ADVERTISEMENT

1930 ജൂൺ 15-ന് ബോംബെ ഗവൺമെന്റ് ഇന്ത്യാ ഗവൺമെന്റിന് എഴുതിയ ഒരു കത്ത് 'നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യ'യുടെ വാട്ടർമാർക്ക് ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തടവുകാലത്ത് 1930ൽ സ്വന്തം ചെലവുകൾക്കായി ബ്രിട്ടീഷുകാരിൽ നിന്ന് ഗാന്ധിജിക്ക് പ്രതിമാസം 100 രൂപ ലഭിച്ചിരുന്നു എന്ന അവകാശവാദത്തോടെയാണ് ഈ കത്ത് പ്രചരിക്കുന്നത്. അന്നത്തെ 100 രൂപയുടെ മാർക്കറ്റ് മൂല്യം ഇപ്പോൾ 2.88 ലക്ഷം രൂപയോളമാണെന്നാണ് പ്രചരിക്കുന്ന പോസ്റ്റിനൊപ്പമുള്ളത്. പോസ്റ്റിന്റെ വസ്തുത പരിശോധനയ്ക്കായി മനോരമ ഓൺലൈൻ ഫാക്‌ട് ചെക്ക് നമ്പറിലേയ്ക്ക് ഞങ്ങൾക്ക് സന്ദേശം ലഭിച്ചു. വാസ്തവമറിയാം 

∙ അന്വേഷണം

ആരും മോശമല്ല....അതിപ്പോ കാലം തെളിയിച്ചു കൊണ്ടിരിക്കുന്നു. 1930-ൽ ഗാന്ധിക്ക് ബ്രിട്ടീഷുകാരിൽ നിന്ന് വ്യക്തിഗത ചെലവുകൾക്കായി പ്രതിമാസം 100 രൂപ ലഭിച്ചിരുന്നതായി ദേശീയ റെക്കോർഡിൽ ആ കത്ത് കണ്ടെത്തി. അന്ന് 10 ഗ്രാം സ്വർണത്തിന്റെ വിപണി വില ₹18 ആയിരുന്നു, അന്നത്തെ 100ന്റെ വിപണി മൂല്യം ഇപ്പോൾ ഏകദേശം ₹2.88 ലക്ഷമാണ് എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്.

പ്രസക്തമായ കീവേഡുകൾ ഉപയോഗിച്ചുള്ള പരിശോധനയിൽ ഓരോ സംസ്ഥാന തടവുകാരുടെയും ആവശ്യങ്ങൾക്കായി നൽകുന്ന അലവൻസാണിതെന്ന് ഞങ്ങൾ കണ്ടെത്തി. ഈ അലവൻസ് ഗാന്ധിജിക്ക് മാത്രം പ്രത്യേകമായി നൽകിയിട്ടില്ല. ഇന്ത്യൻ കൾച്ചർ എന്ന വെബ്സൈറ്റിൽ  ഇത് സംബന്ധിച്ച വിശദമായ വിവരങ്ങൾ ഞങ്ങൾക്ക് ലഭിച്ചു.

gandhi2

1827 ലെ ബോംബെ റെഗുലേഷൻ Xxv പ്രകാരം തടവിലാക്കപ്പെട്ട എം.കെ. ഗാന്ധിയുടെ ജയിലിലെ ചികിത്സാ സംബന്ധമായി ചിലവായ 100 രൂപ അലവൻസ് പ്രധാനമന്ത്രി എം.കെ ഗാന്ധിക്ക് അനുവദിച്ചു എന്നാണ് വെബ്സൈറ്റിലെ ചിത്രത്തിനൊപ്പമുള്ള വിവരണത്തിൽ വ്യക്തമാക്കുന്നത്. ഗാന്ധിജിയുടെ 'വ്യക്തിഗത ചിലവ്' വഹിക്കാനാണ് ഈ തുകയെന്ന് കത്തിൽ എവിടെയും പരാമർശിച്ചിട്ടില്ല. പകരം, എം.കെ.ഗാന്ധിയുടെ ജയിലിലെ ജീവിതത്തിനുള്ള അലവൻസാണിതെന്നാണ് കത്തിൽ പറയുന്നത്.

