ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന റോയൽ എൻഫീൽഡ് സൂപ്പർ മീറ്റിയോർ 650 മിലാൻ ഓട്ടോഷോയിൽ പ്രദർശിപ്പിച്ചു. സ്റ്റാൻഡേർഡ്, ടൂറർ എന്നീ മോഡലുകളിൽ വാഹനം വിപണിയിലെത്തും. മിലാൻ ഓട്ടോഷോയിൽ വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഉടൻ തന്നെ വിലയും പുറത്തുവിടും എന്നാണ് പ്രതീക്ഷിക്കുന്നത്.

royal-enfield-super-meteor-650-4

 

royal-enfield-super-meteor-650-2

ഹാർലി ഡേവിഡ്സൺ, ട്രയംഫ് അടക്കമുള്ള വാഹനങ്ങളുടെ ക്രൂസർ ബൈക്കുകളോട് കിടപിടിക്കുന്ന രൂപഭംഗിയുമായാണ് വാഹനം എത്തിയിരിക്കുന്നത്. ട്രിപ്പർ നാവിഗേഷൻ ഡീസ്പ്ലെയോടു കൂടിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ്. 19 ഇഞ്ച് മുൻ വീലുകളും 16 ഇഞ്ച് പിൻ വീലുകളും വാഹനത്തിന് മികച്ച ലുക്ക് നൽകുന്നുണ്ട്. 43 എംഎം അപ്സൈഡ് ഡൗൺ ഫോർക്കാണ് (യുഎസ്ഡി) മുന്നിൽ. ആദ്യമായിട്ടാണ് റോയൽ എൻഫീൽഡ് യുഎസ്ഡി സസ്പെൻഷൻ ഉപയോഗിക്കുന്നത്. കൂടാതെ റോയൽ എൻഫീൽഡിന്റെ ആദ്യത്തെ ഫുൾ എൽഇഡി ഹെഡ്‌ലാംപും സൂപ്പർ മീറ്റിയോർ 650 ലൂടെ അരങ്ങേറ്റം കുറിച്ചു.

royal-enfield-super-meteor-650-1

 

മുന്നിൽ 320 എംഎം ഡിസ്ക് ബ്രേക്കും പിന്നിൽ 300 എംഎം ഡിസ്ക് ബ്രേക്കുമാണ് ഉപയോഗിക്കുന്നത്. ഡ്യൂവൽ ചാനൽ എബിഎസാണ് ഉപയോഗിക്കുന്നത്. ടിയർഡ്രോപ് ആകൃതിയിലുള്ള 15.7 ലീറ്റർ ഫ്യൂവൽ ടാങ്കാണ്. റൗണ്ട് ഷെയ്പ്പിലുള്ള ലളിതമായ ടെയിൽ ലാംപാണ് പിന്നിൽ. നമ്പർ പ്ലേറ്റിനോട് ചേർന്നാണ് ഇൻഡികേറ്ററുകളുടെ സ്ഥാനം.

 

റോയൽ എൻഫീല്‍ഡ് ഇന്റർസെപ്റ്റർ, കഫേറേസർ തുടങ്ങിയ ബൈക്കുകളിൽ ഉപയോഗിക്കുന്ന 650 സിസി പാരലൽ ട്വിൻ എൻജിനാണ് പുതിയ ബൈക്കിലും. 47 എച്ച്പി കരുത്തും 52 എൻഎം ടോർക്കുമുണ്ട് വാഹനത്തിന്. ഈ മാസം ഗോവയിൽ വച്ച് നടക്കുന്ന റോയൽ എൻഫീൽഡ് റൈഡർ മാനിയയിൽ വച്ച് വാഹനത്തിന്റെ വില പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യാന്തര വിപണിയിൽ അടുത്ത വർഷം മുതൽ വിൽപനയ്ക്ക് എത്തും.

 

English Summary: Royal Enfield Super Meteor 650 officially unveiled, will soon launch in India

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com