ADVERTISEMENT

വാഷിങ്ടൻ ∙ ട്രംപും ഒബാമയും 2028 ലെ യഥാക്രമം യുഎസ് റിപ്പബ്ലിക്കൻ പാർട്ടിയുടെയും ഡെമോക്രറ്റിക് പാർട്ടിയുടെയും സ്ഥാനാർഥികളാവാൻ ശ്രമിക്കുമെന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു. ട്രംപിന്റെ മൂന്നാം മത്സരത്തിന്റെ സാധ്യത പറഞ്ഞു. സമൂഹമാധ്യമത്തിൽ ഒബാമ 2028 വളരെ സജീവാക്കിയിരിക്കുകയാണ് ഡെമോക്രറ്റിക് പാർട്ടിയിലെ ഒരു വിഭാഗം.

രണ്ടു പേരും മത്സരത്തിന് ശ്രമിച്ചാൽ നിയമപരമായ സാധ്യതകളെ കുറിച്ച് ചർച്ചകൾ ആരംഭിക്കും. ട്രംപ് പറഞ്ഞത് ധാരാളം ആളുകൾ താൻ വീണ്ടും മത്സരിക്കുവാൻ ആവശ്യപ്പെടുന്നുണ്ട് എന്നാണ്. 'എന്റെ അഭിപ്രായത്തിൽ ഇതിനു മുൻപ് നമുക്ക് വളരെ ദൂരം സഞ്ചരിക്കുവാനുണ്ട്. ഇത് ഈ ഭരണത്തിന്റെ മുൻപിലുള്ള വളരെ വലിയ ദൂരത്തിനു ശേഷം മാത്രം എനിക്ക് ആലോചിക്കുവാൻ കഴിയുന്ന കാര്യമാണ്.' ട്രംപ് തന്റെ മൂന്നാം ശ്രമ വാർത്തകളെ അപ്പാടെ നിഷേധിച്ചിച്ചില്ല എന്നത് ശ്രദ്ധേയമാണ്.

'ഹാഷ് ടാഗ് #ഒബാമ 2028' സമൂഹമാധ്യമത്തിൽ ആരാധകർ സജീവമായി പറയുന്നു. ഒബാമ നേരിട്ടു് ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല. 'വീണ്ടും ഒരു പ്രസിഡന്റ് തിരഞ്ഞെടുപ്പു മത്സരം എനിക്കിഷ്ടമാണ്. ഞാൻ ഇതു വരെ അത് കാര്യമായി പരിഗണിച്ചിട്ടില്ല. മത്സരം മൂന്നാമതൊരു ഊഴത്തിനു വേണ്ടിയാണു. എങ്ങനെ വേണമെന്ന് അനുയായികൾക്കു അറിയാം,' എന്ന് ട്രംപ് പറഞ്ഞു. ചില റിപ്പബ്ലിക്കൻ പാർട്ടി അനുയായികൾ ട്രംപിന്റെ പ്രതികരണം ഒരു രാഷ്‌ട്രീയ തമാശയാണെന്നു പ്രതികരിച്ചു. ട്രംപിന്റെ ഒരു മുൻ അനുയായി സ്റ്റീവ് ബാനോൻ മൂന്നാമത് മത്സരിക്കുവാൻ അനുവാദം ഇല്ല എന്ന നിയമം പുനഃപരിശോധിക്കണമെന്നു അഭിപ്രായപ്പെട്ടു.

ട്രംപിന്റെ അഭിപ്രായം നിങ്ങളോടു പറഞ്ഞ തമാശയാണെന്നു സെനറ്റിലെ ഭൂരിപക്ഷ നേതാവ് ജോൺ തൂനെ പറഞ്ഞു. ഭരണഘടനയുടെ 22-ാം ഭേദഗതി ഒരു വ്യക്തിയെയും മൂന്നാമത് തവണ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുവാൻ അനുവദിക്കുന്നില്ല. 2024 ൽ ട്രംപ് പറഞ്ഞത് 'ഞാൻ മൂന്നാമതും മത്സരിക്കുന്നതിന് എതിരാണ്. ഞാൻ നാല് വർഷം ജനങ്ങളെ സേവിക്കുവാൻ ആഗ്രഹിക്കുന്നു. ജനങ്ങളെ നന്നായി ഭരിക്കുവാൻ ആഗ്രഹിക്കുന്നു. നമ്മുടെ രാജ്യത്തെ തിരിച്ചു കൊണ്ടു വരാൻ ആഗ്രഹിക്കുന്നു. രാജ്യത്തെ ശരിയായ മാർഗത്തിൽ വീണ്ടും കൊണ്ട് വരാൻ ആഗ്രഹിക്കുന്നു.' എന്നായിരുന്നു.

