Activate your premium subscription today
നെടുങ്കണ്ടം ∙ തമിഴ്നാട് സർക്കാർ പ്രവേശനം നിരോധിച്ച രാമക്കൽമേട്ടിൽ സഞ്ചാരികളെ കടത്തിവിടുന്നതിന് താൽക്കാലിക അനുമതി. പ്ലാസ്റ്റിക് മാലിന്യങ്ങൾ വനാതിർത്തിയിൽ ഉപേക്ഷിക്കില്ലെന്ന ഉറപ്പിലാണ് അനുമതി ലഭിച്ചതെന്ന് റിസോർട്ട് ആൻഡ് ഹോംസ്റ്റേ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. വിഷയത്തിൽ തേനി-ഇടുക്കി കലക്ടർമാർ തമ്മിലും
നെടുങ്കണ്ടം ∙ രാമക്കൽമേട്ടിലെത്തുന്ന സഞ്ചാരികൾ കുറവൻ-കുറത്തി ശിൽപത്തിനു മുന്നിൽ നിന്നു ചിത്രം പകർത്തണമെങ്കിൽ മൊബൈലിലെ ‘ഫിൽറ്റർ’ ഉപയോഗിക്കേണ്ടിവരും!യഥാസമയം അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ പായൽ കയറി നിറം മാറിയ അവസ്ഥയിലാണു ശിൽപം.രാമക്കൽമേട് വിനോദസഞ്ചാര കേന്ദ്രത്തിലെ പ്രധാന ആകർഷണമാണ് 2005ൽ നിർമാണം
നെടുങ്കണ്ടം ∙ രാമക്കൽമേട്ടിൽ തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം സന്ദർശനം നടത്തി. തേനി ഫോറസ്റ്റ് ഡിവിഷനിലെ എഎഫ്ഒയുടെ (അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ) നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് സന്ദർശനം നടത്തിയത്. പതിവു സന്ദർശനം മാത്രമാണ് രാമക്കൽമേട്ടിൽ നടത്തിയതെന്നാണ് തമിഴ്നാട് ഉദ്യോഗസ്ഥർ പറയുന്നത്. ഇന്നലെ രാവിലെ മേഖലയിലെത്തിയ ഉദ്യോഗസ്ഥർ രാമക്കല്ലിലേക്കുള്ള വഴിയും പരിസരങ്ങളും പരിശോധിച്ചു. തുടർന്ന് പ്രദേശവാസികളോട് സൗഹൃദ സംഭാഷണവും നടത്തിയാണ് ഉദ്യോഗസ്ഥർ മടങ്ങിയത്. കഴിഞ്ഞ എട്ടിനാണ് രാമക്കല്ലിലേക്കുള്ള പ്രവേശനം നിരോധിച്ച് തമിഴ്നാട് ഉദ്യോഗസ്ഥർ ബോർഡ് സ്ഥാപിച്ചത്. തുടർന്ന് റവന്യു വകുപ്പ് ജീവനക്കാരെത്തി തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു. പിന്നാലെ എം.എം.മണി എംഎൽഎയും രാമക്കൽമേട് സന്ദർശിച്ചിരുന്നു. വിഷയത്തിൽ ഇടുക്കി ജില്ലാ കലക്ടർ തേനി ജില്ലാ കലക്ടറുമായി ചർച്ച നടത്തിയിട്ടുണ്ട്. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ രാമക്കൽമേട്ടിലെ പ്രതിസന്ധി ഓണത്തിന് മുൻപേ പൂർണമായും പരിഹരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
നെടുങ്കണ്ടം ∙ ഒട്ടേറെ വിനോദസഞ്ചാരികളെത്തുന്ന പാമ്പമുക്ക്- പ്രകാശ്ഗ്രാം-കാറ്റാടിപ്പാടം റോഡ് തകർന്ന നിലയിൽ. ജില്ലയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ് രാമക്കൽമേട് കാറ്റാടിപ്പാടം.സഞ്ചാരികൾക്കിടയിൽ ഏറെ ശ്രദ്ധ നേടിയ ഇവിടേക്ക് ദിവസേന നൂറുകണക്കിന് വിനോദ സഞ്ചാരികളാണ് എത്തുന്നത്. രാമക്കൽമേട് കാറ്റാടി
