Activate your premium subscription today
Tuesday, Apr 15, 2025
ഡോ. ബി.ആർ. അംബേദ്കർ ജീവിച്ചിരിക്കുമ്പോൾ കോൺഗ്രസ് അദ്ദേഹത്തെ അപമാനിച്ചു എന്ന തരത്തിൽ പ്രധാനമന്ത്രി നടത്തിയ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. അംബേദ്കർ ജീവിച്ചിരിക്കുമ്പോൾ അദ്ദേഹത്തെ പിന്തുണയ്ക്കാതിരുന്നത് ബിജെപിയാണെന്നും ഖർഗെ പറഞ്ഞു. അന്നു മാത്രമല്ല ഇന്നും ബിജെപി അംബേദ്കറിന്റെ ശത്രുക്കളാണെന്നും ഖർഗെ വ്യക്തമാക്കി. അംബേദ്കറിന്റെ ജാതിയുടെ പേരിൽ അദ്ദേഹത്തെ അകറ്റി നിർത്തുകയും വിശ്വാസപരമായ കാര്യങ്ങളിലും രാഷ്ട്രീയ നിലപാടുകളിലും എതിർ നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നവരാണ് ബിജെപി എന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹി∙ വഖഫ് സ്വത്തുക്കളുടെ ദുരുപയോഗം ഉയർത്തിക്കാട്ടിയും വിഷയത്തിൽ കോൺഗ്രസിന്റെ നിലപാടിനെ പരിഹസിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് വോട്ട് ബാങ്ക് വൈറസ് പടർത്തുകയാണെന്ന് ആരോപിച്ച മോദി, വഖഫിന്റെ പേരിൽ ലക്ഷക്കണക്കിന് ഹെക്ടർ ഭൂമിയുണ്ടെന്നും ഇതെല്ലാം ദരിദ്രർക്ക് പ്രയോജനപ്പെടേണ്ടതായിരുന്നെന്നും പറഞ്ഞു. ഹിസാറിൽ നടന്ന അംബേദ്കർ ജയന്തി ആഘോഷത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം.
ചെന്നൈ ∙ അണ്ണാഡിഎംകെയും ബിജെപിയും വീണ്ടും കൈകോർത്തതോടെ, തമിഴ് രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുന്ന വിജയ്ക്കു വെല്ലുവിളി ഇരട്ടിയായി. ബിജെപിയുമായി സഹകരിക്കാൻ മടിച്ചുനിന്ന അണ്ണാഡിഎംകെ, ആദ്യം വിജയ്യുടെ തമിഴക വെട്രി കഴകത്തെ (ടിവികെ) ഒപ്പം നിർത്താനായിരുന്നു ശ്രമിച്ചത്. ഇതിനായി വിശദമായ ചർച്ചകൾ നടന്നെങ്കിലും ടിവികെ മുന്നോട്ടു വച്ച ഉപാധികൾ അണ്ണാഡിഎംകെയെ ഞെട്ടിച്ചു.
ചെന്നൈ ∙ ഡിഎംകെയെ അധികാരത്തിൽ നിന്നു പുറത്താക്കും വരെ ചെരിപ്പണിയില്ലെന്ന ശപഥം തമിഴ്നാട് മുൻ അധ്യക്ഷൻ കെ.അണ്ണാമലൈ പിൻവലിച്ചു. ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ നൈനാർ നാഗേന്ദ്രന്റെ അഭ്യർഥനയെ തുടർന്നാണിത്. നൈനാർ ചുമതലയേറ്റ ചടങ്ങു നടന്ന വേദിയിൽ പുതിയ ചെരിപ്പ് അണ്ണാമലൈ ധരിച്ചു.
കൊൽക്കത്ത ∙ വഖഫ് നിയമത്തിനെതിരായ പ്രതിഷേധത്തിൽ ബംഗാളിലെ മുർഷിദാബാദിൽ 3 പേർ കൊല്ലപ്പെട്ടു. മുർഷിദാബാദ് ജില്ലയിലെ സംസേർഗഞ്ചിലാണ് സംഭവം. ഇന്നലെ രൂപപ്പെട്ട പ്രതിഷേധമാണ് സംഘർഷത്തിലേക്ക് നയിച്ചത്. മരിച്ചവരിൽ രണ്ട് പേർ അച്ഛനും മകനുമാണ്. മുർഷിദാബാദ് ജില്ലയിലെ സംഘർഷബാധിത മേഖലകളിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുകയാണ്. മേഖലയിലെ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
പാർലമെന്റിൽ പുതിയതായി അവതരിപ്പിക്കപ്പെട്ട ഡിജിറ്റൽ പഴ്സനേൽ ഡേറ്റ പ്രൊട്ടക്ഷൻ (ഡിപിഡിപി) നിയമം വിവരാവകാശത്തിന്റെ കഴുത്തിൽ കത്രികവയ്ക്കുകയാണെന്നാണ് ഇന്ത്യ സഖ്യം ഉൾപ്പെടുന്ന പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നത്. എല്ലാ വ്യക്തിഗത വിവരങ്ങളും വെളിപ്പെടുത്തലിൽനിന്ന് ഒഴിവാക്കുന്ന നിയമത്തിലൂടെ വിവരാവകാശ നിയമത്തിന്റെ (ആർടിഐ ആക്ട്) ഭേദഗതിയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നാണ് ആരോപണം.
