ADVERTISEMENT

അകാലത്തിൽ വേർപിരിഞ്ഞ പ്രിയ സഹപ്രവർത്തകൻ  ഫ്രാൻസിസ് തടത്തിലിന്  ബാഷ്‌പാഞ്ജലിയുമായി ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക.  ഇന്ത്യ പ്രസ് ക്ലബില്‍ ദീർഘകാലമായി അംഗമായ ഫ്രാൻസിസിന്റെ വേർപാട് നികത്താനാവാത്തതാണെന്നു പ്രസ് ക്ലബ്  ഭാരവാഹികളും അംഗങ്ങളും ചൂണ്ടിക്കാട്ടി. 

അദ്ദേഹവുമായി  ഒരിക്കലെങ്കിലും ബന്ധപ്പെടാത്ത  അമേരിക്കൻ മലയാളികൾ ചുരുക്കമാണ്. അദ്ദേഹത്തിന്റെ  പേന അമേരിക്കൻ മലയാളികളുടെ ജീവിതം ചിത്രീകരിച്ചു. കോവിഡ്  കാലത്ത്  അതിന്റെ പ്രഭവ കേന്ദ്രമായിരുന്ന ന്യൂയോർക്ക്-ന്യൂജഴ്‌സി മേഖലയിലെ ദുരന്ത കഥ ലോകത്തെ അറിയിച്ചത് ഫ്രാൻസിസിന്റെ തൂലികയാണ്. ഇത്ര കുറഞ്ഞ ജീവിതത്തിനിടയിൽ മറ്റുള്ളവരെ ഇത്രയേറെ  സ്വാധീനിച്ച വ്യക്തികൾ  ചുരുക്കം. സ്വന്തമായി നേട്ടങ്ങൾ ഒന്നുമില്ലാതെയാണ് അദ്ദേഹം പത്രപ്രവർത്തനം തപസ്യയാക്കിയത്.

ipcna-francis

ഫ്രാൻസിസിന്റെ വേർപാടിൽ വിഷമത്തിലായ കുടുംബത്തിന് സഹായങ്ങളെത്തിക്കാൻ പ്രസ് ക്ലബ്  പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്റ് സുനിൽ തൈമറ്റം, ജനറൽ സെക്രട്ടറി രാജു പള്ളത്ത്, ട്രഷറർ ഷിജോ പൗലോസ്, അഡ്‌വൈസറി ബോർഡ് ചെയർമാൻ ബിജു കിഴക്കേക്കുറ്റ്, നിയുക്ത പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ മറ്റു ഭാരവാഹികൾ എന്നിവർ അറിയിച്ചു.

മരണവിവരം അറിഞ്ഞ ഉടനെ ട്രഷറർ ഷിജോ പൗലോസ്, സുനിൽ ട്രൈസ്റ്റാർ, ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റ് സണ്ണി പൗലോസ്, മുൻ പ്രസിഡന്റ് ജോർജ് ജോസഫ് തുടങ്ങിയവർ വസതിയിലെത്തി കുടുംബാംഗങ്ങളെ സമാശ്വസിപ്പിച്ചു. പ്രസ് ക്ലബ് ന്യൂയോർക്ക് ചാപ്റ്റർ സെക്രട്ടറിയായ ഫ്രാൻസിസിന്റെ വേർപാടിന്റെ ദുഃഖം വിവരിക്കാനാവാത്തതാണെന്നു ചാപ്റ്റർ  പ്രസിഡന്റ് സണ്ണി പൗലോസ് പറഞ്ഞു. 

അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കാൻ എക്സിക്യൂട്ടീവ് കമ്മിറ്റിയും അഡ്വൈസറി ബോർഡും  ഉചിതമായ നടപടികൾ എടുക്കും. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com