Activate your premium subscription today
Wednesday, Mar 26, 2025
മലപ്പുറം∙ പാണ്ടിക്കാട് ചെമ്പ്രശ്ശേരി ഈസ്റ്റിൽ ഉത്സവത്തിനിടെയുണ്ടായ വെടിവയ്പ്പിൽ യുവാവിന് ഗുരുതര പരുക്ക്. പാണ്ടിക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ചെമ്പ്രശ്ശേരി ഈസ്റ്റിൽ കുടുംബ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് വെടിവയ്പ്പുണ്ടായത്.
കൊച്ചി ∙ ഇടക്കൊച്ചിയെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തിയ ഇടഞ്ഞ ആനയെ തളച്ചു. ഇടക്കൊച്ചി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനു കൊണ്ടു വന്ന ഊട്ടോളി മഹാദേവൻ എന്ന ആനയാണ് ഇന്നു വൈകുന്നേരം നാലരയോടെ ഇടഞ്ഞത്. രണ്ടു കാറുകളും രണ്ടു വാനുകളും ആനയെ തൃശൂരില് നിന്നെത്തിച്ച ലോറിയും പത്തോളം ബൈക്കുകളും തകർത്ത ആനയെ വൈകിട്ട് ഏഴേകാലോടെയാണ് തളയ്ക്കാനായത്.
ചെട്ടികുളങ്ങര∙ കുത്തിയോട്ടച്ചുവടുകളുടെ താളത്തിലലിഞ്ഞ പകൽ; ആകാശം തൊടുന്ന കെട്ടുകാഴ്ചകളുടെ ശിൽപഭംഗിയിൽ മിഴികൾ വിടർന്ന രാത്രി. പിന്നെ, നാടിന്റെ ജീവവായുവായ ദേവി ജീവതയിൽ എഴുന്നള്ളുന്നതിനായി പുലരുവോളമുള്ള കാത്തിരിപ്പ്. ശബ്ദവും ദൃശ്യവും കരുത്തും കരവിരുതും ഭക്തിയുമെല്ലാം സംഗമിച്ച വിസ്മയദിനമായി ചെട്ടികുളങ്ങര കുംഭഭരണി.
ബാലിക്കടക്കോൻ ജന്മി പരിവാരങ്ങൾക്കൊപ്പം കിഴക്കുകൂലോത്തേക്കു പോകുമ്പോഴാണു വഴിയരികിൽ ഒരു അന്യനാട്ടുകാരനെ കാണുന്നത്. ചോദിച്ചപ്പോൾ ഉള്ളാളിൽനിന്നുള്ള ഇച്ച (മുസ്ലിം) യാണെന്നു പറഞ്ഞു. ആരോഗ്യവാനാണെങ്കിലും മുഖത്തു ക്ഷീണം പ്രതിഫലിച്ചിരുന്നു. ‘‘ മാലോം കൂലേത്തേക്ക് എന്തേ വന്നൂ?’’– കാരണവർ ചോദിച്ചു. അധ്വാനിക്കാൻ മടിയില്ലാത്ത തനിക്കൊരു പണി തരണമെന്നായി ചെറുപ്പക്കാരൻ പോക്കർ. ആരോഗ്യം കണ്ടപ്പോൾതന്നെ കാരണവർക്ക് ആളെ ബോധിച്ചിരുന്നു. ‘‘ ഞാൻ കിഴക്കൻകൂലോത്തേക്കു പോക്വാണ്. വരാൻ നാളുകളെടുക്കും. ഞാൻ തരുന്ന അടയാളം കൂലോത്തേൽപ്പിക്കുക. കാര്യസ്ഥൻ എല്ലാം ചെയ്തോളും’’– കാരണവർ കൈവശമുള്ള കത്തിയും താക്കോലും പോക്കറെ ഏൽപിച്ചു. പോക്കർ അടയാളങ്ങളുമായി തറവാട്ടിലെത്തി കാര്യസ്ഥനെ കണ്ടു. അടയാളം കണ്ടപ്പോൾ കാര്യസ്ഥന് എല്ലാം മനസ്സിലായി. പാടത്തു ജോലി ചെയ്യുന്നവർക്കൊപ്പം കൂടാൻ പറഞ്ഞ കാര്യസ്ഥൻ അയാൾക്കു താമസിക്കാൻ ഇടവും ഭക്ഷണവും നൽകി. കാരണവർ തിരിച്ചുവന്നപ്പോൾ പോക്കറെ അന്വേഷിച്ചു. എല്ലുമുറിയെ പണിയെടുക്കുന്ന ഇച്ചയെക്കുറിച്ചു കാര്യസ്ഥനു നല്ലതേ പറയാനുണ്ടായിരുന്നുള്ളൂ. അധികകാലം വേണ്ടിവന്നില്ല, പോക്കർ കാരണവരുടെ ഇഷ്ടപ്പെട്ട ജോലിക്കാരനായി. അതിരില്ലാതെ കിടക്കുന്ന വയലും പറമ്പും. നെല്ലും പുനംകൃഷിയും. പതുക്കെ പതുക്കെ എല്ലാറ്റിന്റെയും ചുമതല കാരണവർ പോക്കറെ ഏൽപിച്ചു. കൃഷികാര്യങ്ങളൊക്കെ പോക്കറോടു ചോദിച്ചേ ചെയ്യൂ എന്ന സ്ഥിതിയായി.
അബുദാബി ∙ പ്രവാസി മലയാളികൾക്ക് അവിസ്മരണീയ മുഹൂർത്തങ്ങൾ സമ്മാനിച്ച് ഇന്തോ അറബ് സാംസ്കാരികോത്സവം സമാപിച്ചു.
അൽഐൻ ∙ പ്രകൃതിയുടെ മനോഹാരിതയിൽ സാഹസികതയും വിനോദവും വിജ്ഞാനവും സമ്മേളിക്കുന്ന ഡാസ് ഫെസ്റ്റിവലിലേക്ക് ജനപ്രവാഹം. അൽഐൻ ജാഹിലി പാർക്കിൽ ഒരാഴ്ചയായി നടന്നുവരുന്ന ഉത്സവം 23ന് സമാപിക്കും. .
അൽഐൻ ∙ വിനോദവും വിജ്ഞാനവും സാഹസികതയും സമ്മേളിക്കുന്ന ഡാസ് ഫെസ്റ്റിവലിന് അൽഐനിലെ ജാഹിലിയ പാർക്കിൽ തുടക്കമായി.
അബുദാബി ∙ അറബ് സാംസ്കാരിക പൈതൃകത്തിന്റ തനിമ വിളിച്ചോതുന്ന അൽ ഹൊസൻ ഫെസ്റ്റിവലിന് അബുദാബിയിൽ തുടക്കമായി.
അബുദാബി ∙ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിലെ ഇന്ത്യ പവിലിയന്റെ ഉദ്ഘാടനം ഇന്ത്യൻ എംബസിയിലെ ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ എ.അമർനാഥ് നിർവഹിച്ചു.
അൽ ജൗഫ്: 18-ാമത് അൽ ജൗഫ് ഇന്റർനാഷനൽ ഒലിവ് ഫെസ്റ്റിവൽ സന്ദർശകരെയും വിനോദസഞ്ചാരികളെയും ആകർഷിക്കുന്നു
Results 1-10 of 89
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.