Activate your premium subscription today
Saturday, Mar 29, 2025
തിരുവനന്തപുരം∙ എമ്പുരാന് സിനിമയ്ക്കെതിരായ ബിജെപി വിമര്‍ശനം സംഘപരിവാര്‍ അസഹിഷ്ണുതയുടെ ഭാഗമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. സെക്രട്ടേറിയറ്റിനു മുന്നില്‍ അങ്കണവാടി ജീവനക്കാരുടെയും ആശാ പ്രവര്‍ത്തകരുടെയും സമരവേദി സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം ∙ എമ്പുരാൻ സിനിമ രാഷ്ട്രീയ വിവാദമായിരിക്കെ ചിത്രത്തിന്റെ സെൻസർ വിവരങ്ങൾ പുറത്ത്. സിനിമയ്ക്കു രണ്ടു കട്ടുകൾ മാത്രമാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് (സിബിഎഫ്സി) നിർദേശിച്ചത്. സ്ത്രീകൾക്ക് എതിരായ അക്രമ ദൃശ്യത്തിന്റെ ദൈർഘ്യം ആറു സെക്കൻഡ് കുറച്ചു. ദേശീയപതാകയെക്കുറിച്ചു പരാമർശിക്കുന്ന നാല് സെക്കൻഡ് വെട്ടിമാറ്റിയെങ്കിലും പകരം നാല് സെക്കൻഡ് കൂട്ടിച്ചേർത്തിട്ടുണ്ട്. 179 മിനിറ്റ് 52 സെക്കൻഡാണ് സിനിമയുടെ ആകെ ദൈർഘ്യം. 16 പ്ലസ് കാറ്റഗറിയിലാണ് സിബിഎഫ്സി എമ്പുരാൻ സിനിമ സെൻസർ ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം ∙ എമ്പുരാൻ സിനിമയുടെ സെൻസറിങ്ങിൽ വീഴ്ച പറ്റിയതായി ബിജെപി കോർ കമ്മിറ്റി യോഗത്തിൽ വിമർശനം. സിനിമയിലെ ചില പരാമർശങ്ങൾ മാറ്റാൻ നോമിനേറ്റ് ചെയ്ത സെൻസർ ബോർഡ് അംഗങ്ങൾ ശ്രദ്ധിക്കണമെന്നായിരുന്നു വിമർശനം. ആർഎസ്എസ് നേതാക്കളും എമ്പുരാനെതിരെ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. ചിത്രത്തിനെതിരെ പരസ്യ പ്രചാരണം വേണ്ടെന്നായിരുന്നു നേതൃത്വത്തിന്റെ നിർദേശം.
തിരുവനന്തപുരം ∙ എംപുരാൻ സിനിമയുടെ സെൻസറിങ്ങിൽ സെൻസർ ബോർഡിലെ ആർഎസ്എസ് നോമിനേറ്റ് ചെയ്ത അംഗങ്ങൾക്ക് വീഴ്ച പറ്റിയതായി കോർ കമ്മിറ്റി യോഗത്തിൽ വിമർശനം. സിനിമയിലെ ചില പരാമർശങ്ങൾ മാറ്റാന്‍ സെൻസർ ബോർഡ് അംഗങ്ങൾ ശ്രദ്ധിക്കണമെന്നായിരുന്നു വിമർശനം. ആർഎസ്എസ് നോമിനേറ്റ് ചെയ്തവർ ബോർഡിലില്ലെന്ന് മുൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് വിശദീകരിച്ചു.
ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനും പി.കെ. ശ്രീമതിയും തമ്മിലുണ്ടാക്കിയ ഒത്തുതീർപ്പ് രേഖ പുറത്ത്. ഖേദം പ്രകടിപ്പിക്കാൻ ഗോപാലകൃഷ്ണൻ സന്നദ്ധത അറിയിച്ചെന്ന് ഒത്തു തീർപ്പ് രേഖയിൽ വ്യക്തമാണ്. തന്റെ ഔദാര്യമാണ് ഖേദ പ്രകടനം എന്നായിരുന്നു ഗോപാലകൃഷ്ണന്റെ വാദം.
