ADVERTISEMENT

പുതുവർഷപ്പുലരിയിൽ സമൂഹമാധ്യമങ്ങളിൽ തരംഗമായി മമ്മൂട്ടിയുടെ ഫോട്ടോഷൂട്ട് ചിത്രം. സിനിമാ ഗെറ്റപ്പുകളെപോലും വെല്ലുന്ന ലുക്കിലുള്ള മമ്മൂട്ടിയുടെ ചിത്രമാണ് ജനുവരി ഒന്നിന് മലയാളിപ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തത്. 

 

മനോരമ കലണ്ടർ ഫോട്ടോഷൂട്ടിനുവേണ്ടി എടുത്ത ചിത്രമാണ് പുതുവത്സരദിനത്തിൽ മമ്മൂട്ടി തന്റെ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിൽ പങ്കുവച്ചത്. അതേദിവസം പുറത്തിറങ്ങിയ ഒട്ടനേകം സിനിമകളുടെ ഫസ്റ്റ്ലുക്ക് പോസ്റ്റുകളേക്കാൾ ജനശ്രദ്ധ ആകർഷിച്ചത് ഈ മമ്മൂട്ടി ചിത്രമായിരുന്നു. 

 

ഇത് രണ്ടാം തവണയാണ് മനോരമ കലണ്ടറിൽ മമ്മൂട്ടി എത്തുന്നത്. തെന്നിന്ത്യയിലെ പ്രമുഖതാരങ്ങൾ അണിനിരക്കുന്നതാകും ഈ വർഷത്തെ മനോരമ കലണ്ടർ. അതിന്റെ വിശേങ്ങൾ വഴിയെ അറിയാം. മലയാളത്തിലെയും തമിഴിലെയും സൂപ്പർതാരങ്ങളുടെ വ്യത്യസ്തമാർന്ന വേഷപ്പകർച്ചയാൽ പ്രശംസ നേടിയ മനോരമ കലണ്ടർ ആപ്പിന്റെ മൂന്നാം വർഷപതിപ്പാണ് ഇത്തവണ പുറത്തിറങ്ങുക.

 

mammootty-troll

മനോരമ കലണ്ടറിന് വേണ്ടിയെടുത്ത ഫോട്ടോയില്‍ ഓറഞ്ച് കോട്ടും ബ്രൗണ്‍ ടീഷര്‍ട്ടും ധരിച്ച് വെള്ളത്തില്‍ കിടക്കുകയാണ് മെഗാ സ്റ്റാർ. ഫോട്ടോ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കം തന്നെ ഇതു വൈറലായി മാറി. ട്രോളന്മാരും ഇതൊരു ആഘോഷമാക്കി.

 

ലോകത്തിന് ഒരു വയസ് കൂടിയപ്പോള്‍ ഇക്കയ്ക്ക് പിന്നേയും ഒരു വയസ് കുറഞ്ഞെന്നാണ് ആരാധകര്‍ പറയുന്നത്. ന്യൂ ഇയറില്‍ ഇത്രയും സ്റ്റെെലിഷ് ആയെത്താന്‍ മറ്റൊരു താരത്തിനും സാധിക്കില്ലെന്നും ആരാധകര്‍ പറയുന്നു.

 

ഇത്രയും മനോഹരമായി ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ യുവനടന്മാര്‍ പോലും മമ്മൂട്ടിയെ കണ്ടു പഠിക്കണമെന്നും പ്രേക്ഷകർ പറയുന്നു. ശ്രദ്ധേയമായ കമന്റുകൾ: ന്യൂജെൻ പിള്ളേരു വരെ തോറ്റു പോകും ഈ മരണമാസ്സ് ലുക്കിന് മുമ്പിൽ..പുരുഷ സൗന്ദര്യത്തിന്റെ അവസാനവാക്ക്... നിത്യവിസ്മയം..മെഗാസ്റ്റാർ, മമ്മൂക്ക.....

 

‘ന്താ ലുക്ക് 2020 ആയപ്പോൾ ഇക്കാ........ നിങ്ങൾക്ക് വീണ്ടും 20 വയസ് കുറഞ്ഞു. ഇത് പോലെ ഒര് കിടുക്കാച്ചി ഫോട്ടോ ഒരു നടൻമാരും പുതുവർഷത്തിൽ ഇത് വരെ സമ്മാനിച്ചിട്ടില്ല.

 

ജോയ് ആലുക്കാസിന്റെ സഹകരണത്തോടെ ചെയ്യുന്ന കലണ്ടറിലെ ചിത്രങ്ങൾ തയാറാക്കിയിരിക്കുന്നത് ഫാഷൻ മോങ്ഗറാണ്.. മനോരമ കലണ്ടർ മൊബൈൽ ആപ് 2020: ഡൗൺലോഡ് ചെയ്യാം. ആൻഡ്രോയിഡ്, ഐഫോണ്‍ എന്നിവയിൽ കലണ്ടർ ആപ് ഡൗൺലോഡ് ചെയ്യാം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com