ജീപ്പ് ഗ്രാൻഡ് ചെറോക്കി പ്രീ-ബുക്കിങ് തുടങ്ങി, നവംബർ 17ന് വിപണിയിൽ
Mail This Article
ജീപ്പ് ഗ്രാൻഡ് ചെറോക്കിയുടെ അഞ്ചാം തലമുറ പതിപ്പ് ഈ മാസം ഇന്ത്യയിൽ നിരത്തിലിറങ്ങും. നവംബർ 17ന് വിപണിയിലെത്തുന്നതിന്റെ ഭാഗമായി വാഹനത്തിന്റെ പ്രീ ബുക്കിങ് ആരംഭിച്ചു. ഡീലർഷിപ്പുകൾ വഴിയും വെബ്‌സൈറ്റിലും ബുക്ക് ചെയ്യാം. നവംബർ അവസാനം മുതൽ വാഹനത്തിന്റെ വിതരണം ആരംഭിക്കുമെന്നാണ് ജീപ്പ് അറിയിക്കുന്നത്.
ഇന്ത്യയിൽ അസംബിൾ ചെയ്ത് വിപണിയിൽ എത്തിക്കുന്ന ജീപ്പിന്റെ അഞ്ചാമത്തെ മോഡലാണ് ഗ്രാൻഡ് ചെറോക്കി. അഡ്വാൻസ്ഡ് ഡ്രൈവിങ് അസിസ്റ്റന്റ്സ് സിസ്റ്റം (എഡിഎഎസ്), ആക്ടീവ് നോയിസ് കൺട്രോൾ, പ്രീമിയം കാപ്രി ലെതർ സീറ്റുകൾ, വിദൂരനിയന്ത്രണത്തിനുള്ള ഫുൾ കണക്ടിവിറ്റി തുടങ്ങി ഒട്ടേറെ ഫീച്ചറുകളുണ്ട്. 10.1 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും 10.25 ഇഞ്ച് ഡിജിറ്റർ ഇൻട്രുമെന്റ് ക്ലസ്റ്ററും പുതിയ വാഹനത്തിലുണ്ട്.
കഴിഞ്ഞ തലമുറ ഗ്രാൻഡ് ചെറോക്കിയിൽ പെട്രോൾ, ഡീസൽ എൻജിനുകളുണ്ടായിരുന്നെങ്കിൽ പുതിയ മോഡലിൽ പെട്രോൾ എൻജിൻ മാത്രമേയുള്ളൂ. എട്ട് സ്പീഡ് ഓട്ടമാറ്റിക്ക് ട്രാൻസ്മിഷൻ, ഓൾവീൽ ഡ്രൈവ് എന്നിവ പുതിയ മോഡലിലുണ്ടാകും.
English Summary: Jeep Grand Cherokee India bookings open ; local assembly begins