ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

വാഷിങ്ടൻ ഡിസി∙  ഫൊക്കാനയുടെ വാഷിങ്ടൻ ഡിസി റീജിയണിലെ യുവതുർക്കി വിപിൻ രാജ്  2020-2022  ഭരണസമിതിയിലേക്ക്  അസോസിയേറ്റ് ട്രഷറർ  ആയി  മത്സരിക്കുന്നു. ഫൊക്കാനയുടെ വാഷിങ്ടൻ  ഡിസി മേഖലയിലെ അറിയപ്പെടുന്ന യുവ നേതാവായ വിപിൻ രാജ് ഡി.സി. മേഖലയിലെ എല്ലാ സംഘടനകളുടെയും പൂർണ പുന്തുണയോടെയാണ് മത്സരിക്കാനൊരുങ്ങുന്നത്. കഴിഞ്ഞ 16 വർഷമായി വിവിധ മേഖലകളിൽ ഫൊക്കാനയുടെ നേതൃനിരയിൽ പ്രവർത്തിച്ചു വരുന്ന ഈ യുവ നേതാവ് ഡിസി മേഖലയിലെ മലയാളികളുടെ ഇടയിൽ ഏറെ അറിയപ്പെടുന്ന  സംഘടനാ പ്രവർത്തകനാണ്.

2004 ല്‍ ഫൊക്കാനയുടെ യൂത്ത് വിഭാഗത്തില്‍  കമ്മിറ്റി അംഗമായാണ് ഫൊക്കാന നേതൃത്വത്തിലേക്കു കടന്നു വരുന്നത്. തുടർച്ചയായി രണ്ടു വട്ടം യൂത്ത് വിഭാഗത്തിൽ നിന്ന്  നാഷണൽ കമ്മിറ്റിയിൽ പ്രവർത്തിച്ച ശേഷം 2008 -2010 ൽ വീണ്ടും നാഷണൽ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2010-2012 കാലയളവിൽ ഫൊക്കാനയുടെ വാഷിങ്ടൻ ഡി.സി. റീജിയണൽ വൈസ് പ്രസിഡന്റായിരുന്നു.  പിന്നീട് 2014 മുതല്‍  ഫൊക്കാനയുടെ നാഷണൽ കമ്മിറ്റിയിൽ വീണ്ടും അംഗമായി പ്രവര്‍ത്തിച്ച വിപിൻ  2014 - 2018 വരെ ഫൊക്കാന ബോർഡ് ഓഫ് ട്രസ്റ്റി മെമ്പറും ആയിരുന്നു.  നിലവിൽ ഫൊക്കാനയുടെ ഫൗണ്ടേഷൻ സെക്രട്ടറിയാണ്.

കേരള അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ വാഷിംഗ്ടണ്‍ (കെഎജിഡബ്യു) വിന്റെ എക്‌സിക്യൂട്ടീവ് അംഗമായിട്ടാണ്  സംഘടനാ രംഗത്തേക്ക്  ചുവടുറപ്പിക്കുന്നത്.  ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വാഷിംഗ്‌ടൺ ഡി.സി. ചാപ്റ്ററിന്റെ സജീവ പ്രവർത്തകനായ വിപിൻ ഒരു തികഞ്ഞ സ്‌പോര്‍ട്‌സ് പ്രേമി കൂടിയാണ്. മെരിലാന്‍ഡ് ഡി.സി.കേന്ദ്രികരിച്ചു പ്രവര്‍ത്തിക്കുന്ന 'കില്ലാഡിസ്' സ്‌പോര്‍ട്‌സ് ക്ലബിന്റ്‌റെ സ്ഥാപക അംഗവും  കോർഡിനേറ്ററുമാണ്. 

ഫൊക്കാനയുടെ ഡി.സി. റീജിയണിൽ നിന്ന് വിവിധ തലങ്ങളിൽ  മികച്ച പ്രകടനം കാഴ്ച വച്ചതിന്റെ അടിസ്ഥാനത്തിലാണ് വിപിന്  അസ്സോസിയേറ്റ് ട്രഷറർ ആയി  മത്സരിക്കാനുള്ള അംഗീകാരം ലഭിച്ചത്. വാഷിംഗ്‌ടൺ ഡി.സി റീജിയണിൽ നിന്നുള്ള എല്ലാ അംഗ സംഘടനകളിലെയും മുതിര്‍ന്ന ഫൊക്കാന നേതാക്കന്മാരുടെ   പിന്തുണയും  അനുഗ്രഹവവും വിപിൻ രാജിനുണ്ട്. ഡി. സി റീജിയണിലെ മൂന്നു സംഘടനകളിലെ പ്രസിഡന്റുമാരായ പെൻസ് ജേക്കബ്(കേരള അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ വാഷിംഗ്‌ടൺ ) അനിൽ കുമാർ(കേരള കൽച്ചറർ സൊസൈറ്റി ഓഫ് മെട്രോപൊളിറ്റൻ വാഷിങ്ടൻ ) ബിജു മാത്യു (കൈരളി ഓഫ് ബാൾട്ടിമോർ) എന്നിവർ വിപിൻ ദാസിന് പൂർണ പിന്തുണ നൽകി.

