Activate your premium subscription today
തിരുവനന്തപുരം∙ റോഡ് സുരക്ഷ ഉറപ്പാക്കാനായി പൊതുഗതാഗത വാഹനങ്ങളുടെ ലൊക്കേഷൻ, വേഗം എന്നിവ നിരീക്ഷിച്ചു തത്സമയം നടപടിയെടുക്കുന്ന സുരക്ഷാമിത്രം പദ്ധതി സംസ്ഥാനത്തു പാളി. കേന്ദ്രവും സംസ്ഥാനവും ചേർന്ന് 2019ൽ തുടങ്ങിയ മാതൃകാ പദ്ധതി ആസൂത്രണത്തിലെ പിടിപ്പുകേടും സംസ്ഥാനത്തിന്റെ സാമ്പത്തിക പരാധീനതയും മൂലമാണു പാതിവഴിയിൽ പൊലിഞ്ഞത്.
നമ്മുടെ ഫോണിലും വാഹനങ്ങളിലുമൊക്കെയുള്ള ജിപിഎസിലെ ശബ്ദം ആരുടേതെന്ന് അറിയാമോ? ചിലരെങ്കിലും ‘ഗൂഗിൾ ചേച്ചി’ എന്നു വിളിക്കുന്ന ആ വഴികാട്ടിയാണ് കാരൻ ജേക്കബ്സൺ. പരിചയമില്ലാത്ത വഴിയാണെങ്കിലും ഗൂഗിൾ മാപ്പിട്ട് മുന്നോട്ടുപോകാൻ ധൈര്യം തരുന്ന സ്ത്രീശബ്ദം. ആഗ്രഹിച്ചത് പാട്ടുകാരിയാകാൻ ഓസ്ട്രേലിയയിലെ മാക്കേയിൽ
തിരുവനന്തപുരം∙ നിരോധിത മേഖലയിലും വിഐപികളുടെ സന്ദർശന സ്ഥലത്തും അനധികൃതമായി പറത്തുന്ന ഡ്രോണുകളെ പൊലീസിന്റെ കൂട്ടിലടയ്ക്കാനുള്ള ജിപിഎസ് സ്പ്രൂഫിങ് സംവിധാനം കേരള പൊലീസ് വാങ്ങുന്നു. ഡ്രോണിലേക്ക് സമാന്തര ജിപിഎസ് സിഗ്നലുകൾ അയച്ച് ഡ്രോണിനെ മറ്റൊരിടത്തേക്കു കൊണ്ടുപോകുന്ന സംവിധാനമാണിത്. ഡ്രോൺ അയച്ചയാളുടെ നിയന്ത്രണത്തിൽ നിന്നു പൂർണമായും മാറ്റി മറ്റൊരു നിയന്ത്രണ സംവിധാനം ഏറ്റെടുക്കും. ഇൗ ഉപകരണം പൊലീസിന്റെ വാഹനത്തിൽ ഘടിപ്പിച്ചിട്ടുള്ള ആന്റി ഡ്രോൺ സംവിധാനം വഴി എവിടേക്കു വേണമെങ്കിലും കൊണ്ടുപോകാം.
ഭൂമിയുടെ കാന്തിക ധ്രുവങ്ങൾക്കനുസരിച്ചാണ് ലോകത്തെ നാവിഗേഷൻ സംവിധാനങ്ങളുൾപ്പടെ പ്രവർത്തിക്കുന്നത്. ഭൂമിയുടെ ബാഹ്യ കാമ്പിലെ ദ്രാവക ഇരുമ്പിന്റെ ചലനമാണ് ഭൂമിയുടെ കാന്തികക്ഷേത്രം സൃഷ്ടിക്കുന്നത്. ചൂടായ ഇരുമ്പ് ദ്രാവക രൂപത്തിൽ ഒഴുകുമ്പോഴാണ് കാന്തികധ്രുവത്തിന് ചലനങ്ങൾ സംഭവിക്കുന്നത്. ഭൂമിശാസ്ത്രപരമായ
സോൾ ∙ ഉത്തര കൊറിയ ജിപിഎസ് സിഗ്നലുകളിൽ കൃത്രിമത്വം കാട്ടുന്നതുകാരണം തങ്ങളുടെ വിമാന– സമുദ്ര ഗവേഷണം സ്തംഭിക്കുന്നതായി ദക്ഷിണ കൊറിയ.
