Activate your premium subscription today
Monday, Apr 21, 2025
ആദ്യം മുടങ്ങിയത് ട്രാൻസ്പോർട്ട് ജീവനക്കാരുടെ ശമ്പളം. കേരളത്തിലേതുപോലെത്തന്നെയാണ് ദൈവത്തിന്റെ നാടായ ഹിമാചല്‍ പ്രദേശിലും സാമ്പത്തിക പ്രതിസന്ധിയുടെ ലക്ഷണങ്ങൾ പുറത്തെത്തിയത്. ഹിമാചൽ റോഡ് ട്രാൻസ്പോർട്ട് കോർപറേഷനിലെ 12,000ത്തോളം വരുന്ന ജീവനക്കാർക്കാണ് 2023 മേയ് മാസം ആദ്യമായി ശമ്പളം മുടങ്ങിയത്. തുടർന്ന്, കേരളം അഭിമുഖീകരിച്ച പ്രശ്നങ്ങളെല്ലാം 3000 കിലോമീറ്ററോളം അകലെയുള്ള ഈ കുഞ്ഞു സംസ്ഥാനവും നേരിട്ടു. ഇപ്പോഴിതാ സംസ്ഥാനത്തെ രണ്ടേകാൽ ലക്ഷത്തോളം സർക്കാർ ജീവനക്കാർക്കുള്ള മാസശമ്പളവും മുടങ്ങിയിരിക്കുകയാണ്. ഭൂപ്രകൃതിയിലും ജീവിത നിലവാരത്തിലും വരുമാനമാർഗത്തിലും കേരളവുമായി ഒരു സാമ്യവുമില്ലെങ്കിലും നിലവിൽ ഇരുസംസ്ഥാനങ്ങളും നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ഒരുപോലെയാണ്. രണ്ടിടത്തും ഭരിക്കുന്നത് ബിജെപി ഇതര സർക്കാരുകളാണ്. സാമ്പത്തിക പ്രതിസന്ധിയുടെ കാരണമായി ഈ രണ്ടു സംസ്ഥാനങ്ങളും കേന്ദ്രസർക്കാരിനെയാണ് പ്രതിക്കൂട്ടിലാക്കുന്നതും. ഹിമാചല്‍ പ്രദേശിനുണ്ടായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കേരളവും അതിവേഗം അടുക്കുകയാണ്. നമ്മുടെ സംസ്ഥാനത്തിലും കഴിഞ്ഞ മാർച്ചിൽ സർക്കാർ ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നതിൽ കാലതാമസം നേരിട്ടു. സാങ്കേതിക തകരാറെന്ന ന്യായംകൊണ്ടു പ്രശ്നത്തെ മൂടിവെച്ചെങ്കിലും
ഷിംല∙ ഹിമാചൽ കോൺഗ്രസിൽ തീ അണഞ്ഞിട്ടില്ലെന്ന് സൂചന നൽകി വിക്രമാദിത്യ സിങ്ങ്. ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നിന്ന് തന്റെ ഔദ്യോഗിക പദവികൾ വിശദമാക്കിയ ഭാഗം വിക്രമാദിത്യ നീക്കം ചെയ്തു. പി.ഡബ്ല്യുഡി മന്ത്രി, ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗം എന്നായിരുന്നു ഫെയ്സുബുക്കിൽ തന്നെ കുറിച്ച് വിക്രമാദിത്യ സിങ് നൽകിയിരുന്ന
‘‘മോദി ഒരു വ്യാജഹിന്ദുവാണെന്ന് സ്ഥാപിക്കാൻ കഴിയാത്തിടത്തോളം പ്രതിപക്ഷത്തിന് ഗുജറാത്തിൽ ജയിക്കാനാവില്ല’’ എന്ന് തിരഞ്ഞെടുപ്പിനു മുൻപു നിരീക്ഷിച്ചത് ഗുജറാത്തിലെ ഒരു പ്രമുഖ പത്രപ്രവർത്തകനാണ്. മോദിയെ ആണ് ജനങ്ങൾ അംഗീകരിച്ചതെന്ന് തെളിയിക്കുന്നതായി ഗുജറാത്തിലെ തിരഞ്ഞെടുപ്പുഫലം. ഹിന്ദുത്വ രാഷ്ട്രീയത്തിന് ആശയപരമായും സംഘടനാപരമായും ആഴമേറിയ അടിത്തറയുള്ള ഗുജറാത്തിൽ ചലനം സൃഷ്ടിക്കാൻ ‘മൃദുഹിന്ദുത്വം’ (ആരോപണം) പയറ്റിയിട്ടും ആംആദ്മി പാർട്ടിക്കോ കോൺഗ്രസിനോ സാധിക്കാതെപോയതിന് ഇതും ഒരു കാരണമാണ്. മോദിയുടെ പ്രഭാവത്തിനു മുന്നിൽ മറ്റ് ഹിന്ദുനാമധാരികൾക്ക് പ്രസക്തിയില്ല. കേജ്രിവാളിന്റെ ‘ഹിന്ദു വേഷംകെട്ടി’നേക്കാൾ മോദിയുടെ രാഷ്ട്രീയമാണ് ജനം അംഗീകരിച്ചതെന്നാണ് ഒരു വിലയിരുത്തൽ. വാഗ്ദാനങ്ങളും സൗജന്യങ്ങളും ആണ് ആംആദ്മി പാർട്ടിയെ വേറിട്ടുനിർത്തുന്നതെങ്കിൽ ഗുജറാത്തിൽ ബിജെപിയും വാഗ്ദാനങ്ങൾ നൽകാൻ തയാറായല്ലോ. ഏകദേശം 92% ഹിന്ദു ജനവിഭാഗമുള്ള ഗുജറാത്തിൽ നിന്ന് 97% ഹിന്ദുക്കൾ ഉള്ള ഹിമാചലിലേക്ക് എത്തുമ്പോൾ കഥ മാറി. കോൺഗ്രസ് ഞെട്ടിച്ചു. ഗുജറാത്തിൽ 7 തവണ തുടർച്ചയായി ജയിച്ചുവെന്ന റെക്കോർഡുമായി ഡൽഹിയിലേക്കു നോക്കുമ്പോൾ അവിടെയുള്ളത് മറ്റൊരു റെക്കോർഡാണ്– ബിജെപി 6 തവണ ഡൽഹി നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ തുടർച്ചയായി പരാജയപ്പെട്ടു. ഇതിനിടയിലാണ് ഡൽഹി മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിൽ അവർ നേരിട്ട പരാജയം.
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കിടയിലും കോൺഗ്രസിന് ആശ്വസിക്കാനുള്ള വകയായിരുന്നു ഹിമാചൽ പ്രദേശിലെ വിജയം. നേരിയ വോട്ട് ശതമാനത്തിനാണെങ്കിലും സംസ്ഥാനം തിരിച്ചു പിടിച്ചതിന്റെ ക്രെഡിറ്റ് സംസ്ഥാനത്തെ വിവിധ നേതാക്കള്‍ അവകാശപ്പെടുകയും അവരൊക്കെ മുഖ്യമന്ത്രി പദം മോഹിക്കുകയും ചെയ്തു. അതിൽ പ്രധാനമായിരുന്നു മുൻ മുഖ്യമന്ത്രിയും സംസ്ഥാനത്തെ ഏറ്റവും വലിയ നേതാവുമായിരുന്ന അന്തരിച്ച വീരഭദ്ര സിങ്ങിന്റെ ഭാര്യയും എംപിയുമായ പ്രതിഭാ സിങ്ങിന്റെ അവകാശവാദം. എന്നാൽ സുഖ്വിന്ദർ സിങ് സുഖുവിനെയാണ് കോൺഗ്രസ് ഹൈക്കമാൻഡ് മുഖ്യമന്ത്രി പദം ഏൽപ്പിച്ചത്. മകന് മികച്ച വകുപ്പോടെ മന്ത്രിസ്ഥാനം, വിശ്വസ്ഥന് ഉപമുഖ്യമന്ത്രി പദം തുടങ്ങിയ വാഗ്ദാനങ്ങൾ നൽകിയാണ് കോൺഗ്രസ് പ്രതിഭാ സിങ്ങിനെ അടക്കിയത്.
