Activate your premium subscription today
ന്യൂഡൽഹി∙ അടുത്ത വർഷത്തെ ഐപിഎലിനുള്ള താരലേലം 24, 25 തീയതികളിൽ സൗദി അറേബ്യയിലെ ജിദ്ദയിൽ നടക്കാനിരിക്കെ, ലേലത്തിന് റജിസ്റ്റർ ചെയ്തവരിൽ ചില അപ്രതീക്ഷിത താരങ്ങളും. രാജ്യാന്തര ക്രിക്കറ്റിൽ ഇതിഹാസമായി എണ്ണപ്പെടുമ്പോഴും ഇതുവരെ ഐപിഎലിൽ കളിച്ചിട്ടില്ലാത്ത ഇംഗ്ലിഷ് താരം ജയിംസ് ആൻഡേഴ്സനാണ് താരലേലത്തിന് റജിസ്റ്റർ ചെയ്ത 1574 താരങ്ങളിലെ ഒരു അപ്രതീക്ഷിത ‘എൻട്രി’. 2011, 2012 സീസണുകളിലെ താരലേലത്തിന് സൂപ്പർതാരം റജിസ്റ്റർ ചെയ്തിരുന്നെങ്കിലും അന്ന ആരും വാങ്ങിയിരുന്നില്ല. ഇതിനു പിന്നാലെയാണ് 42–ാം വയസിൽ ഐപിഎൽ അരങ്ങേറ്റത്തിനുള്ള ആൻഡേഴ്സന്റെ ശ്രമം.
ലോഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിലെ ബോളേഴ്സ് ബാറിനു പുറത്തു സ്ഥാപിച്ചിരിക്കുന്ന മണി ഇനിയും മുഴങ്ങും. പവലിയൻ എൻഡിൽ നിന്ന്, തുകൽ മണം മാറാത്ത ഡ്യൂക്കിന്റെ ന്യൂബോളുമായി ഒട്ടേറെ പേസർമാർ ഇനിയും ഓടിയെത്തും. ഇംഗ്ലണ്ടിന്റെ മണ്ണും മനസ്സും കീഴടക്കാൻ സാധിക്കുന്ന ബോളർമാർ വീണ്ടും അവതരിക്കും. പക്ഷേ, കാറ്റിലാടുന്ന ചെമ്പൻ തലമുടിയും കയ്യിൽ ഒളിപ്പിച്ചുപിടിച്ച പന്തുമായി കുതിച്ചെത്തുന്ന, മറ്റൊരു ജയിംസ് മൈക്കൽ ആൻഡേഴ്സൻ സ്പെല്ലിന് സാക്ഷ്യം വഹിക്കാനുള്ള ഭാഗ്യം ക്രിക്കറ്റ് ലോകത്തിന് ഉണ്ടാകില്ല. തിളക്കം മങ്ങാത്ത പന്തും അതിൽ വിളക്കിച്ചേർത്ത വിരലുകളുമായി ആൻഡേഴ്സൻ ഇതാ പടിയിറങ്ങുന്നു, 188 ടെസ്റ്റും 704 വിക്കറ്റുകളും തുന്നിച്ചേർത്ത 21 വർഷത്തെ ഐതിഹാസിക ടെസ്റ്റ് കരിയറുമായി.
ടെസ്റ്റ് ക്രിക്കറ്റ് കരിയറിൽ 700 വിക്കറ്റ് സ്വന്തമാക്കുന്ന ആദ്യ പേസ് ബോളർ എന്ന റെക്കോർഡുമായി പേസ് ബോളിങ് ഇതിഹാസം ജയിംസ് ആൻഡേഴ്സൻ കളമൊഴിഞ്ഞു. വിഖ്യാതമായ ലോഡ്സ് മൈതാനത്ത് വെസ്റ്റിൻഡീസിനെ ഇംഗ്ലണ്ട് ചാമ്പലാക്കിയ മത്സരത്തോടെയാണ് ലോക ക്രിക്കറ്റിന്റെ ‘ജിമ്മി’യുടെ വിടവാങ്ങൽ. നാൽപ്പത്തിയൊന്നിന്റെ
ലണ്ടൻ∙ രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഗസ് അറ്റ്കിൻസന് ഉജ്വല വിജയത്തിന്റെ മേമ്പൊടി ചാലിച്ച ‘വെൽകം’; ഒപ്പം, രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കുന്ന പേസ് ഇതിഹാസം ജയിംസ് ആൻഡേഴ്സന് അവിസ്മരണീയ വിജയത്തിന്റെ തൊങ്ങൽ ചാർത്തിയ ‘ഗുഡ് ബൈ’. അരങ്ങേറ്റവും വിരമിക്കലും ഒരുപോലെ ഗംഭീരമാക്കിയ ഇരുവരുടെയും തകർപ്പൻ പ്രകടനത്തിന്റെ കരുത്തിൽ വെസ്റ്റിൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് തകർപ്പൻ വിജയം.
