ADVERTISEMENT

വാരിസ് സിനിമയുടെ ഫാൻ ഷോ കാണാൻ തിയറ്ററിലെത്തി നടൻ വിജയ്‌യുടെ അമ്മ ശോഭ ചന്ദ്രശേഖർ. വിജയ്‌യുടെ പൊങ്കൽ ചിത്രമാണിത്. നടൻ ഗണേഷ് വെങ്കിട്ടറാമിന്റെ കുടുംബത്തോടൊപ്പമാണ് ശോഭ ചന്ദ്രശേഖർ വാരിസ് ആസ്വദിച്ചത്. ഗണേഷ് വെങ്കിട്ടറാമിന്റെ ഭാര്യ നിഷാ ഗണേഷ് ആണ് വിജയ്‌യുടെ അമ്മയോടൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. കുടുംബപ്രേക്ഷകർ ഇഷ്ടപ്പെടുന്ന സിനിമയാണ് വാരിസെന്നും ശോഭ അമ്മയോടൊപ്പം സിനിമ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും നിഷ കുറിച്ചു. 

 

‘വാരിസ് വളരെയധികം ഇഷ്ടമായി. ഓരോ ഫ്രെയിമും സ്റ്റൈലിഷ് ആയിരുന്നു. വിജയ് അണ്ണാ മാസ്സ്. രശ്‌മിക മനോഹാരിയായിരിക്കുന്നു. വിജയ് അണ്ണന്റെ ആരാധകർക്കും കുടുംബ പ്രേക്ഷകർക്കും പറ്റിയ പാക്കേജാണ് ഈ സിനിമ. വംശി സാറിന്റെ കുടുംബ സിനിമയ്ക്കായി ഏറെ നാളായി കാത്തിരുന്നതാണ്. ശോഭ അമ്മയ്ക്കൊപ്പം സിനിമ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. മുഴുവൻ കുടുംബത്തോടുമൊപ്പമാണ് ഈ മനോഹരമായ സിനിമ ഞങ്ങൾ ആസ്വദിച്ചത്’, നിഷ വെങ്കിട്ടരാമൻ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com