ന്യൂഡൽഹി∙ ‘സുഖു ഭായ് സിന്ദാബാദ്’ വിളികൾ മുഖരിതമായ ചടങ്ങിൽ ഹിമാചൽ പ്രദേശിന്റെ മുഖ്യമന്ത്രിയായി സുഖ്വിന്ദർ സിങ് സുഖു (58) സത്യപ്രതിജ്ഞ ചെയ്തു. സുഖുവിനും ഉപമുഖ്യമന്ത്രി മുകേഷ് അഗ്നിഹോത്രിക്കും (60) ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ സത്യവാചകം ചൊല്ലിക്കൊടുത്തു. മറ്റു മന്ത്രിമാരെ പ്രഖ്യാപിച്ചിട്ടില്ല.
ഷിംല∙ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി സുഖ്വിന്ദർ സിങ് സുഖു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഷിംലയിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യവാചകം ചൊല്ലികൊടുത്തു. മുകേഷ് അഗ്നിഹോത്രി ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.
ന്യൂഡൽഹി ∙ കോൺഗ്രസിന് അധികാരം ലഭിച്ച ഹിമാചൽപ്രദേശിൽ മുഖ്യമന്ത്രിപദത്തിലേക്ക് സുഖ്വിന്ദർ സിങ് സുഖു, പ്രതിഭാ സിങ്, മുകേഷ് അഗ്നിഹോത്രി എന്നിവരാണ് രംഗത്തുണ്ടായിരുന്നത്. ഹൈക്കമാൻഡ് നിരീക്ഷകരായ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, ഭൂപീന്ദർ സിങ് ഹൂഡ, രാജീവ് ശുക്ല എന്നിവർ ഇന്നലെ
ന്യൂഡൽഹി ∙ ഹിമാചൽ പ്രദേശിൽ 2 ദിവസത്തെ മാരത്തൺ ചർച്ചകൾക്കും സംസ്ഥാന നേതാക്കൾക്കിടയിലെ അധികാര വടംവലിക്കുമൊടുവിൽ സുഖ്വിന്ദർ സിങ് സുഖുവിനെ മുഖ്യമന്ത്രിയായി കോൺഗ്രസ് തീരുമാനിച്ചു. പിസിസി പ്രസിഡന്റും അന്തരിച്ച മുൻ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെ ഭാര്യയുമായ പ്രതിഭാ സിങ്
ഷിംല ∙ മുൻ പിസിസി അധ്യക്ഷൻ സുഖ്വിന്ദർ സിങ് സുഖു ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയാകും. മുകേഷ് അഗ്നിഹോത്രിയാണ് ഉപമുഖ്യമന്ത്രി. ഞായറാഴ്ച രാവിലെ 11ന് സത്യപ്രതിജ്ഞ നടക്കും. സുഖ്വിന്ദറിന്റെ
ഷിംല∙ ഹിമാചൽ പ്രദേശിലെ പുതിയ മുഖ്യമന്ത്രി ആരാകും എന്നതിൽ നിർണായക തീരുമാനം പ്രിയങ്ക ഗാന്ധിയുടേതെന്നു സൂചന. നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുഖ്യ പ്രചാരണ ചുമതല പ്രിയങ്കയ്ക്ക് ആയിരുന്നു. അതുകൊണ്ടുതന്നെ അവസാന വാക്ക് പ്രിയങ്കയുടേതാണെന്നാണു ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്നലെ ചേർന്ന
ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിനു പിന്നാലെ ഹിമാചൽപ്രദേശിൽ മുഖ്യമന്ത്രി പദത്തിനായി കോൺഗ്രസ് നേതാക്കൾക്കിടയിൽ പോര് മുറുകി. ഇതോടെ തീരുമാനം പാർട്ടി പ്രസിഡന്റിനു വിട്ടു. മുൻമുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെ ഭാര്യയും പിസിസി പ്രസിഡന്റുമായ പ്രതിഭാ സിങ്ങിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് അവരുടെ
ന്യൂഡൽഹി∙ ഹിമാചൽ പ്രദേശിലെ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കാൻ ധാരണ. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖർഗെ എന്നിവരുടെ നേതൃത്വത്തിൽ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കും. രാത്രി എട്ടു മണിയോടെ ഷിംലയിൽ ചേർന്ന യോഗത്തിൽ 40 എംഎൽഎമാരും പങ്കെടുത്തു. എംഎൽഎമാർ എത്താൻ വൈകിയത്
ഗുജറാത്തിലെ പടുകൂറ്റൻ വിജയത്തിന്റെ ആഹ്ലാദനിമിഷങ്ങൾക്കിടയിൽ, ഹിമാചലിൽ എന്തു പറ്റിയെന്നു നരേന്ദ്ര മോദി ജെ.പി. നഡ്ഡയോടു ചോദിച്ചിരിക്കുമോ? കുറഞ്ഞപക്ഷം അമിത് ഷായെങ്കിലും? ആ ആഹ്ലാദ നിമിഷങ്ങളിൽ ചോദിച്ചില്ലെങ്കിലും സ്വന്തം മണ്ണിലെ തോൽവിക്കുള്ള മറുപടി ബിജെപി ദേശീയ അധ്യക്ഷനു തയാറാക്കി വയ്ക്കേണ്ടി വരും. ‘ആർആർആർ’ എന്നൊരു ഉത്തരത്തിൽ ബിജെപിയുടെ ഹൈക്കമാൻഡായ മോദിയും അമിത് ഷായും തൃപ്തരാകില്ലെന്നു മറ്റാർക്ക് അറിയില്ലെങ്കിലും നഡ്ഡയ്ക്കറിയാം. എന്താണ് ഈ ‘ആർആർആർ’? ബിജെപിയുടെ ഹിമാചൽ തോൽവിക്കുള്ള പൊതു വിലയിരുത്തലാണ് ആർആർആർ. ‘റിവാസ്, രാജ്, റിബൽസ്’ എന്നർഥം. റിവാസ് എന്നാൽ രീതി– ഹിമാചലുകാർ ഭരണത്തുടർച്ച അംഗീകരിക്കില്ലെന്ന, ഭരണവിരുദ്ധ തരംഗം പ്രതിഫലിക്കുമെന്ന രീതി. രാജ് എന്നാൽ ഭരണം, സർക്കാരിനെക്കുറിച്ചുണ്ടായ എതിർപ്പ്. മറ്റൊന്നു റിബൽസ്– സംസ്ഥാനം ഇന്നേവരെ കണ്ടിട്ടില്ലാത്തവിധം വിമത സ്ഥാനാർഥികളുടെ സാന്നിധ്യം. ഇങ്ങനൊരുത്തരം പറയാനായിരുന്നെങ്കിൽ നഡ്ഡ എന്തിനു തിരഞ്ഞെടുപ്പു തീരുംവരെ ‘സംസ്ഥാന അധ്യക്ഷനെ’ പോലെ അവിടെ ക്യാംപ് ചെയ്തു? എല്ലാ വഴികളും നോക്കി? വിമതരെ പിന്തിരിപ്പിക്കാൻ പ്രധാനമന്ത്രിയെ കൊണ്ടു വരെ നേരിട്ടു ഫോണിൽ വിളിപ്പിച്ചു? – ആർആർആർ ഉത്തരത്തിനു ‘വൈ വൈ വൈ’ ഉത്തരവും ബിജെപി ഹൈക്കമാൻഡിൽ നിന്നു വരാം.. തിരഞ്ഞെടുപ്പു പ്രചാരണം കൊടുമ്പിരികൊണ്ടു നിന്ന നവംബറിലെ ആദ്യ പത്തു ദിനങ്ങളിൽ അവിടെ കണ്ട കാഴ്ചയെ സംഗ്രഹിക്കാൻ ഒരു ഉദാഹരണം പറയാം:
ഷിംല∙ ഹിമാചൽ പ്രദേശിൽ പ്രതിഭാ സിങ്ങിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് അനുയായികൾ രംഗത്ത്. പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് ചർച്ച ചെയ്യാൻ സംസ്ഥാനത്തെത്തിയ ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ വാഹനം പ്രവർത്തകർ തടഞ്ഞു. ഇതോടെ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് കൂടുതൽ സങ്കീർണമാകുകയാണ്.