വാഷിങ്ടൻ സെന്റ്. മേരീസ് സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് പള്ളിയുടെ ട്രസ്റ്റീ കൂടിയായ കോട്ടയം പള്ളം സ്വദേശിയായ വിപിന്‍ എസ്എസ്എല്‍സി കഴിഞ്ഞയുടന്‍ കുടുംബത്തോടൊപ്പം അമേരിക്കയില്‍ കുടിയേറുകയായിരുന്നു. വളര്‍ന്നത് അമേരിക്കയില്‍ ആണെങ്കിലും മനസു മുഴുവന്‍ ഇപ്പോളും ജന്മനാട്ടില്‍ തന്നെ. പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മുതല്‍ കോണ്‍ഗ്രസ് ആരാധകനായിരുന്ന വിപിന്‍ താന്‍ പഠിച്ച കോട്ടയത്തെ എംടി. സെമിനാരി ഹൈസ്‌കൂളിലെ കെഎസ്‌യു‌വിന്റെ പാനലില്‍ 1995 ല്‍ മത്സരിച്ചു പ്രസിഡന്റ് ആയിരുന്നു. കോണ്‍ഗ്രസ് നേതാക്കളോടുള്ള ആരാധനമൂലം പല നേതാക്കന്മാരുമായി ഇപ്പോഴും ബന്ധം കാത്തുസൂക്ഷിക്കുന്നയാളാണ് വിപിൻ.  

കംപ്യൂട്ടര്‍ ഇന്‍ഫോ ടെക് ബിരുദപഠനത്തില്‍ ചേര്‍ന്ന് അവിചാരിതമായി ബാങ്കിങ് മേഖലയിലേക്ക് കടന്നുവന്ന വിപിന്‍ ഡിസി ആസ്ഥാനമായുള്ള സാൻഡി സ്പ്രിംഗ് മോര്‍ട്ടഗേജ് കമ്പനിയില്‍ മോര്‍ട്ടഗേജ് ഓഫീസര്‍ ആയി പ്രവര്‍ത്തിക്കുന്നു. മൈക്രോ ബിയോളജിസ്‌റ് ആയ സുജു സാമുവേല്‍ ആണ് ഭാര്യ.മക്കള്‍: സനരാജ്, ഇഷാന്‍രാജ്.

വിപിൻ രാജിന്റെ സ്ഥാനാര്ഥിത്വത്തിനു ഫൊക്കാന 2020-2022 ലേക്കുള്ള സ്ഥാനാർത്ഥികളായ സ്ഥാനാർത്ഥികളായി ജോർജി വര്ഗീസ് (പ്രസിഡണ്ട്-ഫ്ലോറിഡ), സജിമോൻ ആന്റണി (സെക്രട്ടറി-ന്യൂ ജേഴ്സി), സണ്ണി മറ്റമന (ട്രഷർ ഫ്ലോറിഡ),  കലാ ഷാഹി (വിമൻസ് ഫോറം ചെയർപേഴ്‌സൺ -വാഷിങ്ടൻ  ഡിസി), ജോജി തോമസ് വണ്ടമ്മാക്കില്‍ (കാനഡ), ഗീത ജോർജ് (കാലിഫോർണിയ), അപ്പുക്കുട്ടൻ പിള്ള (ന്യൂയോർക്ക്)-നാഷണൽ കമ്മിറ്റി അംഗങ്ങൾ, അലക്‌സാണ്ടർ കൊച്ചുപുരയ്ക്കൽ (ഷിക്കാഗോ), ജോർജി കടവിൽ (ഫിലഡൽഫിയ)-റീജിയണൽ വൈസ് പ്രസിഡണ്ടുമാർ എന്നിവരും പൂർണ പിന്തുണ പ്രഖ്യാപിച്ചു

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com