ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

പൃഥ്വിരാജ് എടുത്ത കഷ്ടപ്പാടിനുള്ള അംഗീകാരമാണ് സംസ്ഥാന പുരസ്കാരമെന്ന് നടന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരന്‍. എഴുപുന്നയിലെ ഷൂട്ടിങ് തിരക്കുകള്‍ക്കിടെയായിരുന്നു മല്ലിക സുകുമാരന്‍റെ പ്രതികരണം. പൃഥ്വിരാജിന് അവാര്‍ഡ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നും അവസാനപട്ടികയില്‍ പേരുണ്ടെന്നും പലരും പറഞ്ഞിരുന്നെന്നും പൃഥ്വിക്ക് അവാര്‍ഡ് കിട്ടാനായി പ്രാര്‍ഥിച്ചിരുന്നെന്നും മല്ലിക പറഞ്ഞു. ഒപ്പം ആടുജീവിതത്തിലെ അഭിനയത്തിന് ഗോകുലിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു. അവര്‍ഡ് നിര്‍ണയിച്ച  ജൂറിക്കും പ്രേക്ഷകര്‍ക്കും സംവിധായകന്‍ ബ്ലെസിക്കും ദൈവത്തിനും നന്ദിയുണ്ടെന്നും മല്ലിക വ്യക്തമാക്കി.

‘‘ഇന്നലെ രാത്രി മുതല്‍ ഓരോരുത്തരും പറയുന്നുണ്ടായിരുന്നു. ഫൈനല്‍ ലിസ്റ്റില്‍ മോനുണ്ട്, മമ്മൂട്ടിയുണ്ട് എന്നൊക്കെ. പക്ഷേ നമുക്കൊന്നും അറിയില്ലല്ലോ. ഇന്ന് കാലത്ത് ഒരു പത്തുമണിയൊക്കെ ആയപ്പോഴേക്കും പൃഥിരാജിനാണെന്നാണ് കേള്‍ക്കുന്നതെന്ന പറച്ചിലിന് കുറച്ചുകൂടെ ശക്തിവന്നു. അപ്പോഴൊക്കെ ഞാന്‍ ഇവിടെ എഴുപുന്നയില്‍ ജോലിത്തിരിക്കിലായിരുന്നു. ഇതൊക്കെ നടക്കുന്നത് തിരുവനന്തപുരത്തും. 12.40 ഒക്കെ ആയപ്പോഴേക്കും എല്ലാവരുടെയും മെസേജ് വരാന്‍ തുടങ്ങി. 

സത്യം പറഞ്ഞാല്‍ അവാര്‍ഡ് കിട്ടിയാലും ഇല്ലെങ്കിലും വലിയ സങ്കടങ്ങളൊന്നും പറയുന്ന ആളല്ല ഞാന്‍. എന്നാലിത്തവണ എന്‍റെ മോന്‍റെ കഷ്ടപ്പാട് ആലോചിക്കുമ്പോള്‍ അവനിങ്ങനെ ഒരു അംഗീകാരം കിട്ടിയല്ലോ ദൈവത്തിനും ജൂറിക്കും നന്ദി. ഈ അവാര്‍ഡ് അവനു ലഭിക്കാന്‍ കാരണക്കാരായ ലോകമെമ്പാടുമുളള പ്രേക്ഷകര്‍ക്ക് നന്ദി പറയുന്നു,’’–മല്ലിക സുകുമാരന്റെ വാക്കുകൾ. 

‘‘ആടുജീവിതത്തിനായി പൃഥ്വിരാജ് ഒരുപാട് കഷ്ടപ്പെട്ടു. ഹോം വർക്ക് ചെയ്തു. ചില്ലറ വിമർശനങ്ങൾ വന്നിരുന്നു. അതൊക്കെ എവിടെനിന്നു വന്നുവെന്ന് അറിയില്ല. ഈ സിനിമയ്ക്ക് പൃഥ്വിക്ക് അംഗീകാരം കിട്ടണമായിരുന്നു. കൊറോണക്കാലത്തായിരുന്നു ഷൂട്ടിങ്. ചിത്രത്തിനായി 30 കിലോയോളം കുറച്ചു, അതൊക്കെ അഭിനയത്തിന്റെ ഭാഗമായിരുന്നു. ആ യാത്ര പറയുന്ന രംഗമൊക്കെ കണ്ട് കരഞ്ഞുപോയിരുന്നു. ഗോകുലിന് ജൂറി പരാമർശം ലഭിച്ചതിലും സന്തോഷമുണ്ട്. ഒന്‍പത് അവാർഡുകൾ ലഭിച്ചു. വിമർശനങ്ങൾ പറയുന്ന ആളാണ് ഞാൻ. പക്ഷേ ഇതിൽ എന്റെ മകനെപ്പറ്റി ഒന്നും പറയാനില്ല.’’–മല്ലിക സുകുമാരൻ പറയുന്നു.

ആടുജീവിതം കണ്ട് കരഞ്ഞുപോയെന്നും നജീബിനെ നേരില്‍ കാണാന്‍ ആഗ്രഹമുണ്ടെന്നും മല്ലിക സുകുമാരന്‍ പ്രതികരിച്ചു. അവാര്‍ഡ് പ്രഖ്യാപിച്ച ശേഷമുളള പൃഥ്വിരാജിന്‍റെ പ്രതികരണം ടിവിയില്‍ കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നിയെന്നും ഈ ചിത്രത്തില്‍ രാജുവിന് അവാര്‍ഡ് ലഭിച്ചില്ലായിരുന്നെങ്കില്‍ സങ്കടമായെനെ എന്നും മല്ലിക സുകുമാരന്‍ പറഞ്ഞു.

English Summary:

Prithviraj's State Award a Recognition of Hard Work," Says Proud Mom Mallika Sukumaran

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com