Activate your premium subscription today
അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽനിന്ന് അഞ്ചു ദിവസം കുതിരപ്പുറത്ത് സഞ്ചരിച്ചു മാത്രം എത്താവുന്ന തജിക്കിസ്ഥാൻ അതിർത്തിയിലെ വഖാൻ, രണ്ടു ദിവസം വഞ്ചിയിൽ സഞ്ചരിച്ചു മാത്രം എത്താവുന്ന ആമസോൺ വനാന്തരങ്ങളിലെ ആദിമനിവാസികളായ മാറ്റ്സെസുകാരുടെ ഗ്രാമം, പടിഞ്ഞാറൻ ആഫ്രിക്കയിലെ ഗിനി ബസാ രാജ്യത്തെ വനിതകൾ നിയന്ത്രിക്കുന്ന സമൂഹമായ ബിജെഗോസ്, ഇംഗ്ലണ്ടിനു സമീപം കടലിലെ പ്ലാറ്റ്ഫോമിൽ സ്ഥാപിതമായ കുഞ്ഞൻ രാജ്യം സീലാൻഡ്, പ്രവേശനത്തിന് ഏറെ ബുദ്ധിമുട്ടുള്ള ഉത്തരകൊറിയ, മൈനസ് 50 ഡിഗ്രി വരെ താപനില താഴുന്ന റഷ്യയിലെ സൈബീരിയ പ്രവിശ്യയിലെ യമാൽ. ലോകത്തെ മുഴുവൻ രാജ്യങ്ങളും സന്ദർശിച്ചിട്ടുള്ള അമേരിക്കൻ വനിത ജീന മൊറെല്ലോയുടെ യാത്രാനുഭവങ്ങളിലെ അപൂർവതയാലും വൈവിധ്യത്താലും ശ്രദ്ധേയമായ ചില സ്ഥലങ്ങളാണിവ. ഐക്യരാഷ്ട്ര സംഘടനയിൽ (യുഎൻ) അംഗങ്ങളായ ലോകത്തെ മുഴുവൻ രാജ്യങ്ങളും (193) അമേരിക്കയിൽ ജനിച്ചു പോർച്ചുഗലിൽ താമസിക്കുന്ന ജീന മൊറെല്ലോ സന്ദർശിച്ചിട്ടുണ്ട്. യാത്രകളിൽ 90 ശതമാനത്തിലേറെയും സോളോ ട്രിപ്പുകളാണ്. കോവിഡിനു മുൻപു വരെ തിരക്കേറിയ ഏവിയേഷൻ കൺസൽറ്റന്റ് ആയി പ്രവർത്തിക്കുകയായിരുന്ന ജീന ഇപ്പോൾ ഫ്രീലാൻസ് ആയാണ് ജോലി ചെയ്യുന്നത്
‘ബൊട് സാൻ വോയ് തുദോങ് ഒട്’ – ഇത് വിയറ്റ്നാമിലെ ദ ലാത് എന്ന പട്ടണത്തിൽ ലഭിക്കുന്ന വിഭവം. പുഴുങ്ങിയ കപ്പയും (മരച്ചീനി) മുളക് ചട്നിയും എന്നു മാത്രമാണ് ഇതിന്റെ അർഥം. കപ്പ പുഴുക്കും മുളകു ചമ്മന്തിയും ഉൾപ്പെടെ കേരളത്തെ അടുപ്പിക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട് വിയറ്റ്നാമിൽ. എന്തിനേറെ പറയുന്നു കമ്യൂണിസവും കമ്യൂണിസ്റ്റ് പച്ചയും വരെയുണ്ട് ആ നാട്ടിൽ. മധ്യ വിയറ്റ്നാമിലെ കുന്നുകളിൽ സ്ഥിതി ചെയ്യുന്ന ദ ലാത് പട്ടണം കേരളത്തിൽ നിന്നുള്ള സഞ്ചാരികൾക്ക് എന്നും അപ്രതീക്ഷിതമായ ഒരു കാഴ്ചയാണ്. മനോഹരമായ പ്രകൃതിദൃശ്യങ്ങൾക്കും തണുത്ത കാലാവസ്ഥയ്ക്കും പേരുകേട്ട, കേരളത്തിലെ ഹൈറേഞ്ച് പ്രദേശങ്ങളെ അനുസ്മരിപ്പിക്കുന്നതാണ് ദ ലാത്. ഈ നഗരം സാംസ്കാരിക ബന്ധങ്ങളുടെ കലവറ കൂടിയാണ്. മൂടൽമഞ്ഞിൽ കുളിച്ച പ്രഭാതങ്ങളിൽ ഇവിടത്തെ പ്രാദേശിക വിഭവങ്ങൾ രുചിക്കാൻ ഇന്ത്യയിൽ നിന്നെത്തിയ സഞ്ചാരികൾ പൈൻ മരങ്ങൾ നിറഞ്ഞ കുന്നുകളിലേക്ക് ഒഴുകുകയാണ്. എന്തൊക്കെയാണ് ഇന്ത്യയിൽ നിന്നെത്തുന്ന സഞ്ചാരികൾക്ക് വിയറ്റ്നാം