ചെന്നൈ ∙ ഒ.പനീർസെൽവത്തെ പാർട്ടിയിൽ തിരിച്ചെടുക്കില്ലെന്ന് ആവർത്തിച്ച് ജനറൽ സെക്രട്ടറി എടപ്പാടി കെ.പളനിസാമി. പാർട്ടിയുടെ ആസ്ഥാനം ആക്രമിച്ചതും പാർട്ടിയെ ശത്രുക്കളുടെ മുന്നിൽ പണയം വച്ചതും പനീർസെൽവമാണെന്നും പുറത്താക്കിയ തീരുമാനത്തിൽ മാറ്റമില്ലെന്നും എടപ്പാടി വ്യക്തമാക്കി. അതേസമയം, എടപ്പാടി വഴിവിട്ട
പട്ന∙ കോൺഗ്രസ് നേതാവ് കനയ്യ കുമാറിന്റെ സന്ദർശനത്തിനു പിന്നാലെ ക്ഷേത്രം ഗംഗാജലം കൊണ്ട് കഴുകി വൃത്തിയാക്കിയെന്ന് ആരോപണം. ബിഹാറിലെ സഹർസ ജില്ലയിലെ ദുർഗ ക്ഷേത്രത്തിലാണ് സംഭവം. ‘പലായൻ റോക്കോ, നൗക്കരി ദോ’ (കുടിയേറ്റം അവസാനിപ്പിക്കുക, ജോലി നൽകുക) എന്ന പേരിൽ കനയ്യ കുമാർ ബിഹാറിലുടനീളം നടത്തിയ യാത്രയ്ക്കിടെ ഈ ക്ഷേത്രം സന്ദർശിച്ചിരുന്നു.
മുംബൈ∙ ഹാസ്യ പരിപാടിക്കിടെ ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ വഞ്ചകനെന്ന് പരിഹസിച്ച് പാരഡി ഗാനം ആലപിച്ച കേസിൽ കൊമീഡിയൻ കുനാൽ കമ്രയ്ക്കെതിരെ അവകാശലംഘനത്തിന് ബിജെപി ജനപ്രതിനിധി നൽകിയ നോട്ടിസ് നിയമസഭാ കൗൺസിൽ അധ്യക്ഷൻ അംഗീകരിച്ചു.
തൃശൂർ ∙ പി.കെ.ശ്രീമതിയോടുള്ള ഖേദപ്രകടനം തന്റെ ഔദാര്യമെന്ന് ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ. പി.കെ.ശ്രീമതിയാണ് കോടതിയിൽ ഒത്തുതീർപ്പ് വ്യവസ്ഥ വച്ചത്. മാധ്യമങ്ങളെ അറിയിക്കണമെന്ന് പറഞ്ഞതും ശ്രീമതിയാണ്. ഇതൊന്നും അറിയാതെയാണ് സൈബർ ആക്രമണമെന്നും ഗോപാലകൃഷ്ണൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
തിരുവനന്തപുരം ∙ ബിജെപിയിൽ പുനഃസംഘടനാ ചർച്ച തുടങ്ങിയതിനു പിന്നാലെ സംസ്ഥാന കമ്മിറ്റി ഓഫിസിനു മുന്നിലുണ്ടായ പോസ്റ്റർ വിവാദത്തിൽ നടപടിയെടുക്കാൻ രാജീവ് ചന്ദ്രശേഖറിന്റെ നിർദേശം. പുതിയ പ്രസിഡന്റ് വന്നാലും ഗ്രൂപ്പ് തർക്കം തുടരുമെന്ന സൂചന മുന്നറിയിപ്പായി കണ്ട് കർശന നടപടിക്കാണ് നിർദേശം. അച്ചടക്കത്തിൽ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന നിർദേശം ദേശീയ നേതൃത്വം രാജീവ് ചന്ദ്രശേഖറിനു നൽകിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളിൽ നിന്നു പോസ്റ്റർ ഒട്ടിക്കുന്നവരെ തിരിച്ചറിയുന്ന പരിശോധനയിലാണ് പൊലീസ്.
Results 1-10 of 9205
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.