Activate your premium subscription today
Sunday, Mar 30, 2025
ഗുവാഹത്തി∙ രാജസ്ഥാൻ റോയൽസിനെതിരായ ഐപിഎൽ മത്സരത്തിൽ വരുൺ ചക്രവർത്തിക്കൊപ്പം ബോൾ ചെയ്തത് തന്റെ ബോളിങ് മെച്ചപ്പെടാനും വിക്കറ്റ് നേടാനും സഹായിച്ചതായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം മോയിൻ അലി. ‘വരുണിന് വേണ്ട പിന്തുണ നൽകുക എന്നതായിരുന്നു എന്റെ ജോലി. അദ്ദേഹത്തിനൊപ്പം ബോൾ ചെയ്തത് വിക്കറ്റ് നേടാൻ എന്നെ സഹായിച്ചു’ മത്സരശേഷം മോയിൻ പറഞ്ഞു.
ഐപിഎല്ലിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും രാജസ്ഥാൻ റോയൽസ് തോറ്റതിനു പിന്നാലെ രൂക്ഷവിമർശനവുമായി ന്യൂസീലന്‍ഡ് മുൻ താരം സൈമൺ ഡൂൾ. രാജസ്ഥാൻ റോയൽസ് ഒരിക്കൽ കൂടി പരാജയപ്പെട്ടതോടെ, ടീമിന്റെ തന്ത്രങ്ങൾക്കെതിരെ ആരാധകർ രംഗത്തെത്തിക്കഴിഞ്ഞു. 11 കോടി രൂപ മുടക്കി നിലനിർത്തിയ ഷിമ്രോൺ
ക്വിന്റൻ ഡികോക്കിന്റെ തകർപ്പൻ ബാറ്റിങ് കണ്ടപ്പോൾ രാജസ്ഥാൻ ആരാധകരെ വലിയൊരു നഷ്ടബോധം വേട്ടയാടിയിട്ടുണ്ടാകും; ക്രീസിൽനിന്ന് കളിക്കാനും തകർത്തടിക്കാനും മികവുള്ള ഒരു വിദേശ ബാറ്റർ ടോപ്ഓർഡറിൽ തങ്ങൾക്കില്ലാതെ പോയല്ലോയെന്ന്..! ആദ്യം ബാറ്റു ചെയ്ത് 151 റൺസിൽ ഒതുങ്ങിയ രാജസ്ഥാൻ റോയൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 8 വിക്കറ്റിന്റെ അനായാസ വിജയം സ്വന്തമാക്കിയപ്പോൾ അതിനു വഴിയൊരുക്കിയത് ഓപ്പണറായെത്തി ക്രീസിലുറച്ചുനിന്ന വിക്കറ്റ് കീപ്പർ ക്വിന്റൻ ഡികോക്കിന്റെ ഉജ്വല ഇന്നിങ്സാണ് (61 പന്തിൽ 97*).
ഇന്ത്യൻ പ്രീമിയർ ലീഗിലെ രാജസ്ഥാൻ റോയൽസ്– കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിനിടെ സുരക്ഷാ വേലികൾ മറികടന്ന് ഗ്രൗണ്ടിലേക്ക് ഇരച്ചുകയറി ആരാധകൻ. രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗിന് അടുത്തേക്കാണ് ആരാധകൻ ഓടിയെത്തിയത്. ആദ്യം പരാഗിന്റെ കാലുകളിലേക്കു വീണ ആരാധകൻ പിന്നീട് അദ്ദേഹത്തെ കെട്ടിപ്പിടിച്ചു.
ഗുവാഹത്തി∙ ക്ലാസിൽ നിന്ന് അവധിയെടുക്കാത്ത വിദ്യാർഥിയെപ്പോലെയായിരുന്നു ഐപിഎൽ ക്രിക്കറ്റിൽ വെസ്റ്റിൻഡീസ് താരം സുനിൽ നരെയ്ൻ ഇതുവരെ. കഴിഞ്ഞ 5 ഐപിഎൽ സീസണുകളിലായി തന്റെ ടീമിന്റെ എല്ലാ മത്സരങ്ങളിലും കളത്തിലിറങ്ങിയിരുന്ന നരെയ്ൻ ഇന്നലെ ആ പതിവ് തെറ്റിച്ചു. രാജസ്ഥാനെതിരായ മത്സരത്തിൽ കൊൽക്കത്തയുടെ പ്ലെയിങ് ഇലവനിൽനിന്നു പുറത്തായ ഓൾറൗണ്ടർ നരെയ്ന് 1435 ദിവസങ്ങൾക്കും 58 മത്സരങ്ങൾക്കും ശേഷമാണ് ഐപിഎലിൽ പുറത്തിരിക്കേണ്ടി വരുന്നത്. 2020 സീസണിലാണ് ഇതിനു മുൻപ് നരെയ്ന് ഒരു ഐപിഎൽ മത്സരം നഷ്ടമായത്.