ഗുജറാത്തിൽ കോണ്‍ഗ്രസിനേറ്റ പരാജയം തിരിച്ചടിയാണെന്നും ആഴത്തിലുള്ള വിശകലനം ആവശ്യമാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. മണ്ഡലം അടിസ്ഥാനത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും സംസ്ഥാനത്തെ
ന്യൂഡൽഹി∙ ബിജെപിയെ തോൽപിച്ച് ഹിമാചൽ പ്രദേശിൽ ഭരണം തിരിച്ചുപിടിച്ച കോണ്‍ഗ്രസ്, മുഖ്യമന്ത്രി ആരാകുമെന്നതിൽ തീരുമാനമെടുക്കാൻ ഇന്ന് യോഗം ചേരും. ഷിംലയിലെ റാഡിസൺ ഹോട്ടലിൽ വൈകിട്ട് മൂന്നിനാണ് ജയിച്ച കോൺഗ്രസ് എംഎൽഎമാരുടെ യോഗം. ഹിമാചൽ പ്രദേശ് കോൺഗ്രസിന്റെ ചുമതലയുള്ള
ഈ നിയമസഭാ ഫലങ്ങളിൽനിന്ന് 2024ലെ പൊതുതിരഞ്ഞെടുപ്പിന്റെ ദിശാസൂചിക കൃത്യമായി കണ്ടെത്താനാകില്ലെങ്കിലും ഒരു കാര്യം വ്യക്തം – ബിജെപി വർധിച്ച ആത്മവിശ്വാസത്തോടെയും കോൺഗ്രസ് ആത്മപരിശോധനയോടെയും ആം ആദ്മി പാർട്ടി കൂടുതൽ വീറോടെയുമാകും വരുംതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുക.
ഷിംല/ന്യൂഡൽഹി∙ ഹിമാചൽ പ്രദേശിൽ ബിജെപിക്ക് അധികാരം നഷ്ടമായതിനു പിന്നാലെ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിനും സമൂഹമാധ്യമങ്ങളിൽ വിമർശനം. നിയമസഭാ തിരഞ്ഞെടുപ്പിൽ
ന്യൂഡൽഹി ∙ ഹിമാചൽ, ഡൽഹി മുനിസിപ്പൽ തിരഞ്ഞെടുപ്പു തോൽവികൾ ബിജെപിക്കു ക്ഷീണമാണെങ്കിലും പ്രതിപക്ഷ ഐക്യം ഇപ്പോഴും അകലെയാണ്. ഹിമാചൽ വിജയം മാത്രംകൊണ്ടു സംയുക്ത പ്രതിപക്ഷത്തിന്റെ നേതൃസ്ഥാനത്തു എത്തുക കോൺഗ്രസിന് എളുപ്പമല്ല. 2024 ലെ പൊതു തിരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോൾ പ്രതിപക്ഷത്തു പ്രധാനമായും രണ്ടു പ്രശ്നങ്ങളാണുള്ളത്:
ന്യൂഡൽഹി ∙ ഗുജറാത്ത്, ഹിമാചൽ, ഡൽഹി കോർപറേഷൻ തിരഞ്ഞെടുപ്പുകളിൽ വോട്ടർമാർ ആരെയും മുഷിപ്പിച്ചില്ല. മത്സരിച്ച 3 കക്ഷികൾക്കും ഓരോ വിജയം അവർ നൽകി. എന്നാൽ, വോട്ടർമാരുടെ തുല്യനീതിബോധമല്ല യഥാർഥത്തിൽ 3 പാർട്ടികളുടെയും ഓരോ വിജയത്തിനു പിന്നിൽ. മറിച്ച്, ശക്തവും ദിശാബോധമുള്ളതും
ന്യൂഡൽഹി ∙ 1458; സ്വന്തം നിലയിൽ ഏതെങ്കിലുമൊരു സംസ്ഥാനത്തു ജയിക്കാൻ കോൺഗ്രസിനു വേണ്ടി വന്ന ദിവസങ്ങളാണിത്. ഏറ്റവുമൊടുവിൽ രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ പാർട്ടി ജയിച്ചതു 2018 ഡിസംബറിൽ. നീണ്ട കാത്തിരിപ്പിന് ഹിമാചലിലെ ജയം വിരാമമിട്ടപ്പോൾ,
ന്യൂഡൽഹി ∙ കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ചു പോരാട്ടം നടന്ന ഹിമാചൽപ്രദേശിൽ 5 മണ്ഡലങ്ങളിൽ ഫലം മാറിമറിഞ്ഞത് അഞ്ഞൂറിൽ താഴെ വോട്ടുകൾക്ക്. ഇതിൽ 3 മണ്ഡലങ്ങളിലും വിജയം കോൺഗ്രസിന്. ബോറഞ്ച് മണ്ഡലത്തിൽ 60 വോട്ടുകൾക്കു വിജയിച്ച കോൺഗ്രസ് സ്ഥാനാർഥി
ന്യൂഡൽഹി ∙ ഹിമാചലിലെ ബിജെപി രാഷ്ട്രീയത്തെ 2017 ൽ കീഴ്മേൽ മറിച്ച സുജാൻപുർ മണ്ഡലത്തിൽ ഇക്കുറിയും ബിജെപിക്ക് അടിതെറ്റി. 2 തവണ മുഖ്യമന്ത്രിയായ, പാർട്ടിയുടെ അതികായനായ പ്രേംകുമാർ ധൂമലിന്റെ തട്ടകമായ സുജാൻപുരിൽ 2017 ൽ അദ്ദേഹം പരാജയപ്പെട്ടതാണ് ജയ്റാം ഠാക്കൂറിനു മുഖ്യമന്ത്രി കസേരയിലേക്കു വഴിയൊരുക്കിയത്.
ന്യൂഡൽഹി ∙ ഒരു കാറ്റലയിൽ സന്തോഷവും മറുകാറ്റലയിൽ സന്താപവുമാണു ഗുജറാത്ത്, ഹിമാചൽപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പു ഫലങ്ങൾ ബിജെപിക്കു നൽകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിത്ഷായുടെയും തട്ടകത്തിലെ വൻവിജയം പാർട്ടിക്കു ശോഭ പകർന്നപ്പോൾ
ന്യൂഡൽഹി ∙ ഹിമാചൽപ്രദേശിൽ ഭരണം ഉറപ്പിച്ച കോൺഗ്രസ് എല്ലാ എംഎൽഎമാരോടും ചണ്ഡിഗഡിലെത്താൻ നിർദേശം നൽകി. സർക്കാർ രൂപീകരണ സാധ്യത തെളിഞ്ഞതിനു പിന്നാലെ ഇന്നലെ ഉച്ചയോടെയാണ് കോൺഗ്രസ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. എംഎൽഎമാരെ ബിജെപി സ്വാധീനിക്കുമെന്ന സംശയമാണ് ഈ തീരുമാനത്തിനു പിന്നിൽ.
