ADVERTISEMENT

വടക്കാഞ്ചേരി ∙ ആലപ്പുഴയിൽ നിന്നു വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്നതിനിടയിൽ ചൊവ്വ രാവിലെ വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിൽ നിന്നു പൊലീസിനെ വെട്ടിച്ചു കടന്ന ക്രിമിനൽ കേസ് പ്രതി വടിവാൾ വിനീത് കുമ്പളങ്ങാടു നിന്നു ബൈക്ക് മോഷ്ടിച്ചു രക്ഷപ്പെട്ടതായി പൊലീസിന്റെ നിഗമനം. 60ഓളം കേസുകളിൽ പ്രതിയായ വിനീത് മറ്റൊരു പ്രതി രാഹുൽരാജിനൊപ്പമാണു റെയിൽവേ സ്റ്റേഷനിൽ നിന്നു കടന്നതെങ്കിലും രാഹുലിനെ വൈകിട്ടു തന്ന കുമരനെല്ലൂർ ഒന്നാംകല്ല് പരിസരത്തു നിന്നു പൊലീസ് പിടികൂടിയിരുന്നു. അപ്പോഴും വിനീതിനെ കണ്ടെത്താനായില്ല. കുമ്പളങ്ങാട് വടക്കുമുറി പഷണത്ത് ശരത്തിന്റെ ബൈക്ക് ഇന്നലെ പുലർച്ചെ മോഷണം പോയിരുന്നു.

ബൈക്ക് മോഷണം പതിവാക്കിയ വിനീത് തന്നെയാകാം ഈ ബൈക്ക് മോഷ്ടിച്ചതെന്നും ബൈക്കിൽ പ്രതി രക്ഷപ്പെട്ടുവെന്നുമാണു പൊലീസിന്റെ നിഗമനം.  വീടിനു മുമ്പിലെ പോർച്ചിൽ നിർത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയ വിവരം ശരത്ത് അറിയുന്നത് രാവിലെയാണ്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ബൈക്കിന്റെ താക്കോൽ ബൈക്കിൽ തന്നെ വച്ചിരുന്നുവെന്നാണു ശരത്ത് പറയുന്നത്. ശരത്തിന്റെ വീടിനു സമീപത്തു നിന്നാണു വിനീതിനൊപ്പം റെയിൽവേ സ്റ്റേഷനിൽ നിന്നു പൊലീസിനെ വെട്ടിച്ചു കടന്ന രാഹുൽ രാജിനെ ചൊവ്വ രാത്രി പൊലീസ് പിടികൂടിയത്. അതു പരിഗണിക്കുമ്പോൾ പരിസരത്തെ വീട്ടിൽ നിന്ന് കാണാതായ ബൈക്ക് മോഷ്ടിച്ചതു വിനീത് തന്നെയാകാം എന്നാണു പൊലീസ് കരുതുന്നത്.

English Summary:

Bike theft in Vadakkanchery is linked to an escaped prisoner. Vineeth, accused in 60 cases, stole a motorcycle after escaping police custody at the Vadakkanchery railway station.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com