ADVERTISEMENT

ബ്രൂക്ലിൻ (ന്യൂയോർക്ക്) ∙ബ്രൂക്ലിനിൽ ഒരു കുടുംബത്തിലെ രണ്ട്  കുട്ടികൾ ഉൾപ്പെടെ നാല് പേരെ അപ്പാർട്ട്മെന്റിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകം നടത്തിയെന്ന് സംശയിക്കുന്ന 24 കാരനായ ബന്ധുവിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് പറഞ്ഞു.

അപ്പാർട്ട്‌മെന്റിൽ ആക്രമണം നടക്കുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടർന്നു എത്തിച്ചേർന്ന പൊലീസ്, കഴുത്തിലും ശരീരത്തിലും ഒന്നിലധികം തവണ കുത്തേറ്റ 56 കാരിയായ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയതായി ന്യൂയോർക്ക് പൊലീസ് പറഞ്ഞു. 27 വയസ്സുള്ള മറ്റൊരു സ്ത്രീയും, 5 വയസ്സുള്ള പെൺകുട്ടി, 4 വയസ്സുള്ള ആൺകുട്ടി എന്നിവരെയും കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.

കുട്ടികളുടെ പിതാവെന്ന് കരുതുന്ന യുവാവിനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കൊലപാതകം ആഭ്യന്തര തർക്കത്തിന്റെ ഭാഗമാണെന്നാണ് നിഗമനം.

English Summary:

Four members of the family, including two children, were stabbed to death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com