ന്യൂഡൽഹി ∙ ഹിമാചൽപ്രദേശിൽ ഭരണമുറപ്പിച്ചെങ്കിലും മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്നതു പാർട്ടിക്കു വലിയ വെല്ലുവിളിയാകും. ഭൂരിപക്ഷം എംഎൽഎമാർ നിർദേശിക്കുന്നയാളെ തീരുമാനിക്കുമെന്നു ഹൈക്കമാൻഡ് പറയുന്നുണ്ടെങ്കിലും ഒറ്റപ്പേരിലേക്ക് കാര്യങ്ങളെത്തിക്കുക എളുപ്പമാകില്ല.
ന്യൂഡൽഹി ∙ രണ്ടു പതിറ്റാണ്ടിനു ശേഷം ഹിമാചൽപ്രദേശിൽ കഴിഞ്ഞതവണ പിടിച്ചെടുത്ത ഏക സീറ്റായ തിയോഗ് ഇക്കുറി സിപിഎമ്മിനു നഷ്ടമായി. കോൺഗ്രസിനാണിവിടെ ജയം. സിറ്റിങ് എംഎൽഎ രാകേഷ് സിംഗ ഇവിടെ വീണ്ടും ജനവിധി തേടിയെങ്കിലും നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
ന്യൂഡൽഹി ∙ ബിജെപി ഭയന്നതു തന്നെ ഹിമാചൽപ്രദേശിൽ സംഭവിച്ചു. പാർട്ടി ദേശീയ അധ്യക്ഷന്റെ മണ്ണ് കൈവിട്ടുപോയി. ഹിമാചൽ നിലനിർത്താൻ നടത്തിയ നീക്കങ്ങളൊന്നും വിജയം കണ്ടില്ല. കോൺഗ്രസിനാകട്ടെ ദേശീയതലത്തിൽ ആശ്വാസമേകുന്ന ജയമാണ് ഹിമാചൽ സമ്മാനിച്ചത്.
ന്യൂഡൽഹി ∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ ചരിത്ര വിജയം ബിജെപി വലിയ തോതിൽ ആഘോഷിക്കുന്നതിനിടെ, ഒറ്റ തിരഞ്ഞെടുപ്പിൽ മാത്രമാണ് ബിജെപി ജയിച്ചതെന്ന് ഓർമിപ്പിച്ച് ആം ആദ്മി പാർട്ടി (എഎപി) നേതാവ് രാഘവ് ഛദ്ദ. ഗുജറാത്ത് തിരഞ്ഞെടുപ്പിലെ വിജയത്തിനൊപ്പം, ഹിമാചൽ പ്രദേശിലും ഡൽഹി മുൻസിപ്പൽ കോർപറേഷനിലേക്കു
ന്യൂഡൽഹി ∙ ഹിമാചല്‍ പ്രദേശില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം ഉറപ്പിച്ച കോണ്‍ഗ്രസിന് അടുത്ത വെല്ലുവിളിയായി മുഖ്യമന്ത്രി പദവിക്കു വേണ്ടിയുള്ള നേതാക്കളുടെ ചരടുവലികൾ. ഹിമാചല്‍ പിസിസി മുന്‍ അധ്യക്ഷന്‍ സുഖ്വീന്ദര് സിങ് സുഖു അല്ലെങ്കിൽ പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി എന്നിവരിലൊരാൾ
ന്യൂഡൽഹി ∙ ബിജെപിയെ തോൽപിച്ച് ഹിമാചൽപ്രദേശിൽ കോൺഗ്രസ് ഭരണം തിരിച്ചുപിടിച്ചു. 68 അംഗ നിയമസഭയിൽ 40 സീറ്റ് നേടിയുള്ള പ്രകടനം ഗുജറാത്തിലെ തിരിച്ചടിക്കിടെ പാർട്ടിക്ക് ആശ്വാസമായി. വോട്ടെണ്ണലിന്റെ ആദ്യഘട്ടങ്ങളിൽ ഒപ്പത്തിനൊപ്പമെന്നു തോന്നിപ്പിച്ച ബിജെപിക്ക് 25 സീറ്റേ ലഭിച്ചുള്ളൂ.
തിരുവനന്തപുരം ∙ വര്‍ഗീയ ഫാഷിസ്റ്റ് ഭരണത്തില്‍ നിന്നും രാജ്യം മാറ്റം ആഗ്രഹിക്കുന്നുവെന്നതിന്റെ ഫലസൂചികയാണ് ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസിന്റെ വിജയമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. ഭരണത്തിന്റെ തണലില്‍ ബിജെപി ഉയര്‍ത്തിയ വെല്ലുവിളികളെയും പ്രതിസന്ധികളെയും അതിജീവിച്ച് ഹിമാചല്‍ പ്രദേശില്‍
ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രവിജയം സമ്മാനിച്ച ഗുജറാത്ത് ജനതയ്ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നേരന്ദ്ര മോദി. ഈ തിരഞ്ഞെടുപ്പ് ഫലം വൈകാരികമാണ്. വികസന രാഷ്ട്രീയത്തെ ജനം അനുഗ്രഹിക്കുകയും തുടരാൻ ആഗ്രഹിക്കുകയും െചയ്തു. ഗുജറാത്തിലെ ജനശക്തിക്കു മുന്നിൽ തലകുനിക്കുകയാണ്. കഠിനാധ്വാനം ചെയ്ത
മത്സരിച്ച 182 സീറ്റിൽ പരാജയപ്പെട്ടത് 26 സീറ്റുകളിൽ മാത്രം. ഗുജറാത്തിന്റെ നിയമസഭാ തിരഞ്ഞെടുപ്പു ചരിത്രത്തിലെ ഏറ്റവും ഉയർന്ന എണ്ണം സീറ്റുകളുമായാണ് ബിജെപി വെന്നിക്കൊടി പാറിച്ചത്. അതോടെ തകർന്നത് 37 വർഷമായി കോൺഗ്രസിന്റെ പേരിലുണ്ടായിരുന്ന റെക്കോർഡ്. 1985ൽ കോൺഗ്രസ് നേടിയ 149 സീറ്റായിരുന്നു ഇതുവരെ ഗുജറാത്തിലെ റെക്കോർഡ് സീറ്റുനില. എന്നാൽ ഇത്തവണ ബിജെപി പിടിച്ചെടുത്തത് 156 സീറ്റുകൾ. 2017ൽ 99 സീറ്റുണ്ടായിരുന്നിടത്ത് ബിജെപിക്ക് ഇത്തവണ കൂടിയത് 57 സീറ്റുകളും. 2017ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ കോൺഗ്രസിന് നഷ്ടം 60 സീറ്റുകൾ. 2017ൽ 77 സീറ്റ് നേടിയ കോൺഗ്രസ് ഇത്തവണ വെറും 17ൽ ഒതുങ്ങി. ആകെ മത്സരിച്ച 179 സീറ്റിൽ 162ലും തോൽവി! ഫലമോ, തുടർച്ചയായ ഏഴാം വർഷവും ബിജെപി ഗുജറാത്ത് ഭരണത്തിലേറി.
