ആറ്റുകാലമ്മയ്ക്കു സുപ്രഭാതം....; മനം നിറച്ച് സംഗീത ആല്‍ബം

Mail This Article
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ചു പുറത്തിറക്കിയ ‘പഞ്ചവർണക്കിളി പാടി’ എന്ന സംഗീത വിഡിയോ ആസ്വാദകമനം നിറയ്ക്കുന്നു. പി.ജയചന്ദ്രൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ആർ.രഘുപതി പൈ ഈണമൊരുക്കി. പാട്ട് ഇതിനകം ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. മുൻപും രഘുപതി ചിട്ടപ്പെടുത്തിയ പാട്ടുകൾ ആസ്വാദകശ്രദ്ധ കവർന്നിട്ടുണ്ട്.
പഞ്ചവർണക്കിളി പാടിയുണർത്തുന്നു
ആറ്റുകാലമ്മയ്ക്കു സുപ്രഭാതം
ശ്രീ ആദികേശവസോദരിക്കെന്നെന്നും
തുഷ്ടിയരുളുന്ന സുപ്രഭാതം....
മാത്യു ഇട്ടിയാണ് ‘പഞ്ചവർണക്കിളി പാടി’ എന്ന പാട്ടിനു വേണ്ടി ഓർക്കസ്ട്രേഷൻ ചെയ്തത്. അനിൽ.എം.അർജുൻ മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചിരിക്കുന്നു. ഗോപി നാദരത്നം നാദസ്വരത്തിലും സൗന്ദര രാജൻ വീണയിലും ഈണമൊരുക്കി. അനിൽ ഗോവിന്ദ് ആണ് പുല്ലാങ്കുഴൽ വായിച്ചത്.