മിൻഡി കലിങ്ങിന് ഹോളിവുഡ് വാക്ക് ഓഫ് ഫെയിം

Mail This Article
ലൊസാഞ്ചലസ് ∙ നടിയും, നിർമാതാവും, എഴുത്തുകാരിയുമായ മിൻഡി കലിങ്ങിന് ഹോളിവുഡ് വാക്ക് ഓഫ് ഫെയിം ആദരം. ദീർഘകാല സുഹൃത്തും മുൻ സഹനടനുമായ ബിജെ നൊവാക് ചടങ്ങിൽ പങ്കെടുത്തു. ദി ഓഫിമസിലെ കെല്ലി കപൂർ എന്ന കഥാപാത്രത്തിലൂടെ വ്യാപകമായി അംഗീകരിക്കപ്പെട്ട ദി മിൻഡി പ്രോജക്ട്, ദി സെക്സ് ലൈവ്സ് ഓഫ് കോളജ് ഗേൾസ്, നെവർ ഹാവ് ഐ എവർ തുടങ്ങിയ ഹിറ്റ് പരമ്പരകൾക്ക് പിന്നിലെ 45 കാരിയായ എഴുത്തുകാരിയും നടിയും നിർമാതാവുമാണ് മിൻഡി.
ടെലിവിഷൻ രംഗത്തെ മിൻഡിയുടെ സ്വാധീനത്ത് നൽകിയ ആദരമായിരുന്നു ഇത്. "ജീവിതത്തിൽ എന്നും ഓർമിക്കുന്ന നിമിഷങ്ങളിൽ ഒന്നാണിത്," എന്ന് മിൻഡി പറഞ്ഞു. ചടങ്ങിൽ നൊവാക് ചടങ്ങിൽ സംസാരിച്ചു.