ന്യൂഡൽഹി ∙ ഗുജറാത്തില്‍ തകര്‍ന്നടിഞ്ഞെങ്കിലും ഹിമാചൽ പ്രദേശിലെ വിജയത്തോടെ കോണ്‍ഗ്രസ് ഒറ്റയ്ക്ക് അധികാരത്തിലുള്ള സംസ്ഥാനങ്ങളുടെ എണ്ണം മൂന്നായി ഉയര്‍ന്നു. രാജസ്ഥാനും ഛത്തീസ്ഗഡുമാണ് മറ്റു രണ്ട് സംസ്ഥാനങ്ങള്‍. ജാര്‍ഖണ്ഡിലും ബിഹാറിലും മഹാസഖ്യത്തിന്റെ ഭാഗമായും കോണ്‍ഗ്രസ് ഭരണത്തിലുണ്ട്. മറുവശത്ത്
കോട്ട (രാജസ്ഥാൻ) ∙ രാജ്യത്ത് ഐക്യം സ്ഥാപിക്കുകയും അവകാശങ്ങൾക്കായി പോരാടാൻ കഴിയുന്ന ജനങ്ങളുടെ ഉച്ചത്തിലുള്ള ശബ്ദം സൃഷ്ടിക്കുകയുമാണ് ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി. രാജസ്ഥാനിലെ കോട്ടയില്‍ ഭാരത് ജോഡോ യാത്രയ്ക്കിടെയുള്ള ചിത്രം പങ്കുവെച്ചാണ് രാഹുല്‍ ഗാന്ധി സമൂഹമാധ്യമത്തിൽ ഇങ്ങനെ
ന്യൂഡൽഹി ∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനവുമായി കോൺഗ്രസ് വൻ തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെ, തിരഞ്ഞെടുപ്പു പരാജയത്തിൽ പ്രതികരണവുമായി പ്രചാരണ രംഗത്തുനിന്ന് മാറ്റിനിർത്തപ്പെട്ട മുതിർന്ന നേതാവ് ശശി തരൂർ. ഗുജറാത്തിൽ കോൺഗ്രസിനായി താൻ പ്രചാരണം നടത്തിയിട്ടില്ലെന്ന് ശശി
അഹമ്മദാബാദ്/ഷിംല ∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ ഏകപക്ഷീയ വിജയത്തിനു പിന്നാലെ വിജയാഘോഷത്തിൽ ബിജെപി പ്രവർത്തകർ. നൃത്തം ചെയ്തും പടക്കം പൊട്ടിച്ചുമാണ് വനിതാ പ്രവർത്തകരുൾപ്പെടെ വിജയം ആഘോഷിച്ചത്. മധുരം വിതരണം ചെയ്തും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുദ്രാവാക്യം വിളിച്ചും പ്രവർത്തകർ വിജയം
ഷിംല∙ ഹിമാചല്‍ പ്രദേശില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം ഉറപ്പിച്ച കോണ്‍ഗ്രസിന് അടുത്ത വെല്ലുവിളിയായി മുഖ്യമന്ത്രി പദവിക്കുവേണ്ടിയുള്ള നേതാക്കളുടെ നീക്കങ്ങള്‍. ഹിമാചല്‍ പിസിസി മുന്‍ അധ്യക്ഷന്‍ സുഖ്വീന്ദര് സിങ് സുഖു അല്ലെങ്കിൽ പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി
ഷിംല∙ ഹിമാചൽ പ്രദേശിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ ചെങ്കൊടി പാറിച്ച സിപിഎമ്മിന് ഇത്തവണ ആ സീറ്റും നഷ്ടമായി. തിയോഗിലെ സിറ്റിങ് സീറ്റിൽ മത്സരിച്ച സിപിഎം സ്ഥാനാർഥി രാകേഷ് സിംഘയെ കോൺഗ്രസിന്റെ കുൽദീപ് സിങ് റാത്തോഡാണ് പിന്നിലാക്കിയത്. ബിജെപി സ്ഥാനാർഥി അജയ് ശ്യാമിനും സ്വതന്ത്ര സ്ഥാനാർഥി
ഹിമാചൽ പ്രദേശിൽ ബിജെപിയെ അട്ടിമറിച്ച് നേടിയ വിജയത്തോടെ കോണ്‍ഗ്രസിന്റെ കിങ് മേക്കറായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. പുതിയ ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ കീഴില്‍ പ്രിയങ്കാ ഗാന്ധിയാണ് സംസ്ഥാനത്ത് കോൺഗ്രസിന്റെ പ്രചാരണ പരിപാടികൾക്ക് നേതൃത്വം നൽകിയത്. സഹോദരൻ രാഹുല്‍ ഗാന്ധി ഭാരത്
ഹിമാലയത്തിന്റെ മടിത്തട്ടില്‍ മഞ്ഞുപുതച്ചു കിടക്കുന്ന ‘ദേവഭൂമി’യില്‍ കോണ്‍ഗ്രസിന്റെ തേരോട്ടം. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ ഹിമാചല്‍ പ്രദേശില്‍ 38 സീറ്റുകള്‍ നേടി കോൺഗ്രസ് അധികാരത്തിലേക്ക്. 1985നു ശേഷം ഒരു പാര്‍ട്ടിക്കും തുടര്‍ഭരണം ലഭിച്ചിട്ടില്ലാത്ത സംസ്ഥാനത്ത് ബിജെപിയെ അട്ടിമറിച്ചാണ് കോൺഗ്രസിന്റെ വിജയം. ഗുജറാത്ത്
ഷിംല∙ ഹിമാചൽ പ്രദേശ് തിരഞ്ഞെടുപ്പ് ഫലങ്ങളുടെ ഏകദേശ ചിത്രം വ്യക്തമാകുമ്പോള്‍ കോണ്‍ഗ്രസ് ക്യാംപില്‍ നെഞ്ചിടിപ്പ്. ഫലമെണ്ണിക്കഴിയും മുൻപ് തന്നെ അണിയറയിൽ ‘നാടക’ നീക്കങ്ങളും സജീവമെന്ന് റിപ്പോര്‍ട്ട്. ഹിമാചലിൽ റിസോർട്ട് രാഷ്ട്രീയത്തിന്റെ ചരടുവലികൾ തുടങ്ങിയിട്ടുണ്ടെന്നാണ്
ഷിംല∙ ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ 40 സീറ്റിൽ വിജയിച്ച് കോൺഗ്രസ്. തിരഞ്ഞെടുപ്പ് കമ്മിഷനാണ് വിവരം പുറത്തുവിട്ടത്. ബിജെപി 23 സീറ്റിൽ ജയിച്ചു. രണ്ടു സീറ്റിലാണ് ലീഡ് ചെയ്യുന്നത്. 3 സ്വതന്ത്രരും ജയിച്ചു. 68 സീറ്റുകളിലേക്ക് നടന്ന മത്സരത്തിൽ 66 സീറ്റുകളുടെ ഫലമാണ് പുറത്തുവന്നത്.
ഷിംല ∙ നിയമസഭാ തിരഞ്ഞെടുപ്പു നടന്ന ഹിമാചൽ പ്രദേശിൽ ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ, 30 പ്രാദേശിക നേതാക്കളെ പാർട്ടിയിൽനിന്ന് പുറത്താക്കി കോൺഗ്രസ്. ഷിംല ജില്ലയിൽ ഉൾപ്പെടുന്ന ചോപാൽ നിയമസഭാ മണ്ഡലത്തിലെ 30 നേതാക്കളെയാണ് പാർട്ടിവിരുദ്ധ പ്രവർത്തനം ആരോപിച്ച് കോൺഗ്രസിൽനിന്ന് ആറു വർഷത്തേക്ക്
ഹിമാചൽ പ്രദേശിൽ ഇഞ്ചോടിഞ്ച് മത്സരമെന്ന് എക്സിറ്റ് പോൾ പ്രവചനം. ബിജെപിക്ക് നേരിയ മുന്നേറ്റമെന്നാണ് എക്സിറ്റ് പോൾ പ്രവചനം പറയുന്നത്. എഎപി കാര്യമായ നേട്ടം ഉണ്ടാക്കില്ലെന്നും പുറത്തുവന്ന പ്രവചനങ്ങളിൽ നിന്ന് വ്യക്തമാകുന്നു.
