ്യവർധൻ റാത്തോഡ് എന്നിവർക്കൊപ്പം അർജുൻ റാം മേഘ്‌വാൾ, ഗജേന്ദ്രസിങ് ഷെഖാവത്ത് എന്നീ കേന്ദ്രമന്ത്രിമാരുടെ പേരു കൂടി മുഖ്യമന്ത്രി സ്ഥാനത്തേക്കുയർന്നു കേൾക്കുന്നു. സംസ്ഥാന പ്രസിഡന്റ് സി.പി. ജോഷി മുഖ്യമന്ത്രി സ്ഥാനത്തേക്കില്ലെന്നു പറഞ്ഞെങ്കിലും പരിഗണിക്കപ്പെട്ടേക്കും.