കോടമഞ്ഞും പച്ചപ്പും നിറഞ്ഞ കുന്നുകളും അവയുടെ കൊടുമുടികളില്‍ നിന്നും ഒഴുകിയിറങ്ങി വരുന്ന ശുദ്ധവായുവും സ്വര്‍ഗീയമായ കാഴ്ചകളുമെല്ലാം ചേര്‍ന്ന മനോഹര ഇടമാണ് രാമക്കല്‍മേട്. തേക്കടിയില്‍ നിന്നും നാല്പതു കിലോമീറ്റര്‍ അകലെ, ഇടുക്കി ജില്ലയില്‍ സ്ഥിതിചെയ്യുന്ന രാമക്കല്‍മേട് മഞ്ഞുകാലമാകുമ്പോള്‍ കൂടുതല്‍
രാമക്കൽമേട് ∙ നെടുങ്കണ്ടത്ത് നിന്നു രാമക്കൽമേട്ടിലേക്ക് നടത്തിയ റൺ ടു രാമക്കൽമേട് മാരത്തണിന് ആവേശോജ്വലമായ സ്വീകരണം. നെടുങ്കണ്ടത്ത് നിന്നു 13.2 കിലോമീറ്റർ ദൂരത്തിലാണ് മാരത്തൺ സംഘടിപ്പിച്ചത്. രാമക്കൽമേടിന്റെ ടൂറിസം വികസനം ലക്ഷ്യം വച്ചും ലഹരി വിരുദ്ധ സന്ദേശം ഉയർത്തിയും നെടുങ്കണ്ടം ബ്ലോക്ക് മർച്ചന്റ്സ്
നെടുങ്കണ്ടം ∙ അനുകൂല കാലാവസ്ഥ രൂപപ്പെട്ടതോടെ രാമക്കൽമേടിൽ നിന്നാൽ തമിഴ്നാടിന്റെ വിദൂര ദൃശ്യം കൂടുതൽ തെളിമയോടെ ദൃശ്യമാകുന്നു. കിലോമീറ്ററുകളോളം ദൂരത്തിലുള്ള പാടങ്ങളും മാവിൻതോട്ടവും ജലാശയവും കാണാം. ഈ കാഴ്ചകൾ കാണാൻ സഞ്ചാരികളുടെ തിരക്കായി. 2 ദിവസമായി നല്ല കാലാവസ്ഥ തുടരുന്നത് കൊണ്ടാണ് വിദൂരക്കാഴ്ച
പുത്തൻ പ്രതീക്ഷകളുമായെത്തുന്ന പുതുവത്സരത്തിലെ ആദ്യ പ്രഭാതം എന്നും ഓർത്തിരിക്കുന്ന ഒരു നിമിഷമാക്കിയാലോ? ഇടുക്കിയുടെ ചക്രവാളം തൊടുന്ന മലനിരകൾക്കിടയിലൂടെ മഞ്ഞിൽ കുളിച്ച് പൊൻപ്രഭ ചൊരിയുന്ന സൂര്യനെ കണ്ട് പുതിയ വർഷത്തിലെ ആദ്യ കിരണം കൺകുളിർക്കെ കാണാം. ഒരിക്കലും മറക്കാനാവാത്ത സൂര്യോദയ കാഴ്ചകൾ
രാമക്കൽമേട്∙ രാമക്കൽമേട്ടിൽ വിനായകൻ അയ്യാകുന്നേലിന്റെ വീടുമുറ്റത്ത് ക്രിസ്മസ് കാലത്ത് വിനോദ സഞ്ചാരികളെ ആകർഷിച്ച് ഇന്ത്യൻ ക്ലോക്ക് വൈൻ പൂവിട്ടു. മിതശീതോഷ്ണ കാലാവസ്ഥയിൽ കാണപ്പെടുന്ന മൈസൂർ ട്രംപറ്റ് വൈൻ ചെടിയുടെ മറ്റൊരിനമാണ് ഈ വള്ളിപ്പൂച്ചെടി. നമ്മുടെ സമതലങ്ങളിൽ ഇന്ത്യൻ ക്ലോക്ക് വൈൻ നന്നായി വളരുകയും
കുന്നിൻമുകളിൽ മഞ്ഞേറ്റ് ഒരു മൈതാനത്തു തമ്പടിച്ചാലോ? ഇടുക്കിയിലെ അധികമാരും അറിയാത്തൊരു കുന്നിൻമുകളിലേക്കു നമുക്കു ചെല്ലാം. അതാണു പുഷ്പകണ്ടം. കാറ്റിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന രാമക്കൽമേട്ടിനോടു ചേർന്നാണ് പുഷ്പകണ്ടം. ഇടുക്കിയിലെ ഉയർന്ന പ്രദേശങ്ങൾ അറിയപ്പെടുന്നത് അയൽസംസ്ഥാനമായ തമിഴ്നാടിന്റെ
Results 1-10