പതിനാലാമത് ഉഴവൂർ സംഗമം ഡിസംബർ ഒന്നു മുതൽ മൂന്നു വരെ വെയിൽസ് കഫൻലീ പാർക്കിൽ

Mail This Article
വെയിൽസ് ∙ പതിനാലാമത് ഉഴവൂർ സംഗമം ഡിസംബർ 1,2,3 തീയതികളിൽ യുകെയിൽ നടക്കും. ഒരുമിക്കാനും പങ്കുവയ്ക്കാനും സന്തോഷത്തോടെ ഒത്തു ചേരാനുമായി യുകെയുടെ അംഗ രാജ്യങ്ങളിൽ ഒന്നായ വെയിൽസിലേക്ക് യുകെയിലെ എല്ലാ ഉഴവൂർകാരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ പറഞ്ഞു. ഡിസംബർ വെള്ളിയാഴ്ച വൈകിട്ട് 4 മുതൽ വെയിൽസിലെ കഫൻലീ പാർക്കിൽ ഉഴവൂർ സംഗമം തുടങ്ങും. വൈകിട്ട് 6 ന് പതാക ഓപ്പൺ ചെയ്തു കൊണ്ട് ചെയർമാൻ അലക്സ് തൊട്ടിയിൽ സംഗമത്തിന് തുടക്കം കുറിക്കും.
മുന്നൂറിലധികം ആൾക്കാർപങ്കെടുക്കുന്ന സെലിബ്രേഷൻ നൈറ്റ് ആഘോഷമാക്കാൻഎല്ലാ ഒരുക്കങ്ങളും പൂർത്തിയായി. ഡിസംബർ 2 ന് 'മെഗാ സംഗമം' രാവിലെ 10 ന് ആരംഭിക്കും. അതിഥികളായി യുകെയിലേക്ക് വിദേശത്ത് നിന്നും എത്തിയവരെ ഉഴവൂർ സംഗമത്തിൽ ആദരിക്കും. ഡിസംബർ 2 ന് 10 ന് ആരംഭിക്കുന്ന സംഗമം രാത്രി 10 വരെ നീണ്ടുനിൽക്കും. ഡാൻസ്, ഡിജെ, ചെണ്ടമേളം, ക്യാബ് ഫയർ നൈറ്റ്, ഗാനമേള, വെൽക്കം ഡാൻസ്, പാട്ട്, റാലി, വടം വലി തുടങ്ങിയ വിവിധ തരത്തിലുള്ള മത്സരങ്ങളും ആഘോഷങ്ങളും ഉണ്ടാകും. ഒപ്പം സ്വാദിഷ്ടമായ ഭക്ഷണവും ഉണ്ടാകും. കുട്ടികൾക്കും ടീനേജേഴ്‌സിനും ഉൾപ്പടെ എല്ലാവർക്കും ഒരു പോലെ ആസ്വദിക്കാൻ കഴിയുന്ന വിധത്തിലുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയതായി ചെയർമാൻ അലക്സ് തൊട്ടിയിൽ അറിയിച്ചു.

ബെന്നി വേങ്ങാച്ചേരീൽ, അഭിലാഷ് തൊട്ടിയിൽ, സിബി വാഴപ്പിള്ളിൽ, ഷാജി എടത്തിമറ്റത്തിൽ, സാബു തൊട്ടിയിൽ, മജു തൊട്ടിയിൽ, സുബിൻ പാണ്ടിക്കാട്ട്, അജീഷ് മുപ്രാപ്പിള്ളിൽ എന്നിവരാണ് സംഘാടനത്തിന് നേതൃത്വം നൽകുന്നത്. ലൈഫ് ലൈൻ പ്രൊട്ടക്ഷൻ ആൻഡ് മോർഗേജസ് മുഖ്യ സ്പോൺസർ ആയ ഉഴവൂർ സംഗമം രാവിലെ 10 ന് വിശുദ്ധ കുർബാനയോടെ ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കുമെന്ന് ടീം ഷെഫീൽഡ് അറിയിച്ചു.