ഉത്തര കൊറിയ ജിപിഎസ് സിഗ്നലുകളിൽ കൃത്രിമത്വം കാട്ടുന്നതുകാരണം തങ്ങളുടെ വിമാന– സമുദ്ര ഗവേഷണം സ്തംഭിക്കുന്നതായി ദക്ഷിണ കൊറിയ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത് ഞെട്ടലോടെയാണ് ലോകം കേട്ടത്. യുദ്ധരംഗത്ത് മനശാസ്ത്ര, ഇലക്ട്രോണിക് വഴികൾ ഉത്തര കൊറിയ തേടുന്നതിന്റെ ഉദാഹരണമായാണ് ഇതു വ്യാഖ്യാനിക്കപ്പെടുന്നത്.
ഷിരൂർ (കർണാടക) ∙ കേരളത്തിൽനിന്നു വന്നവർ പറഞ്ഞിട്ടാണ് തങ്ങൾ കുന്നിലും റോഡിലും 6 ദിവസം തിരഞ്ഞതെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ. അർജുൻ ഞങ്ങൾക്ക് സഹോദരനെപ്പോലെയാണ്. അർജുനു പുറമേ കാണാതായ 2 പേർക്കു വേണ്ടിക്കൂടിയാണ് തിരച്ചിൽ. കേരളവും കർണാടകയും ഒന്നിച്ചാണ് പരിശ്രമിക്കുന്നത്. ലോറിയിൽ 6 ദിവസംവരെ ജീവൻ നിലനിൽക്കുമെന്നും ലോറിയുടെ ജിപിഎസ് റോഡിലാണ് കാണിക്കുന്നതെന്നും കേരളത്തിൽനിന്ന് എത്തിയവർ പറഞ്ഞു. ഇതോടെയാണ് പുഴയിൽ കേന്ദ്രീകരിക്കാതെ റോഡിൽ തിരഞ്ഞത്.
കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള ദൗത്യം നിർണായക ഘട്ടത്തിലാണ്. ഈ അവസരത്തിലാണ് ഒരു രണ്ടാം ക്ലാസുകാരന്റെ കുറിപ്പ് വൈറലാകുന്നത്.കോഴിക്കോട് ജില്ലയിലെ വടകര മേപ്പയിൽ ഈസ്റ്റ് എസ് ബി സ്കൂളിലെ രണ്ടാം ക്ലാസുകാരന് ഇഷാന്റെ ഡയറിയാണ് ഇപ്പോള്
ഷിരൂർ (കർണാടക) ∙ അർജുനും ലോറിക്കും വേണ്ടിയുള്ള തിരച്ചിലിൽ വിവാദമായതും നിർണായകമായതും ജിപിഎസ് സംബന്ധിച്ച പ്രചാരണങ്ങൾ. ദുരന്തം നടന്ന ജൂലൈ 19നു ശേഷമുള്ള ദിവസങ്ങളിൽ 2 തവണ ലോറിയുടെ എൻജിൻ ഓൺ ആയതായി ജിപിഎസ് സിഗ്നൽ കാണിച്ചു എന്നായിരുന്നു പ്രചാരണം.
ഈരാറ്റുപേട്ട ∙ ജിപിഎസ് സംവിധാനം ഏർപ്പെടുത്താൻ വൈകുന്നതുമൂലം കെഎസ്ആർടിസി സർവീസുകൾ മുടങ്ങുന്നു. അനാസ്ഥയ്ക്കൊപ്പം ഡ്രൈവർമാരുടെ കുറവുകൂടി വന്നതോടെ ഡിപ്പോയിൽ നിന്നുള്ള സർവീസുകൾ മുടങ്ങുന്നതു പതിവാകുന്നു. ജിപിഎസ് സംവിധാനം ഏർപ്പെടുത്തിയാലും ഡ്രൈവർമാരുടെ കുറവു നികത്തിയില്ലെങ്കിൽ സർവീസ് മുടക്കത്തിന്റെ എണ്ണം
Results 1-10 of 37