ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

അഞ്ചു സെന്റിൽ 1495 സ്ക്വയർഫീറ്റിൽ ഒരു കുടുംബത്തിനു വേണ്ട എല്ലാ സൗകര്യങ്ങളുമുള്ള മോഡേൺ വീടാണിത്. ഉള്ള സ്ഥലത്ത് ലാൻഡ്സ്കേപ്പിനെ പച്ച പുതപ്പിച്ചു. ഗ്രേ, ൈവറ്റ്, വുഡൻ കളർ തീമിൽ ചതുരാകൃതിയിൽ ഡിസൈൻ എലമെന്റുകൾ കൊടുത്ത് എലിവേഷൻ ഭംഗിയുള്ളതാക്കി. റസിഡൻഷ്യൽ ഏരിയ ആയതിനാൽ വീടിനു പ്രൗഢി കിട്ടത്തക്കവിധമാണ് എലിവേഷൻ ഡിസൈൻ. വീടിന്റെ മറു സൈഡ് പുഴയും കണ്ടൽക്കാടുകളുമാണ്. ഇവിടെ വീട്ടുകാർ പറഞ്ഞത് തങ്ങളുടെ ബജറ്റിനുള്ളിൽ നിന്നു കുറഞ്ഞ ഏരിയയിൽ സൗകര്യങ്ങളെല്ലാം ഏർപ്പെടുത്തണം എന്നാണ്. അതുകൊണ്ടു തന്നെ കൃത്യതയോടെയും സൂക്ഷ്മതയോടെയുമാണ് ഡിസൈൻ ചെയ്തത്. 

35-lakh-home-interior

എലിവേഷനിലെ ക്ലാഡിങ് വർക്കുകളും ടെക്സ്ചർ വർക്കുകളും ബാൽക്കണിയും ഗ്ലാസും സെന്‍ട്രൽ കോർട്ട്‌യാർഡും എല്ലാ കാലാതീതമായ ഡിസൈൻ രീതികളാണ്. സിറ്റൗട്ടിൽ നിന്നു നേരെ കയറുന്നത് ലിവിങ്സ്പേസിലേക്കാണ്. തുറന്ന നയം സ്വീകരിച്ചാണ് ലിവിങ്, ഡൈനിങ്, കിച്ചന്റെ ക്രമീകരണം.

35-lakh-home-living

ലിവിങ്ങിനും ഡൈനിങ്ങിനും ഇടയിലായി നൽകിയ വുഡൻ സ്റ്റെയർകേസാണ് ഇന്റീരിയറിലെ ഹൈലൈറ്റ്, സ്റ്റീൽഫാബ്രിക്കേഷൻ ചെയ്ത ഹാൻഡ്റെയ്‌ലിന് രണ്ടിഞ്ച് കനത്തിൽ കൊടുത്ത സോളിഡ്‍വുഡ് സ്റ്റെപ്പാണ് സ്റ്റെയറിന്റെ ഹൈലൈറ്റ്. ഈ ഭാഗത്തു നേരിട്ടു സൂര്യപ്രകാശം പതിക്കുന്നതിനായി മുകളില്‍ ഓപ്പണിങ് കൊടുത്ത് ടഫൻഡ് ഗ്ലാസിട്ടു. ഇവിടെനിന്നെത്തുന്ന വെളിച്ചവും ചൂടും ക്രമീകരിക്കുന്നതിനായി ഇൻഡോർ പ്ലാന്റുകൾ വച്ചു. 

35-lakh-home-stair

സ്ഥലം പരമാവധി പ്രയോജനപ്പെടുത്തിയതും വിശാലത തോന്നിപ്പിക്കുന്ന ഫർണിച്ചർ ക്രമീകരണങ്ങളുമാണ് ഈ അകത്തളങ്ങളെ വ്യത്യസ്തമാക്കുന്നത്. ഓരോ സ്പേസിന്റെയും അളവുകൾക്കൊത്തു പ്രത്യേകം പണിതെടുത്ത ഫർണിച്ചറാണ് എല്ലായിടത്തും. ലിവിങ്ങിൽത്തന്നെ ഭിത്തിയുെട ഒരു ഭാഗം ഹൈലൈറ്റ് ചെയ്ത് പ്രെയർ യൂണിറ്റ് ഏർപ്പെടുത്തി. ക്ലാഡിങ്‌വർക്കും ടെക്സ്ചറും ലൈറ്റ്ഫിറ്റിങ്ങും പച്ചപ്പും ചേര്‍ന്നു പ്രത്യേക ആംബിയൻസ് സൃഷ്ടിക്കുന്നു. സ്റ്റെയറിനോടു ചേർന്നു തന്നെ ഒരു പാർട്ടീഷൻ യൂണിറ്റ് നൽകി. ഇത് ഡിസൈൻ എലമെന്റായും മാറുന്നുണ്ട്. സ്റ്റെയറിനു താഴെ ഇരിപ്പിടസൗകര്യത്തിനായി ബെഞ്ച് സജ്ജീകരിച്ചു. 

