ADVERTISEMENT

ആഘോഷമായി നൂറിൻ ഷെരീഫ്-ഫഹീം സഫർ വിവാഹം. തിരുവനന്തപുത്ത് അൽ സാജ് കൺവൻഷൻ െസന്ററിൽ വച്ച് നടന്ന വിവാഹത്തിൽ ബന്ധുക്കളും സുഹൃത്തുക്കളുമുൾപ്പടെ നിരവധിപ്പേരാണ് പങ്കെടുത്തത്. വധുവിനെയും വരനെയും വേദിയിലേക്ക് ആനയിക്കാൻ നൃത്തവിരുന്നുകളും ഉണ്ടായിരുന്നു. നൂറിന്റെയും ഫഹീമിന്റെയും പേരുകളിൽ നിന്നുമുള്ള വാക്കുകൾ കടമെടുത്ത് ‘ഫാഹിനൂർ’ എന്നായിരുന്നു വിവാഹക്ഷണക്കത്തിൽ വിവാഹച്ചടങ്ങിനു നൽകിയ പേര്.

നൂറിന്റെ അടുത്ത സുഹൃത്തുക്കളായ അഹാന കൃഷ്ണ, രജിഷ വിജയന്‍, പ്രിയ വാര്യര്‍ തുടങ്ങിയവര്‍ പരിപാടിക്കെത്തി. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, നടി ശരണ്യ മോഹനും ഭർത്താവും, നടി ചിപ്പിയും കുടുംബവും, ഇന്ദ്രൻസ് തുടങ്ങിയവരും ഇരുവരുടെയും നിക്കാഹ് ചടങ്ങിൽ പങ്കെടുക്കാൻ എത്തി.

 

കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. നൂറിന്റെയും ഫഹിമിന്റെയും പ്രണയവിവാഹമാണ്. സ്നേഹബന്ധത്തെക്കുറിച്ച് നൂറിന്റെ വാക്കുകൾ:‘‘ജോലിക്കിടെ പരിചയപ്പെട്ട ഞങ്ങള്‍ സുഹൃത്തുക്കളായി ആരംഭിച്ചു. അതിന് ശേഷം ഏറ്റവും അടുത്ത സുഹൃത്തുക്കളായി. പിന്നീട് ആത്മമിത്രങ്ങളായി. ഈ യാത്ര സ്‌നേഹവും സന്തോഷവും നിറഞ്ഞതാണ്.

 

ഞങ്ങൾക്കൊരു ഫ്രണ്ട്സ് ഗ്യാങ് ഉണ്ട്. ഞാൻ നൂറിൻ, അഹാന, രജീഷ നിമിഷ് എന്നിവരൊക്കെ അടങ്ങിയ. അങ്ങനെ ഒരു ഗ്യാങ് ആണ്. അതിൽ നിന്ന് പതിയെ പതിയെ നമ്മൾ ഡിസൈഡ് ചെയ്തു. അത്രയേ ഉള്ളു. ഇത്ര നാൾ മുന്നേ തുടങ്ങി എന്നൊന്നും പറയാനില്ല. ഫഹിം ആണ് ആദ്യം പ്രണയം പറഞ്ഞത്.’’

 

കൊല്ലം സ്വദേശിയായ നൂറിന്‍ മികച്ച നര്‍ത്തകിയാണ്. 2017 ല്‍ ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്‌സ് എന്ന ചിത്രത്തിലൂടെയാണ് നൂറിന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഒരു അഡാര്‍ ലൗ എന്ന സിനിമയില്‍ നായികയായെത്തി. സാന്താക്രൂസ്, വെള്ളേപ്പം, ബര്‍മൂഡ തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍.‌

 

ജൂണ്‍, മാലിക്, ഗാങ്‌സ് ഓഫ് 18, മധുരം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ഫഹീം സഫര്‍ ശ്രദ്ധനേടുന്നത്. മധുരത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com