ADVERTISEMENT

ഡാളസ് ∙ ഞായറാഴ്ച രാവിലെ 2:30ന് ആരംഭിക്കുന്ന ലോകകപ്പ് ക്രിക്കറ്റ് മത്സരം തൽസമയം വീക്ഷിക്കുവാൻ ഉള്ള ക്രമീകരണങ്ങൾ കേരള അസോസിയേഷൻ ഓഫ് ഡാളസ് ചെയ്തുവരുന്നു (3821 Broadway Blvd, Garland, TX 75043). ഇന്ത്യയും ഓസ്ട്രേലിയയും  ഫൈനൽ മത്സരത്തിൽ മാറ്റുരയ്ക്കും. 150ഇൽ പരം ആളുകൾക്ക് ഒരുമിച്ച് ഇരുന്ന് മത്സരം ആസ്വദിക്കുവാനുള്ള ക്രമീകരണമാണ് കേരള അസോസിയേഷൻ ഓഫ് ഡാളസ്  ചെയ്തിരിക്കുന്നത്. 

ഇന്ത്യയാണ് പതിമൂന്നാമത് ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ മത്സരത്തിന് വേദിയാകുന്നത്. അഹമ്മദബാദ് നരേന്ദ്രമോദി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം അരങ്ങേരുന്നത്.  ഇന്ത്യയുടെ ഫൈനൽ മത്സരം തൽസമയം വീക്ഷിക്കുവാൻ  എല്ലാ കായിക പ്രേമികളെയും കേരള അസോസിയേഷൻ ഓഫ് ഡാളസ് സെക്രട്ടറി അനശ്വർ മാമ്പിള്ളി സ്വാഗതം ചെയ്തു. കൂടുതൽ വിവരങ്ങൾക്ക്  നെബു കുര്യാക്കോസ് 2143923596.

English Summary:

Kerala Association of Dallas organizes World Cup Cricket Watch Party

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com