ചെന്നൈ ∙ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പോടെ കേരളത്തിലും തമിഴ്നാട്ടിലും ബിജെപി ശക്തിപ്രാപിക്കുമെന്നും ആദ്യപടിയായി അടുത്ത തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ എല്ലായിടത്തും മത്സരിക്കാനാണ് ഉദ്ദേശ്യമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഡൽഹിയിൽനിന്നുള്ള പ്രത്യേകവിമാനത്തിലെ യാത്രയ്ക്കിടയിൽ മനോരമയുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. തദ്ദേശ തിരഞ്ഞെടുപ്പിൽ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ കേരളത്തിൽ പാർട്ടി വൻ നേട്ടമുണ്ടാക്കുമെന്നു തന്നെയാണ് പ്രതീക്ഷ. തമിഴ്നാട്ടിലും പാർട്ടിയിൽ പുതിയ നേതൃത്വം വരുന്നു. ഇരു സംസ്ഥാനങ്ങളും പാർട്ടിക്കു വലിയ പ്രതീക്ഷകളാണു നൽകുന്നത്.
തമിഴ്നാട്ടിൽ നിറഞ്ഞുനിന്ന അണ്ണാമലൈയെ മാറ്റാനും നൈനാർ നാഗേന്ദ്രനെ പകരം നിയമിക്കാനും ബിജെപി തീരുമാനിച്ചത് രാഷ്ട്രീയ പരമായ പല കാരണങ്ങൾ കൊണ്ടാണ്. ഏതെങ്കിലും ദ്രാവിഡ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയില്ലാതെ ഒറ്റയ്ക്ക് നിന്നാൽ തമിഴ്നാട്ടിൽ താമര വളരില്ലെന്ന് ബിജെപി തിരിച്ചറിഞ്ഞതാണ്. അണ്ണാഡിഎംകെയെ തിരികെ എത്തിച്ച് ബിജെപി അതിനു തുടക്കമിട്ടു കഴിഞ്ഞു. താൻ മാറുമെന്ന സൂചന അണ്ണാമലൈയ്ക്ക് കുറച്ചു നാൾ മുൻപു തന്നെ ലഭിച്ചു. തമിഴ്നാട് ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനായി നൈനാർ നാഗേന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടതോടെ തമിഴ്നാട്ടിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറുകയാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വ്യത്യസ്ത മുന്നണിയായി മത്സരിച്ച അണ്ണാഡിഎംകെയും ബിജെപിയും ഒരുമിക്കുന്നതോടെ തമിഴകത്ത് നിർണായക ശക്തിയായി മാറുമെന്നാണ് വിലയിരുത്തൽ. തെക്കൻ തമിഴ്നാട്ടിലെയും കൊങ്കുനാട്ടിലെയും ജാതിസമവാക്യങ്ങൾ പൊളിച്ചെഴുതുന്നതായിരിക്കും തമിഴ്നാട്ടിലെ പുതിയ എൻഡിഎ.
ഇന്നത്തെ പ്രധാനവാർത്തകൾ ഏതൊക്കെയെന്ന് അറിയണോ? അവ ഒറ്റ ക്ലിക്കിൽ വിശദമായി വായിക്കണോ?. എങ്കിലിതാ മനോരമ ഓൺലൈൻ ‘ടുഡേയ്സ് റീക്യാപ്പ്’. തിരഞ്ഞെടുത്ത അഞ്ചു വാർത്തകള് നിങ്ങൾക്ക് ഇവിടെ വായിക്കാം. തമിഴ്നാട്ടിൽ വീണ്ടും ബിജെപി – അണ്ണാഡിഎംകെ സഖ്യം, യുഎസ് ഇറക്കുമതിക്ക് 125% ചൈനീസ് അധിക തീരുവ, തമിഴ്നാട് ബിജെപിയെ നയിക്കാൻ നൈനാർ നാഗേന്ദ്രൻ, കോവിഡ് ബാധിച്ച യുവതിയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം, സിഎംആർഎൽ കേസിൽ എസ്എഫ്െഎഒ കുറ്റപത്രം ഫയലിൽ സ്വീകരിച്ച് കോടതി തുടങ്ങിയവയാണ് ഇന്നത്തെ തിരഞ്ഞെടുത്ത വാർത്തകൾ. ഇവ ഒരിക്കൽ കൂടി വിശദമായി വായിക്കാം.
ചെന്നൈ∙ തമിഴ്നാട് ബിജെപിയുടെ സംസ്ഥാനാ അധ്യക്ഷനായി തിരുനെൽവേലിയിൽ നിന്നുള്ള ബിജെപി എംഎൽഎ നൈനാർ നാഗേന്ദ്രൻ പത്രിക സമർപ്പിച്ചു. നാളെ ഡൽഹിയിലെ പാർട്ടി ആസ്ഥാനത്താണ് നൈനാറിനെ സംസ്ഥാന അധ്യക്ഷനാക്കി കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം. തമിഴ്നാട് നിയമസഭയിൽ ബിജെപിയുടെ നിയമസഭാ കക്ഷിനേതാവാണ് നൈനാർ നാഗേന്ദ്രൻ. അണ്ണാഡിഎംകെയിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച് ഒടുവിൽ പ്രിയ നേതാവ് ജയലളിതയുടെ വിയോഗത്തിന് പിന്നാലെയ പാർട്ടി വിട്ട അദ്ദേഹം 2017 ലാണ് ബിജെപിയിലേക്ക് എത്തുന്നത്. 2020 മുതൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി തുടരുന്നതിനിടെയാണ് നിർണായ നീക്കത്തിലൂടെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
Results 1-10 of 9282
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.