ബോംബെ സർക്കാരിന്റെ ആഭ്യന്തര വകുപ്പ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ച കോളിൻസ്, ഇന്ത്യാ ഗവൺമെന്റിന്റെ ആഭ്യന്തര വകുപ്പ് സെക്രട്ടറിയെ അഭിസംബോധന ചെയ്തെഴുതിയ കത്താണിത്.ഈ തുക ജയില്‍ വകുപ്പിന് കൈമാറുന്നതാണെന്നാണ് കത്തിൽ വ്യക്തമാക്കുന്നത്.മറ്റ് തടവുകാർക്കും ഇത്തരത്തിൽ ആനുകൂല്യം അനുവദിച്ചത് സംബന്ധിച്ച ഉത്തരവുകളുടെ ചില പകർപ്പുകളും ഞങ്ങൾക്ക് ലഭിച്ചു.

1818–ലെ Bengal State Prisoners Regulation ആക്‌ടിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.സംസ്ഥാന തടവുകാർക്ക് നിയമാനുസരണം നൽകി വരുന്ന അലവൻസ് മാത്രമാണ് ഗാന്ധിജിക്കും നൽകിയതെന്ന് രേഖകളിൽ നിന്ന് വ്യക്തമാണ്.

ഗാന്ധി തന്റെ സ്വകാര്യ ചിലവിന് നേരിട്ട് തുക സ്വീകരിച്ചിട്ടില്ലെന്ന് ഇത് തെളിയിക്കുന്നു. സംസ്ഥാന തടവുകാരനായിരുന്ന ഗാന്ധിയുടെ പരിപാലനത്തിനായി അദ്ദേഹത്തെ പാർപ്പിച്ചിരുന്ന യർവാദാ സെൻട്രൽ ജയിൽ സൂപ്രണ്ടിനാണ് ഈ തുക നൽകിയിരുന്നത്.

കൂടുതൽ ചരിത്ര രേഖകൾ  പരിശോധിച്ചപ്പോൾ 1930 മെയ് 10-ന് ഇ.ഇ ഡോയലിന് ജയിലിൽ നിന്ന് ഗാന്ധിജി എഴുതിയ ഒരു കത്തിൽ, സർക്കാർ എനിക്ക് അനുവദിക്കുന്ന പ്രത്യേക ആനുകൂല്യങ്ങളെല്ലാം തന്നെ ഞാൻ ഒഴിവാക്കുന്നു.പ്രതിമാസ അലവൻസായി സർക്കാർ അനുവദിക്കുന്ന 100 രൂപയും എനിക്ക് ആവശ്യമില്ല.ശരീരത്തിന് അത്യാവശ്യമായതിനാൽ മാത്രം എനിക്കുള്ള ഭക്ഷണം ഞാൻ നിരസിക്കുന്നില്ല എന്നാണ് വ്യക്തമാക്കുന്നത്.

ഇതിൽ നിന്ന് ഗാന്ധിജിക്ക് ജയിലിൽ പ്രതിമാസ അലവൻസായി 100 രൂപ  അനുവദിച്ചിരുന്നെങ്കിലും അദ്ദേഹം അത് നിരസിച്ചെന്ന് ഇതിൽ നിന്ന് വ്യക്തമാണ്.

gandhi1

∙ വാസ്തവം

ഗാന്ധിജിക്ക് ജയിലിൽ പ്രതിമാസ അലവൻസായി 100 രൂപ  അനുവദിച്ചെന്ന അവകാശവാദം തെറ്റാണ്.

English Summary:The claim that Gandhiji was allowed Rs 100 as a monthly allowance in jail is false

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com