∙ ഒബാമയെകുറിച്ചു മിഷേൽ ഒബാമ
ഒബാമയെ കുറിച്ച് ചില സ്വകാര്യ വിവരങ്ങൾ മുൻ പ്രഥമ വനിത മിഷേൽ വെളിപ്പെടുത്തിയത് മാധ്യമ ശ്രദ്ധ ആകർഷിച്ചു. ഒബാമ വീണ്ടും പ്രസിഡന്റാവാൻ ശ്രമിക്കും എന്ന വാർത്തകൾക്കിടയിൽ ബ്രിട്ടിഷ് ഗ്രന്ഥകാരിയും ലൈഫ് കോച്ചുമായ ജയ് ഷെട്ടിയോടു നടത്തിയ വെളിപ്പെടുത്തൽ ഒരു മാധ്യമം വലിയ പ്രാധാന്യത്തോടെ ഉദ്ധരിച്ചു. 'സാമ്പത്തികമായി ഭദ്രതയില്ലാത്ത ഒരു പുരുഷന് നിങ്ങളെ ആകർഷിക്കുവാൻ കഴിയുമോ' എന്നതായിരുന്നു ചോദ്യം. 'ഓ, ഞാൻ അങ്ങനെ ഒരാവെ വിവാഹം കഴിച്ചു', എന്നായിരുന്നു മറുപടി. 1988 ൽ ഒബാമയും മിഷേലും കണ്ടു മുട്ടിയപ്പോൾ മിഷേലിന് ഒരു ജോലി ഉണ്ടായിരുന്നു. ഒബാമയ്ക്ക് ഉണ്ടായിരുന്നത് ഒരു വേനൽക്കാല അവധി ജോലി ആയിരുന്നു.

'ഒബാമക്ക് അന്ന് ആ ജോലി മാത്രമായിരുന്നു ഉണ്ടായിരുന്നത്. എനിക്ക് ഒരു കോർപൊറേറ്റിൽ ഉണ്ടായിരുന്ന ജോലി ഞാൻ രാജി വച്ചു. 'നീ ഏറ്റെടുക്കുന്നു എന്ന് നീ കരുതിയ വെല്ലുവിളി അത് അത്ര ഭ്രാന്തമായ കാര്യം അല്ല. നിനക്ക് എപ്പോഴും ഞാൻ ഉണ്ടാവും,'ഒബാമ പറഞ്ഞു. മിഷേൽ ഒബാമയുടെ അന്നത്തെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ഇപ്പോൾ വെളിപ്പെടുത്തിയത് അവരുടെ വിവാഹ മോചന കഥകളും ഇനിയും പുറത്തു വരാൻ സാധ്യതയുള്ള നപ്ഷ്യൽ അഗ്രിമെന്റും ഇരുവരുടെയും വസ്തുവകകളെ കുറിച്ചുള്ള നിയമ പരമായ ചോദ്യങ്ങളും കാരണമാണെന്ന് മാധ്യമങ്ങൾ പറഞ്ഞു. ഇരുവരും വിവാഹിതരായത് 1992 ലാണ്. ഇരുവർക്കുമായി 70 മില്യൻ ഡോളറിന്റെ സമ്പത്തും മറ്റു ആസ്തികളും ഉണ്ടെന്നാണ് വിലയിരുത്തൽ. ഇപ്പോൾ 63 കാരനായ ഒബാമയും 61 കാരിയായ മിഷേലും വിവാഹിതരാവാൻ ഒബാമയും മിഷേലിന്റെ സഹോദരൻ റോബെർട്സുമാണ് മുൻകൈ എടുത്തതെന്ന് മിഷേൽ പറയുന്നു.

∙ സെനറ്റിലും പ്രതിനിധി സഭയിലും പുകയുന്ന പ്രശ്നങ്ങൾ
സെനറ്റിൽ ബജറ്റ് പാസ്സായതിനു ശേഷം റിപ്പബ്ലിക്കൻ പാർട്ടിയിൽ എല്ലാം ഭദ്രമല്ല എന്ന പ്രതീതിയാണ് സംജാതമായിരിക്കുന്നത്. സ്പീക്കർ മൈക്ക് റോബർട്സിനെ എപ്പോഴും പിന്തുണക്കാനാവില്ല എന്ന നിലപാടാണ് അദ്ദേഹത്തിന്റെ കോക്കസിൽ ഉള്ളവരുടേത്. പ്രതിനിധി സഭയിൽ ബജറ്റിനെ പിന്തുണക്കും എന്ന് ഉറപ്പു നൽകാനാവില്ല എന്ന് ചില സഭാംഗങ്ങൾ മുന്നറിയിപ്പു നൽകി. ടെക്സസിൽ നിന്നുള്ള ചിപ്പ് റോയ് എക്സിൽ ഇതിന്റെ മുന്നറിയിപ്പ് നൽകി. 'സെനറ്റ് പാസ്സാക്കിയ 'ജെകെയ്ൽ ആൻഡ് ഹൈഡ്' സെനറ്റ് ബില്ലാണ് സ യിൽ അവതരിപ്പിക്കുന്നതെങ്കിൽ ഞാൻ എതിർത്ത് വോട്ടു ചെയ്യും., മെരിലാൻഡിൽ നിന്നുള്ള റിപ്പബ്ലിക്കൻ പ്രതിനിധി ആൻഡി ഹാരിസും ബില്ലിനെ പിന്തുണക്കില്ല എന്ന് പറഞ്ഞു.

English Summary:

Donald Trump has said he is "not joking" about wanting to serve a third term as US president.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com