ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

മക്ക ∙ ഉംറ തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സുഗമമായി കർമങ്ങൾ നിർവഹിക്കാൻ അവസരമൊരുക്കുന്നതിനും ആഭ്യന്തര മന്ത്രാലയം പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ആയുധങ്ങളും മൂർച്ചയുള്ള ഉപകരണങ്ങളും ഗ്രാൻഡ് മോസ്ക്കിലേക്കോ സമീപത്തേയ്ക്കോ കൊണ്ടുവരുന്നത് നിരോധിച്ചിട്ടുണ്ട്.

പണപ്പിരിവും പാടില്ല. ഹറം പള്ളിയുടെ മുറ്റത്തേക്കോ സമീപ റോഡുകളിലേക്കോ സൈക്കിളിലും മോട്ടർ സൈക്കിളിലും പ്രവേശിക്കരുത്. ഭിക്ഷാടനം, പുകവലി,  എന്നിവ നിരോധിച്ചിട്ടുണ്ട്. ലഗേജുമായി ഹറം പള്ളിയിൽ വരികയോ മസ്ജിദിന് അകത്തോ ജനലിലോ തൂക്കിയിടുകയോ മുറ്റങ്ങളിൽ ഉപേക്ഷിക്കുകയോ ചെയ്യരുത്. അത്തരം വസ്തുക്കൾ സൂക്ഷിക്കാൻ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. പ്രദക്ഷിണം (ത്വവാഫ്), പ്രയാണം (സഅ്‌യ്), നമസ്കാരം എന്നിവ നിർവഹിക്കുന്നവരുടെ സമാധാനം കെടുത്തുന്ന പ്രവൃത്തികൾ പാടില്ലെന്നും വ്യക്തമാക്കി.

ബസുകൾ, ഹറമൈൻ അതിവേഗ ട്രെയിൻ, സ്വകാര്യ വാഹനങ്ങൾ, ടാക്സികൾ, ഷട്ടിൽ ബസുകൾ എന്നിവ വഴി ഗ്രാൻഡ് മോസ്ക്കിൽ എത്തുന്നവർക്കുള്ള  നിർദേശങ്ങളും നൽകിയിട്ടുണ്ട്. മക്കയ്ക്ക് അകത്തും പുറത്തുമുള്ള പാർക്കിങ് സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങളുമുണ്ട്. ഉംറ തീർഥാടകർ സ്വീകരിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ചും മാർഗനിർദേശങ്ങളിലുണ്ട്. വിവരങ്ങൾക്ക്: https://linksshortcut.com/qzdmE

English Summary:

Interior Ministry Releases Guidelines to Ensure Safety of Umrah Performers

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com