ഫ്രണ്ട്‌സ് ഓഫ് ഉമയനല്ലൂർ ഇഫ്താർ സംഗമവും വാർഷികവും

Mail This Article
ദുബായ് ∙ ഫ്രണ്ട്‌സ് ഓഫ് ഉമയനല്ലൂർ ഇഫ്താർ സംഗമവും വാർഷികവും സംഘടിപ്പിച്ചു. പ്രസിഡന്റ് എ. നജുമുദീൻ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സിദ്ദീഖ് കുഴിവേലിൽ നോമ്പ് സന്ദേശം നൽകി. വനിതാ ശാക്തീകരണ സെമിനാറിൽ ഷാഹിബ അജ്മൽ വിഷയം അവതരിപ്പിച്ചു.
ജനറൽ സെക്രട്ടറി ഷംല ആസിഫ്, ട്രഷറർ അനസ് കാടച്ചേരി, രക്ഷാധികാരി കബീർ ചരുവിള, വൈസ് പ്രസിഡന്റുമാരായ വി. തിലകൻ, എം. മനോജ് മനാമ, എസ്. ആസിഫ് മിർസ, ജോയിന്റ് സെക്രട്ടറി കെ. ബീമാ മനോജ്, എം. അജ്‌മൽ, കെ. ശിഹാ രാജ് എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികൾ: എ.നജുമുദീൻ (പ്രസി), എസ്.ഷംല ആസിഫ് (ജന. സെക്ര), എം. അനസ് കാടാച്ചേരി (ട്രഷ), വി. തിലകൻ, എം. മനോജ് മനാമ(വൈസ് പ്രസി), പി. പുഷ്പലാൽ, എ. താഹ ആർട്ട് ലാൻഡ് (ജോ സെക്ര), എസ്. ആസിഫ് മിർസ (ജോ ട്രഷ), എന്നിവരെ തിരഞ്ഞെടുത്തു.