ADVERTISEMENT

ന്യൂഡൽഹി എൻസിആർ പ്രദേശങ്ങളിൽ ബിഎസ് 4, ബിഎസ് 3 ഡീസൽ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഡൽഹി എൻസിആർ പ്രദേശത്തുള്ള വാഹനങ്ങൾക്കും പുറത്തു നിന്നു വരുന്ന വാഹനങ്ങൾക്കും നിരോധനം ബാധകമാണ്. ബിഎസ് 6 നിലവാരത്തിലുള്ള ഡീസൽ വാഹനങ്ങള്‍ക്ക് നിരോധനമില്ല. 

 

ഡല്‍ഹിയിലെ എയർ ക്വാളിറ്റി ഇൻഡക്‌സ്‌ അപകടകരമായ നിലയിലേക്ക് താഴ്ന്നതിനെ തുടർന്നാണ് ഈ നടപടി. ഡൽഹിയിൽ രണ്ടു ലീറ്ററിൽ കൂടുതൽ എൻജിൻ കപ്പാസിറ്റിയുള്ള ഡീസൽ വാഹനങ്ങള്‍ നേരത്തെ തന്നെ നിരോധിച്ചിരുന്നു. പൊതുഗതാഗത മെച്ചപ്പെടുത്താൻ കൂടുതലായി 500 സ്വകാര്യ സിഎൻജി ബസുകൾ സർവീസ് ആരംഭിക്കുമെന്നാണ് സർക്കാർ പറയുന്നത്. 

 

അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ലോറികൾ ഡൽഹിയിലേക്ക് കടക്കാതിരിക്കാൻ ഗതാഗത വകുപ്പിന്റെ 100 സംഘങ്ങളെ അതിർത്തികളിൽ പരിശോധനയ്ക്കായി നിയോഗിച്ചിട്ടുണ്ടെന്നും സർക്കാർ പറയുന്നു. എന്നാൽ എത്ര ദിവസത്തേക്ക് ആണ് നിരോധനം ഏർപ്പെടുത്തിയത് എന്ന് കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് വ്യക്തമാക്കിയിട്ടില്ല.

 

English Summary: Air Quality Commission Bans Diesel Cars, SUVs, CVs Older Than BS6 Norms In Delhi-NCR

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com