തോപ്പുംപടി∙ 582 വിനോദ സഞ്ചാരികളും 390 ജീവനക്കാരുമായി കൂറ്റൻ കപ്പൽ അസമാര ജേണി ഇന്നലെ രാവിലെ തുറമുഖത്ത് എത്തി. മുംൈബയിൽ നിന്നാണ് കപ്പൽ ഇവിടെ എത്തിയത്.വിനോദ സഞ്ചാരികൾ ആലപ്പുഴ, വൈക്കം, പറവൂർ, ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് വൈകിട്ട് തിരികെ കപ്പലിൽ എത്തി. രാത്രി കപ്പൽ
സമ്പന്നരായ ഇന്ത്യക്കാർ പണം ചെലവാക്കുന്ന കാര്യത്തിൽ മറ്റ് രാജ്യക്കാരേക്കാൾ മുന്നിലാണ്. ലോക്ക്ഡൗണുകൾ കഴിഞ്ഞതിനു ശേഷം ഇപ്പോൾ ഇന്ത്യക്കാർ വലിയ ഫ്ലാറ്റുകൾ , ആഡംബര അവധിദിനങ്ങൾ, ആഭരണങ്ങൾ, വാച്ചുകൾ, പുറത്തുനിന്നു ഭക്ഷണം കഴിപ്പ് എന്നിവക്കായി നന്നായി പണം ചെലവിടുന്നുണ്ട്. 2024-ഓടെ ഇന്ത്യയുടെ
അബൂദാബി∙ 'ചോദിച്ചു ചോദിച്ചു പോയി' അവർ ഒടുവിൽ ലണ്ടനിലെത്തി. റോഡ് മാർഗമുള്ള സ്വദേശി യുവാക്കളായ സുൽത്താൻ അൽ നഹ്ദിയും ദിയാബ് അൽ മൻസൂരിയും 30 ദിവസം നീണ്ട യാത്രക്കൊടുവിലാണ് ലക്ഷ്യം സാക്ഷാൽകരിച്ചത്....
ആലപ്പുഴ ∙ ഒരു വർഷം കൊണ്ടു 19 രാജ്യങ്ങൾ കാണുക! ഫ്രഞ്ച് സ്വദേശികളായ പോൾ തോമസും (27) ക്ലിമോ ബർത്തിനിയും(28) അതിനായി കൂട്ടിവച്ചത് 5 വർഷത്തെ സമ്പാദ്യവും ഒരു ചെറിയ വാനും. ബാല്യകാല സുഹൃത്തുക്കളായ പോളും ക്ലിമോയും മരപ്പണിക്കാരാണ്. ചെറുപ്പം മുതലേയുള്ള ആഗ്രഹമാണു ലോകയാത്ര. അതിനായി കഷ്ടപ്പെട്ടു ജോലി ചെയ്തു.
ലോകം മുഴുവന്‍ കാണാന്‍ ഒപ്പം കൂട്ടായിരുന്നൊരാള്‍ പെട്ടെന്നൊരു ദിനം വിടവാങ്ങിപ്പോയാല്‍ എന്തുചെയ്യും? വിഷമിച്ചിരിക്കണോ അതോ ഒരുമിച്ചെടുത്ത തീരുമാനം ഒറ്റയ്ക്ക് പൂര്‍ത്തിയാക്കണോ എന്നാണ് ചോദ്യം. പ്രിയപ്പെട്ടവര്‍ക്കൊപ്പം എടുക്കുന്ന തീരുമാനങ്ങള്‍ ഒന്നും പാതിവഴിയില്‍ ഉപേക്ഷിക്കാനുള്ളതല്ല എന്നു
പതിനഞ്ചാം നൂറ്റാണ്ടിൽ പെറുവിലെ ഇൻകാ വംശജർ മലചെത്തി നിരപ്പാക്കി ഉണ്ടാക്കിയ മാച്ചു പിച്ചു എന്ന ലോകാദ്ഭുതം, പ്രിയപത്നി മുംതാസിന്റെ ഓർമയ്ക്കായി യമുനയുടെ തീരത്ത് ഷാജഹാൻ വെണ്ണക്കല്ലിൽ തീർത്ത താജ്മഹൽ, ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് ശൃംഖലയായ ഗ്രേറ്റ് ബാരിയർ റീഫ് എന്ന വിസ്മയം. വാസ്തുവിദ്യയുടെ
സഞ്ചാരികള്‍ക്ക് വിമാനത്തില്‍ ലോകയാത്ര ചെയ്യാനുള്ള അവസരമൊരുക്കി നാഷനല്‍ ജിയോഗ്രഫി. ചുമ്മാ അങ്ങു യാത്ര ചെയ്യുകയല്ല, ഓരോ സ്ഥലത്തെക്കുറിച്ചും ആഴത്തില്‍ അറിയാവുന്ന നാഷനല്‍ ജിയോഗ്രഫി വിദഗ്ധരുമുണ്ടാവും കൂടെ. പരമാവധി 75 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ബോയിങ് 757 വിമാനത്തില്‍ ആണ് യാത്ര. സ്റ്റാൻഡേർഡ്
Results 1-9