ADVERTISEMENT

നടൻ സിദ്ധാർഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായതായി റിപ്പോർട്ടുകൾ. തെലങ്കാനയിലെ വാനപർത്തി ജില്ലയിലെ ശ്രീരംഗപുരിലുള്ള ശ്രീ രംഗനായകസ്വാമി ക്ഷേത്രത്തിൽ വച്ച് താരങ്ങൾ വിവാഹിതരായതായി െതലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.  

സിദ്ധാർഥും അദിതി റാവുവും ഏറെക്കാലമായി  ലിവിങ് ടുഗെദര്‍ ബന്ധത്തിൽ ആയിരുന്നു. 2021 ൽ ‘മഹാസമുദ്രം’ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്. 

aditi-rao-hydari-looks-stunning-in-red-anarkali1

ഹൈദരാബാദിലെ പ്രശസ്തമായ ഹൈദരികുടുംബത്തിൽ ജനിച്ച അദിതി റാവു രാജകീയ പാരമ്പര്യമുള്ള താരമാണ്. രാഷ്ട്രീയനേതാക്കളായ മുഹമ്മദ് സലേ അക്ബർ ഹൈദരിയുടെയും ജെ. രാമേശ്വർ റാവുവിന്റെയും കൊച്ചുമകളാണ് താരം. തെലങ്കാനയിലെ വാനപർത്തി നാട്ടുരാജ്യത്തിലെ അവസാനത്തെ ഭരണാധികാരി അദിതി റാവുവിന്റെ അമ്മയുടെ മുത്തച്ഛനായിരുന്നു. അതുകൊണ്ടു തന്നെ താരത്തിന്റെ കുടുംബത്തിന് വാനപർത്തിയിലെ ശ്രീ രംഗനായകസ്വാമി ക്ഷേത്രവുമായി ആഴത്തിലുള്ള ബന്ധമുണ്ട്. അതിനാലാണ് 18-ാം നൂറ്റാണ്ടിൽ സ്ഥാപിതമായ ചരിത്രപ്രാധാന്യമുള്ള  ഈ ക്ഷേത്രത്തിൽ വച്ച് വിവാഹിതരാകാൻ അദിതി റാവുവും സിദ്ധാർഥും തീരുമാനിച്ചത്. 

siddharth-aditi

താരങ്ങൾ ഇതുവരെ വിവാഹത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇരുവരുടെയും രണ്ടാം വിവാഹമാണിത്.

2003ൽ തന്റെ സിനിമാ അരങ്ങേറ്റത്തിന് പിന്നാലെയാണ് സിദ്ധാർഥ് വിവാഹിതനാകുന്നത്. ഡൽഹിയിൽ നിന്നുള്ള തന്റെ ബാല്യകാല സുഹൃത്ത് മേഘ്‌നയെ ആണ് സിദ്ധാർഥ് വിവാഹം ചെയ്തത്. ചെറുപ്പം മുതലുള്ള പ്രണയമായിരുന്നെങ്കിലും ഇവരുടെ ദാമ്പത്യ ജീവിതം അധികം നാൾ നീണ്ടുനിന്നില്ല. ഏകദേശം രണ്ടു വർഷക്കാലം വേർപിരിഞ്ഞ് കഴിഞ്ഞ ഇവർ 2007ൽ വിവാഹമോചനം നേടി.

ബോളിവുഡ് നടൻ സത്യദീപ് മിശ്രയാണ് അദിതിയുടെ ആദ്യ ഭർത്താവ്. 2002ൽ വിവാഹിതരായ ഇവർ 2012ൽ വേർപിരി‍ഞ്ഞു.

ശങ്കറിനൊപ്പമുള്ള കമൽഹാസന്‍റെ ഇന്ത്യൻ 2-ല്‍ സിദ്ധാർഥ് ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. താജ്: ഡിവൈഡഡ് ബൈ ബ്ലഡ് എന്ന രണ്ട് ഭാഗങ്ങളുള്ള വെബ് സീരീസിലാണ് അദിതി അവസാനമായി പ്രത്യക്ഷപ്പെട്ടത്.

English Summary:

Actress Aditi Rao Hydari and Siddharth tie the knot secretly: reports

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com