ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

വിപണിയിലെത്തിയ കാലം മുതല്‍ ഇന്ത്യയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ അദ്ഭുതം സൃഷ്ടിച്ച് മുന്നേറുന്ന നിര്‍മാതാക്കളാണ് ഓല. ഓണ്‍ലൈന്‍ വില്‍പന ആരംഭിച്ചതിനു പിന്നാലെ എക്‌സ്പീരിയന്‍സ് സെന്ററുകളില്‍ കൂടി ഷോറൂം സെയില്‍സ് കൂടി ആരംഭിച്ചതോടെ ഇലക്ട്രിക് ഇരുചക്ര വിപണിയിലെ രാജപദവിയിലെത്തി ഓല.

 

ഒരു വര്‍ഷത്തോളമായി ഓല എസ്1 എയര്‍ എന്ന അടിസ്ഥാന വേരിയന്റിനെ കുറിച്ചുള്ള ഉഹാപോഹങ്ങള്‍ വാഹനപ്രേമികള്‍ക്കിടയിലുണ്ട്. ഇതാ കാത്തിരിപ്പിനു വിരാമമിട്ട് എസ്1 എയര്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പര്‍ച്ചേസ് വിന്‍ഡോകള്‍ ഓല സൈറ്റുകളില്‍ തുറന്നു കഴിഞ്ഞു. പര്‍ച്ചേസ് വിന്‍ഡോ ആരംഭിച്ച് 60 മിനിറ്റിനുള്ളില്‍ 1000 ബുക്കിങ് ലഭിച്ചുവെന്നതാണ് എസ്1 എയറിന്റെ ഹൈലൈറ്റ്. മൂന്നുമണിക്കൂറിനുള്ളില്‍ 3000നു മുകളിലായി എസ്1 എയര്‍ ബുക്കിങ്.

 

തുടക്കത്തില്‍ ഓല കമ്യൂണിറ്റി അംഗങ്ങള്‍ക്കാണ് ബുക്കിങ് നല്‍കിയത്. നിര്‍മാതാക്കള്‍ പ്രതീക്ഷിച്ചതിലുമേറെ ബുക്കിങ് ലഭിച്ചുവെന്നാണ് നിര്‍മാതാക്കള്‍ സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചത്. നിലവില്‍ ബുക്ക് ചെയ്തവര്‍ക്ക് 1.09 ലക്ഷം രൂപയുടെ എക്‌സ്‌ഷോറൂം വിലയില്‍ വാഹനം ലഭിക്കും. രണ്ടാം ഘട്ടത്തില്‍ ബുക്ക് ചെയ്യുന്നവര്‍ 10000 രൂപ അധികമായി നല്‍കണം.

 

90 കിലോമീറ്ററാണ് ഉയര്ന്ന വേഗത. ഒറ്റത്തവണ ഫുള്‍ ചാര്‍ജിങ്ങില്‍ 125 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാം. മൂന്ന് റൈഡ് മോഡുകള്‍, ഫുള്‍ എല്‍ഇഡി ലൈറ്റിങ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, അഞ്ച് മണിക്കൂര്‍ ചാര്‍ജിങ് സമയം എന്നിവയാണ് ഓല എസ്1 എയറിനെ വ്യത്യസ്തമാക്കുന്നത്. അടിസ്ഥാന മോഡലായതിനാല്‍ വിലയ കുറയ്ക്കുന്നതിന് മറ്റു മോഡലുകളെക്കാള്‍ ഒട്ടേറെ ഫീച്ചറുകള്‍ ഒഴിവാക്കിയിട്ടുണ്ട്.  3 കെഡബ്ല്യുഎച്ച് ബാറ്ററിയാണ് ഓല എസ്1 എയറിലുള്ളത്. പ്രിവ്യു മോഡല്‍ കഴിഞ്ഞ ഒക്ടോബറില്‍ പുറത്തിറക്കിയപ്പോള്‍ 2.5 കെഡബ്ല്യുഎച്ച് ബാറ്ററിയായിരുന്നു.

 

മുന്നില്‍ ടെലസ്‌കോപ്പിക് സസ്‌പെന്‍ഷനും പിന്നില്‍ ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകളുമാണ് നല്‍കിയിട്ടള്ളത്. വിഭാഗത്തില്‍ ഏഥര്‍ 450എസ്, ടിവിഎസ് ഐക്യൂബ് എന്നിവയാണ് എസ്1 എയറിന്റെ പ്രഥമ എതിരാളി.

 

English Summary: The S1 Air is equipped with a 3 kWh battery pack that can be fully charged in five hours, and offers a claimed range of up to 125 km.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com