ലണ്ടൻ∙ ടെസ്റ്റ് ക്രിക്കറ്റിൽ 6,000 റൺസും 200ൽ അധികം വിക്കറ്റുകളും സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം താരമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. വെസ്റ്റിൻഡീസ് ഇതിഹാസം ഗാരി സോബേഴ്സും ദക്ഷിണാഫ്രിക്കന് താരം ജാക്വസ് കാലിസുമാണ് മുൻപ് അപൂര്വ നേട്ടത്തിലെത്തിയ താരങ്ങൾ.
ലണ്ടൻ∙ ഇംഗ്ലിഷ് ക്രിക്കറ്റ് ഇതിഹാസം ജയിംസ് ആൻഡേഴ്സൻ ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കുന്നു. ജൂലൈ 10 മുതൽ വെസ്റ്റിൻഡിസിനെതിരെ ലോർഡ്സിൽ നടക്കുന്ന ഒന്നാം ക്രിക്കറ്റ് തന്റെ കരിയറിലെ അവസാന ടെസ്റ്റായിരിക്കുമെന്ന് ആൻഡേഴ്സൻ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ആൻഡേഴ്സൻ വിരമിക്കൽ
കറങ്ങിത്തിരിഞ്ഞ പന്തുകൾ മാത്രം കയ്യാളിയ ടെസ്റ്റ് ക്രിക്കറ്റിന്റെ 700 വിക്കറ്റ് ക്ലബ്ബിലേക്ക് ഒരു നാൽപത്തിയൊന്നുകാരന്റെ ഔട്ട്സ്വിങ്ങർ തുളച്ചുകയറിയിരിക്കുന്നു. ടെസ്റ്റ് ക്രിക്കറ്റ് കരിയറിൽ 700 വിക്കറ്റ് സ്വന്തമാക്കുന്ന ആദ്യ പേസ് ബോളർ എന്ന റെക്കോർഡ് ഇനി ഇംഗ്ലിഷ് ഇതിഹാസതാരം ജയിംസ് ആൻഡേഴ്സന് സ്വന്തം. ഇന്നലെ ഇന്ത്യൻ ഇന്നിങ്സിലെ 124–ാം ഓവറിൽ കുൽദീപ് യാദവിനെ കീപ്പർ ബെൻ ഫോക്സിന്റെ കൈകളിൽ എത്തിച്ചാണ് ആൻഡേഴ്സൻ തന്റെ റെക്കോർഡ് ബുക്കിലേക്ക് 700–ാം വിക്കറ്റ് എഴുതിച്ചേർത്തത്. 187 ടെസ്റ്റ് മത്സരങ്ങളിൽ നിന്നാണ് ആൻഡേഴ്സന്റെ ഈ നേട്ടം. ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ഇനി ആൻഡേഴ്സനു മുന്നിലുള്ളത് സാക്ഷാൽ ഷെയ്ൻ വോണും (708 വിക്കറ്റ്) മുത്തയ്യ മുരളീധരനും (800) മാത്രം.
ധരംശാല∙ ടെസ്റ്റ് ക്രിക്കറ്റില് 700 വിക്കറ്റുകളെന്ന നേട്ടം സ്വന്തമാക്കി ഇംഗ്ലിഷ് പേസർ ജെയിംസ് ആൻഡേഴ്സൻ. അഞ്ചാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യൻ താരം കുൽദീപ് യാദവിനെ പുറത്താക്കിയാണ് ആന്ഡേഴ്സൻ ചരിത്ര നേട്ടത്തിലെത്തിയത്. 700 വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യ പേസ് ബോളറാണ് ആൻഡേഴ്സൻ.
ഈ പ്രായത്തിലും എന്നാ ഒരിതാ– ഇംഗ്ലിഷ് ക്രിക്കറ്റർ ജയിംസ് ആൻഡേഴ്സനെ കാണുമ്പോൾ ഇങ്ങനെ ചിന്തിക്കാത്ത ക്രിക്കറ്റ് ആരാധകർ വിരളമാണ്. 22 വർഷമായി രാജ്യാന്തര ക്രിക്കറ്റിൽ കളിമികവിലും ഫിറ്റ്നസിലും ഒരുപോലെ മികവുപുലർത്തുന്ന നാൽപത്തിയൊന്നുകാരൻ ആൻഡേഴ്സൻ ക്രിക്കറ്റ് ലോകത്തിന് എന്നും അദ്ഭുതമാണ്. പ്രായം തളർത്താത്ത
വിശാഖപട്ടണം∙ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിനിടെ ആര്. അശ്വിനെതിരെ തിരിഞ്ഞ് ഇംഗ്ലിഷ് ബോളർ ജെയിംസ് ആൻഡേഴ്സന്. രണ്ടാം ദിവസം ഇന്ത്യ ബാറ്റിങ് തുടരുമ്പോഴായിരുന്നു സംഭവം. ആൻഡേഴ്സൻ പന്തെറിയുന്നതിനിടെ നോൺ സ്ട്രൈക്കറായിരുന്ന ആർ. അശ്വിൻ
Results 1-10 of 17