35-lakh-home-stairs

ഡൈനിങ് കം കിച്ചനിലെ ക്രമീകരണങ്ങൾ, എലഗന്റ് ഫീൽ തരുംവിധമാണ്. ഓപ്പൺ കിച്ചനിൽ ബ്രേക്ഫാസ്റ്റ് കൗണ്ടറുണ്ട്. ബ്രേക്ഫാസ്റ്റ് കൗണ്ടറിനു പ്ലൈവുഡ്– മൈക്ക ഫിനിഷാണ് ഉപയോഗിച്ചത്. കൗണ്ടർ ടോപ്പിന് ബ്ലാക്ക് ഗ്രാനൈറ്റും. ചെലവു ചുരുക്കുന്നതിന്റെ ഭാഗമായി കബോർഡുകൾക്ക് എംഡിഎഫ് ലാമിനേറ്റാണു നൽകിയത്. ഇവയുടെയെല്ലാം കളർകോംപിനേഷനും സീലിങ്ങിൽ തൂക്കിയിട്ടിരിക്കുന്ന ഹാങ്ങിങ് ലൈറ്റുകളും കിച്ചന് ഭംഗിയേറ്റുന്നു. 

35-lakh-home-kitchen

താഴത്തെ നിലയിൽ രണ്ടു ബെഡ്റൂമുകളുണ്ട്. സ്റ്റെയർ കയറി മുകൾ നിലയിലെത്തിയാൽ അപ്പർലിവിങ്, ഒരു ബെഡ്റൂമും ബാൽക്കണിയും ഓപ്പൺ ടെറസുമാണുള്ളത്. ലളിതമായ ഡിസൈനാണു കിടപ്പുമുറികൾക്ക്. അനാവശ്യമായ അലങ്കാരങ്ങളില്ല. മുറികളുടെ വിശാലതയ്ക്കനുസരിച്ചാണ് വാർഡോബ് യൂണിറ്റുകളും മറ്റും ഏർപ്പെടുത്തിയിട്ടുള്ളത്. 

35-lakh-home-balcony

അപ്പർലിവിങ്ങിലും സ്ഥലം നഷ്ടപ്പെടുത്താതെ മുറിയുടെ ആകൃതിയനുസരിച്ചാണ് ലിവിങ് സോഫ ഇട്ടിരിക്കുന്നത്. ലളിതമായ സീലിങ് പാറ്റേണും കോവലൈറ്റുകളും സ്പോട്ട് ലൈറ്റുകളും രാത്രിശോഭയിൽ സവിശേഷ ആംബിയൻസ് നിലനിർത്തുന്നു. ഭിത്തിയിൽ നൽകിയിട്ടുള്ള പെയിന്റിങ്ങുകളും മറ്റും സിംപിൾഫോമിൽത്തന്നെ വരത്തക്കവിധമാണു നൽകിയത്. ഇങ്ങനെ വീടിന്റെ മുക്കും മൂലയും വരെ ഒട്ടും സ്ഥലം കളയാതെ വീട്ടുകാരുടെ ആവശ്യങ്ങളെല്ലാം സാധിച്ചു കൊടുത്തു കൊണ്ടാണ് കാറ്റിക് ഡിസൈൻസ് വീട് രൂപകൽപന ചെയ്തത്. 

 

ഉടമ – സി. ജെ ആന്റണി

സ്ഥലം – വടുതല

പ്ലോട്ട് – 5 സെന്റ്

വിസ്തീർണം – 1495 സ്ക്വയർഫീറ്റ്

ഡിസൈൻ –  അനിൽ തോമസ്, കാറ്റിക് ഡിസൈൻസ്, ഇടപ്പള്ളി 

Mob- 9447795111

                   

തയാറാക്കിയത്

രശ്മി അജേഷ്

English Summary- House Plans Under 40 Lakhs Kerala

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com