ഇന്ത്യൻ പ്രീമിയര്‍ ലീഗിലെ രണ്ടാം മത്സരത്തിലും രാജസ്ഥാൻ റോയൽസിനു തോൽവി. ഗുവാഹത്തിയിൽ രാജസ്ഥാന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എട്ടു വിക്കറ്റ് വിജയമാണു കൊൽക്കത്ത നേടിയത്. രാജസ്ഥാൻ ഉയർത്തിയ 152 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് രണ്ടു വിക്കറ്റ് നഷ്ടത്തിൽ 17.3 ഓവറിൽ വിജയത്തിലെത്തി. 61 പന്തിൽ 97 റൺസുമായി കൊൽക്കത്ത ഓപ്പണർ ക്വിന്റൻ ഡി കോക്ക് പുറത്താകാതെനിന്നു. ആറു സിക്സുകളും എട്ട് ഫോറുകളുമാണ് ക്വിന്റൻ ബൗണ്ടറി കടത്തിയത്
ഇന്ത്യൻ പ്രീമിയർ ലീഗ് ഉദ്ഘാടനച്ചടങ്ങിനിടെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ സൂപ്പർ താരം വിരാട് കോലിക്കു കൈകൊടുക്കാതെ കൊൽക്കത്തയുടെ റിങ്കു സിങ്. ബോളിവുഡ് താരവും കൊൽക്കത്ത ടീമിന്റെ ഉടമയുമായ ഷാറുഖ് ഖാനും കോലിയും വേദിയിൽ നിൽക്കെയാണ് റിങ്കു സിങ് എത്തിയത്.
ഐപിഎല്‍ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തോൽപിച്ച് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു തുടക്കം ഗംഭീരമാക്കി. ആദ്യം ബാറ്റു ചെയ്ത കൊൽക്കത്ത 174 റൺസെടുത്തെങ്കിലും, മറുപടി ബാറ്റിങ്ങിൽ 16.2 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ആർസിബി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
കൊൽക്കത്ത∙ കഴിഞ്ഞ ദിവസങ്ങളിൽ ഭീഷണി സൃഷ്ടിച്ച മഴപോലും മാറിനിന്ന ആവേശസന്ധ്യയിൽ ഈഡൻ ഗാർഡൻസിനെ വർണശബളമാക്കിയ താരപ്പകിട്ടിന്റെ അകമ്പടിയോടെ ഐപിഎൽ 18–ാം സീസണിനു തുടക്കം. ഷാറുഖ് ഖാന്റെ നേതൃത്വത്തിലുള്ള ബോളിവുഡ് താരനിരയ്ക്കൊപ്പം, വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർതാരങ്ങളും ചേർന്നതോടെ ഐപിഎൽ ഉദ്ഘാടനച്ചടങ്ങ് ആരാധകർക്ക് ത്രസിപ്പിക്കുന്ന അനുഭവമായി. ബോളിവുഡ് താരം ദിഷ പഠാനിയുടെ നൃത്തവും ശ്രേയ ഘോഷാൽ, കരൺ ഓജ്ല എന്നിവരുടെ സംഗീതവും താരരാവിന് പൊലിമയേകി.
കൊൽക്കത്ത ∙ ചേസിങ്ങിൽ താൻ തന്നെയാണ് ‘മാസ്റ്റർ’ എന്ന് തെളിയിച്ച പ്രകടനവുമായി ഒരിക്കൽക്കൂടി വിരാട് കോലി തകർത്തടിച്ചതോടെ, ഐപിഎൽ 18–ാം സീസണിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് വിജയത്തുടക്കം. ബാറ്റിങ്ങിലും ബോളിങ്ങിലും എന്നുവേണ്ട കളിയുടെ എല്ലാ മേഖലകളിലും കൊൽക്കത്തയുടെ തട്ടകമായ ഈഡൻ ഗാർഡൻസിൽ സമ്പൂർണ ആധിപത്യം പുലർത്തിയാണ് ആർസിബി അനായാസം ജയിച്ചുകയറിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊൽക്കത്ത നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 174 റൺസ്. മറുപടി ബാറ്റിങ്ങിൽ 22 പന്തും ഏഴു വിക്കറ്റും ബാക്കിയാക്കി ആർസിബി ലക്ഷ്യത്തിലെത്തി.
Results 1-10 of 350
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.