ഹിമാചൽ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപ്, ഹിമാചലിലെ പത്രക്കാർക്കു കൗതുകമുള്ളൊരു വാർത്താവിവരം ലഭിക്കുന്നു. അസ്സലൊരു ഫീച്ചറിനു പറ്റിയ ആ ടിപ്പ്. ലഭിച്ചതാകട്ടെ ബിജെപി–സർക്കാർ കേന്ദ്രങ്ങളിൽനിന്ന്. വരുന്ന 15, 16 തീയതികളിൽ ഇന്തൊനീഷ്യയിലെ ബാലിയിൽ നടക്കുന്ന ജി20 സമ്മേളനത്തിൽ പങ്കെടുക്കുന്ന നേതാക്കൾക്കു നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിമാചലിന്റെ തനത് ഉൽപന്നങ്ങൾ സമ്മാനമായി നൽകും. ഹിമാചൽ ഉൽപന്നങ്ങൾക്ക് രാജ്യാന്തര തലത്തിൽ വലിയ ഖ്യാതി കിട്ടും. പോരെ, പൂരം. ഇവിടെ പത്രങ്ങളായ പത്രങ്ങളിൽ ഹിമാചലിന്റെ പാരമ്പര്യം ഉയർത്താൻ പ്രധാനമന്ത്രി നടത്തുന്ന ഈ ഉദ്യമങ്ങളെക്കുറിച്ചു വലിയ വാർത്തകൾ വരുന്നു. മോദി ഇതാദ്യമല്ല, ഇതിനു മുൻപും ഹിമാചലിന്റെ പൈതൃകവും സംസ്കാരവും ഉയർത്തിപ്പിടിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും സമർഥിച്ചുള്ള റിപ്പോർട്ടുകൾ പിന്നീടുള്ള ദിവസങ്ങളിൽ മാധ്യമങ്ങളിൽ നിറയുന്നു. ഈ വാർത്തയിലോ മോദിയുടെ ഉദ്യമത്തിലോ ഒരു തെറ്റും ഇല്ലെന്നു മാത്രമല്ല, വൈവിധ്യമാർന്ന പാരമ്പര്യവും അതിനു പോന്ന ഉൽപന്നങ്ങളും സ്വന്തമായുള്ള ഒരു നാടിനെ സംബന്ധിച്ച് ഇതു വലിയ അംഗീകാരവുമാണ്. ഈ വാർത്ത പരക്കുന്ന സമയമാണ് ഈ വിഷയത്തെ ചർച്ചകളിലേക്കു കൊണ്ടുവരുന്നത്. നിയമസഭയിലേക്കു 12നു വോട്ടെടുപ്പ് നടക്കുന്നതിനു കൃത്യം 4 ദിവസം മുൻപ്. അതിൽ പ്രശ്നമുണ്ടോ ഇല്ലയോ എന്ന വിലയിരുത്തേണ്ടത് ജനമാണ്. അതവർ വോട്ടായി നിർവഹിച്ചു കഴിഞ്ഞു. ഫലം ഡിസംബർ എട്ടിനു വരികയും ചെയ്യും. തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുൻപും ശേഷവും പലതവണ ഹിമാചൽ സന്ദർശിച്ച പ്രധാനമന്ത്രി, ഡൽഹിയിൽ നിന്നു സ്വന്തം സംസ്ഥാനമായ ഹിമാചലിലേക്കു തൽക്കാലം സ്ഥാനംമാറ്റിയ പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, അച്ഛനു സീറ്റ് നിഷേധിക്കപ്പെട്ടിട്ടും തിരഞ്ഞെടുപ്പു വേദികളിലെ താരമായി മാറുന്ന കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ, രാഹുൽ ഗാന്ധിയുടെ അസാന്നിധ്യത്തിൽ ഹിമാചലിൽ ക്യാംപ് ചെയ്ത് കോൺഗ്രസ് പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിക്കുന്ന പ്രിയങ്ക ഗാന്ധി, കോൺഗ്രസ് അധ്യക്ഷനായി ചുമതലയേറ്റശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പു ഫലത്തിനായി കാത്തു നിൽക്കുന്ന ഖർഗെ, പിന്നെ ഒരുപിടി സംസ്ഥാന നേതാക്കൾ. ഹിമാചലുകാർക്കും അവിടത്തുകാരല്ലാത്തവർക്കും ഈ തിരഞ്ഞെടുപ്പു വളരെ പ്രധാനമാണ്. ഹിമാചൽ തിരഞ്ഞെടുപ്പു റിപ്പോർട്ടിങ് അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഇവരോരോരുത്തർക്കും എന്തുകൊണ്ട് ഹിമാചൽ ഫലം പ്രധാനപ്പെട്ടതാകുന്നുവെന്നു വിലയിരുത്താം:
ന്യൂഡൽഹി ∙ ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിലെ റാംപുരിൽ പോളിങ്ങിനു ശേഷം വോട്ടിങ് യന്ത്രങ്ങൾ കൊണ്ടുപോയ സ്വകാര്യ വാഹനം കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. വോട്ടിങ് യന്ത്രങ്ങളിൽ തിരിമറി നടത്താനാണ് കൊണ്ടുപോകുന്നതെന്നു കോൺഗ്രസ് ആരോപിച്ചു. കോൺഗ്രസിന്റെ പരാതിയിൽ പോളിങ് ഓഫിസറടക്കം 7 പേരെ തിരഞ്ഞെടുപ്പു കമ്മിഷൻ സസ്പെൻഡ് ചെയ്തു.
ഷിംല ∙ ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത് സമീപകാലത്തെ ഏറ്റവും കുറഞ്ഞ പോളിങ്. തിരഞ്ഞെടുപ്പു കമ്മിഷൻ നൽകിയ അനൗദ്യോഗിക കണക്കുപ്രകാരം, 66.79% ആണു പോളിങ്. ബിജെപി അധികാരത്തിലെത്തിയ 2017 ൽ 74.17% ആയിരുന്നു പോളിങ്. ഇതിനു മുൻപു നടന്ന 5 തിരഞ്ഞെടുപ്പുകളിലും 70 ശതമാനത്തിനു മുകളിൽ വോട്ട് ചെയ്തു.
ഷിംല∙ ഹിമാചൽ പ്രദേശിലെ 68 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു. അഞ്ച് മണിവരെ 66.58% പോളിങ് രേഖപ്പെടുത്തിയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. ഡിസംബർ എട്ടിനാണ് ഫലപ്രഖ്യാപനം. 2017ൽ 74.6 ശതമാനമായിരുന്നു പോളിങ്. വോട്ടെടുപ്പിനായി 7,884 പോളിങ് സ്റ്റേഷനുകളാണ്
ന്യൂഡൽഹി ∙ ഹിമാചൽ പ്രദേശ് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഇന്ന്. തുടർഭരണം പ്രതീക്ഷിക്കുന്ന ബിജെപിയും ഭരണവിരുദ്ധ വികാരം അനുകൂലമാകുമെന്ന പ്രതീക്ഷയിൽ കോൺഗ്രസും നേർക്കുനേർ ഏറ്റുമുട്ടുന്ന തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയും സാന്നിധ്യമറിയിക്കുന്നു. ഇരുപാർട്ടികൾക്കും വിമതശല്യവും കൂടുതലാണ്.
ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഗുജറാത്ത്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിൽനിന്നു വൻതോതിൽ പണവും മദ്യവും പിടിച്ചെടുത്തെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ. ഗുജറാത്തിലും ഹിമാചലിലും വോട്ടിനായി പാർട്ടികൾ പണമൊഴുക്കുകയാണെന്ന ആക്ഷേപം ശരിവയ്ക്കുന്നതാണു പുറത്തുവരുന്ന കണക്ക്. ഹിമാചലിൽ പിടിച്ചെടുത്തത്
ഷിംല∙ ഒരു മാസം നീണ്ട ആരോപണ, പ്രത്യാരോപണങ്ങൾക്ക് ശേഷം ഹിമാചൽ പ്രദേശ് നാളെ പോളിങ് ബൂത്തിലേക്ക്. വോട്ടെടുപ്പിനു വേണ്ട ക്രമീകരണങ്ങൾ തയാറായി. ഇഞ്ചോടിഞ്ച് പോരാട്ടമായതിനാൽ അവസാന വട്ട വോട്ട് ഉറപ്പിക്കാനുള്ള തിരക്കിലാണ് രാഷ്ട്രീയ പാർട്ടികൾ.
ഹിമാചലിന്റെ ചുമതലക്കാരനായി 1995ൽ ബിജെപി ഡൽഹിയിൽ നിന്നയച്ച പ്രഭാരി ഷിംലയിൽ അന്നു പ്രതിപക്ഷത്തായിരുന്ന തന്റെ പാർട്ടിപ്രവർത്തകരോടു പറഞ്ഞു: ‘ഈ രീതി പോരാ, അമ്പലങ്ങളിൽ മണിമുഴക്കി ജനശ്രദ്ധ നേടുന്നതുപോലുള്ള പുത്തൻ പ്രതിഷേധവും പ്രചാരണവും വേണം.’- 1993ൽ കൂറ്റൻ ജയവുമായി
കോഴിക്കോട്∙ പഠനയാത്രയ്ക്കിടെ ഹിമാചലിലെ തിരഞ്ഞെടുപ്പ് പ്രചാരണ ചൂടറിഞ്ഞ് ജില്ലാ പഞ്ചായത്ത് അംഗങ്ങൾ. കിലയുടെ ആഭിമുഖ്യത്തിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങൾക്കായി സംഘടിപ്പിച്ച പഠനയാത്രയുടെ ഭാഗമായി ഹിമാചൽപ്രദേശിലെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കുന്നതിനിടയിലാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ വൃന്ദ കരാട്ടിനെ അംഗങ്ങൾ
ഷിംല∙ ഏക വ്യക്തി നിയമം നടപ്പാക്കുമെന്ന് ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ടിലും ആവര്‍ത്തിച്ച് ബിജെപി. പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകൾക്ക് ആവേശം പകരാൻ ബിജെപിയിൽ ആഭ്യന്തര മന്ത്രി അമിത്
ധരംശാല∙ ഹിമാചലിൽ ബിജെപിക്ക് ഭരണ തുടർച്ച ഉറപ്പാണെന്നു മുൻ മുഖ്യമന്ത്രി പ്രേംകുമാർ ധൂമൽ മനോരമ ന്യൂസിനോട്. ഹിമാചലിൽ മോദി പ്രഭാവത്തിനൊപ്പം മുൻ സർക്കാരുകളുടെ പ്രവർത്തനമുണ്ടെന്നും ധൂമൽ പറഞ്ഞു. രണ്ടര പതിറ്റാണ്ടോളം ബിജെപിയിലെ അവസാനവാക്കായിരുന്നു ധൂമൽ. 2017ൽ സംസ്ഥാനത്ത് ഓടി നടന്ന് ഭരണം പിടിച്ചപ്പോൾ സ്വന്തം
ന്യൂഡൽഹി ∙ ഹിമാചലിൽ ബിജെപിക്ക് മുൻതൂക്കമെങ്കിലും കോൺഗ്രസിനെ എഴുതിത്തള്ളാനാവില്ലെന്ന് എബിപി ന്യൂസ്–സീ വോട്ടർ അഭിപ്രായ സർവേ. ഒക്ടോബറിൽ നടത്തിയ സർവേയിൽ 50% പേർ ബിജെപി അധികാരത്തിലെത്തുമെന്നു പറഞ്ഞിരുന്നത് പുതിയ സർവേയിൽ 46% ആയി. കോൺഗ്രസ് വരുമെന്നു പറയുന്നവരുടെ ശതമാനം 35 ൽ നിന്ന് 43 ആയി ഉയർന്നു.
ഹിമാചലിൽ കോൺഗ്രസിന്റെ താരപ്രചാരക ഇക്കുറി പ്രിയങ്ക ഗാന്ധിയാണ്. ഇവിടെ വീടു സ്വന്തമായുള്ള പ്രിയങ്ക ഇവർക്കു നാട്ടുകാരിയുമാണ്. 12നു തിരഞ്ഞെടുപ്പു നടക്കാനിരിക്കെ, ഹിമാചൽ രാഷ്ട്രീയത്തിൽ ഈ വീടിനു രാഷ്ട്രീയ പ്രാധാന്യം കൂടിയിട്ടുണ്ട്. കോൺഗ്രസിന്റെ മുൻ അധ്യക്ഷ സോണിയ ഗാന്ധി, പ്രിയങ്കയുടെ വീട്ടിലുണ്ടെങ്കിലും
ഷിംല∙ സംസ്ഥാന, ദേശീയ നേതൃത്വം പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഫത്തേപുരിൽ മത്സരിക്കുന്നതിൽ നിന്ന് പിൻമാറില്ലെന്നു കംഗ്ര ജില്ലയിലെ ഫത്തേപുരിൽ ബിജെപി ടിക്കറ്റ് പ്രതീക്ഷിച്ച മുൻ രാജ്യസഭാംഗം കൃപാൽ പാർമർ. മത്സരത്തിൽ നിന്ന് പിൻമാറണമെന്നു
പ്രസംഗിച്ച വേദികളിലെല്ലാം പ്രിയങ്ക ഗാന്ധി പറഞ്ഞു: ‘കോൺഗ്രസ് അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ പഴയ പെൻഷൻ പദ്ധതി (ഓൾഡ് പെൻഷൻ സ്കീം) പുനഃസ്ഥാപിക്കും, കേന്ദ്രത്തിൽ അധികാരത്തിലെത്തുമ്പോൾ അഗ്നിപഥ് പദ്ധതി അവസാനിപ്പിക്കും’. വോട്ടിൽ പ്രതിഫലിച്ചാലും ഇല്ലെങ്കിലും ഈ വാക്കുകൾ
മഞ്ഞുമൂടിയ ഹിമാചൽ താഴ്വര ഇപ്പോൾ തിരഞ്ഞെടുപ്പ് ചൂടിലാണ്. കൊടുംതണുപ്പിനെ ഭേദിക്കുന്ന ചൂടൻ പ്രചരണവും വൻകിട പ്രഖ്യാപനങ്ങളുമെല്ലാമായി ദേശീയ നേതാക്കളടക്കം ഈ താഴ്വരയിലുണ്ട്. ഹിമാചലിൽ തുടർഭരണമെന്ന ലക്ഷ്യവുമായി ബിജെപിയുടെ ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ ഊണും ഉറക്കവുമില്ലാതെയാണ് പ്രചാരണത്തിനിറങ്ങിയിരിക്കുന്നത്. രാജ്യത്തിന്റെ ശ്രദ്ധ മുഴുവൻ ഡിസംബറിൽ നടക്കാനിരിക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിലേക്കാണെങ്കിലും നഡ്ഡ ശ്രദ്ധയുറപ്പിച്ചിരിക്കുന്നത് ഹിമാചലിന്മേലാണ്. നഡ്ഡയ്ക്കു പുറമേ ആഭ്യന്തര മന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഹിമാചലിൽ പ്രചരണത്തിനായി എത്തിയിരുന്നു. 2017ൽ കൈവിട്ടു പോയ സീറ്റ് തിരിച്ചു പിടിക്കാൻ കോൺഗ്രസും മികച്ച പ്രചാരണ പരിപാടികളുമായി രംഗത്തുണ്ട്. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുൾപ്പെടെ ഹിമാചലിൽ റാലികൾ സംഘടിപ്പിച്ചു മുന്നേറുന്നു. കോൺഗ്രസും ബിജെപിയും തമ്മിലാണ് പ്രധാന പോരാട്ടമെങ്കിലും ഇത്തവണ ഹിമാചലിൽ അക്കൗണ്ട് തുറക്കുക എന്ന ലക്ഷ്യവുമായി എഎപിയും രംഗത്തുണ്ട്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ അടക്കമുള്ള പ്രമുഖ നേതാക്കൾ തന്നെ കളത്തിലിറങ്ങിയാണ് പ്രചാരണം കൊഴുപ്പിച്ചത്. വൻകിട പ്രഖ്യാപനങ്ങളുടെ പ്രകടനപത്രികയാണ് പാർട്ടികളെല്ലാം പുറത്തിറക്കിയത്. സൗജന്യ വൈദ്യുതിയും സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപയും യുവാക്കൾക്ക് തൊഴിലും അടക്കം കോൺഗ്രസ് വാഗ്ദാനം ചെയ്തപ്പോൾ വീണ്ടും അധികാരത്തിലെത്തിയാൽ ഏകീകൃത സിവിൽകോഡ് നടപ്പിലാക്കുമെന്നാണ് ബിജെപിയുടെ പ്രഖ്യാപനം. ആം ആദ്മി അധികാരത്തിലെത്തിയാൽ ഡൽഹിയിലെ മാജിക് ഹിമാചലിൽ കാണാമെന്ന് കേജ്രിവാളിന്റെ വാഗ്ദാനം. എന്തായിരിക്കും ഹിമാചലിൽ സംഭവിക്കുക? ഏറ്റവും പുതിയ കണക്കനുസരിച്ച് 73 ലക്ഷത്തോളമാണ് ഹിമാചലിലെ ജനസംഖ്യ. അതിന്റെ അഞ്ചിരട്ടിയുണ്ട് കേരളത്തിലെ ജനസംഖ്യ. എന്തുകൊണ്ടാണ് ഹിമാചൽ പ്രദേശെന്ന കുഞ്ഞൻ സംസ്ഥാനത്തെ തിരഞ്ഞെടുപ്പിന് രാഷ്ട്രീയപരമായി ഇത്രയേറെ പ്രാധാന്യം ലഭിക്കുന്നത്? വിശദമായി പരിശോധിക്കാം...
ഷിംല ∙ ഹിമാചൽ പ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പിന് നാലു ദിവസം മാത്രം ബാക്കിനിൽക്കെ, ഭരണം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന കോൺഗ്രസിന് തിരിച്ചടിയായി 26 നേതാക്കൾ ബിജെപിയിൽ. പിസിസി മുൻ ജനറൽ സെക്രട്ടറി ധരംപാൽ ഠാക്കൂർ ഖണ്ട് ഉൾപ്പെടെയുള്ള നേതാക്കളാണ് തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ബിജെപിയിൽ േചർന്നത്. ആകെ 26
സുജാൻപുരിൽ പ്രേംകുമാർ ധൂമലിനു മുന്നിൽ നിന്നപ്പോൾ മാരാരിക്കുളവും വി.എസ്.അച്യുതാനന്ദനും ഓർമയിൽ വന്നു. 1996 ൽ പാർട്ടി ജയിച്ചപ്പോൾ നേതാവു തോറ്റുപോയ മാരാരിക്കുളത്തിനു സമമായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സുജാൻപുർ. 1996 ലെ തോൽവിക്കു ശേഷം വിഎസ് കൂടുതൽ പോരാളിയായെങ്കിൽ ധൂമൽ കൂടുതൽ ദുർബലനാകുകയായിരുന്നു.
ഹിമാചലിൽ ബിജെപിക്ക് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജയറാം ഠാക്കൂറല്ലാതെ മറ്റൊരു പേരില്ല. ആ ഉറപ്പിലേക്കു ബിജെപി എത്തിയതിനു പിന്നിൽ വലിയൊരു രാഷ്ട്രീയ ചരടുവലിയുടെ കഥയുണ്ട്. ഏതാനും നാളായി ഇവിടെ കഠിനാധ്വാനം ചെയ്യുന്ന ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയെ ശ്രദ്ധിക്കുക. സ്വന്തം സംസ്ഥാനത്തു തന്റെ വിശ്വസ്തനെ
ഷിംല ∙ ഹിമാചൽപ്രദേശിൽ വീണ്ടും അധികാരത്തിൽ വരികയാണെങ്കിൽ ഏകീകൃത സിവിൽകോഡ് നടപ്പാക്കുമെന്നു പ്രകടനപത്രികയിൽ ബിജെപിയുടെ വാഗ്ദാനം. അടുത്തമാസം തിരഞ്ഞെടുപ്പിന്
ഹിമാചൽ കോൺഗ്രസ് ചെസ് ബോർഡാണെങ്കിൽ രാജാവ് എക്കാലവും വീരഭദ്ര സിങ്ങായിരുന്നു. 6 തവണ മുഖ്യമന്ത്രിയായി. രാജാവിന്റെ അസാന്നിധ്യത്തിൽ കോൺഗ്രസിന്റെ പോരാട്ടം നയിക്കുന്നത് റാണിയാണ് – പ്രതിഭ സിങ്. മണ്ഡി എംപിയും കോൺഗ്രസ് സംസ്ഥാന അധ്യക്ഷയുമാണ് പ്രതിഭ. മണ്ഡി രാജകുടുംബത്തിലെ ഈ മഹാറാണി ഗ്രൂപ്പുകളിയുടെ മഞ്ഞുവീഴ്ചയ്ക്കിടയിലും
ഷിംല ∙ ഡൽഹിയിൽ ആം ആദ്മി പാർട്ടിക്കു സ്വീകാര്യതയുണ്ടാക്കിയ സൗജന്യ വൈദ്യുതി പ്രഖ്യാപനത്തിനു സമാനമായതുൾപ്പെടെ വമ്പൻ വാഗ്ദാനങ്ങളുമായി ഹിമാചലിൽ കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കുമെന്നാണു പ്രഖ്യാപനം. പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കൽ, സ്ത്രീകൾക്ക് പ്രതിമാസം
കിന്നോർ (ഹിമാചൽപ്രദേശ്) ∙ മത്സരപ്പരീക്ഷകളിലെ ഒരു ചോദ്യം - സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ ആര് ? ഉത്തരം: ശ്യാം സരൺ നേഗി. 1951 ൽ ആദ്യത്തെ വോട്ട് ചെയ്തു ചരിത്രത്തിൽ ഇടംപിടിച്ച മനുഷ്യൻ ഇന്നലെ 106–ാം വയസ്സിൽ മരിക്കുന്നതിനു 3 ദിവസം മുൻപും വോട്ടവകാശം വിനിയോഗിച്ചു. 12നു നടക്കുന്ന ഹിമാചൽപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്
ഷിംല ∙ ഹിമാചൽപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ യുവാക്കളെയും കർഷകരെയും ലക്ഷ്യമിട്ടുള്ള വാഗ്ദാനങ്ങളുമായി കോൺഗ്രസ്. പെൻഷൻ പദ്ധതി നടപ്പിലാക്കുമെന്നും 5 ലക്ഷം തൊഴിലവസരങ്ങൾ ഉറപ്പാക്കുമെന്നുമാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ. കർഷകരിൽനിന്ന് ദിവസവും 10 ലീറ്റർ പാലും കിലോയ്ക്കു 2 രൂപ നിരക്കിൽ ചാണകവും
കൂട്ടക്കുഴപ്പങ്ങളുടേയും പരാധീനതകളുടെയും എല്ലാം നടുവിലായിരുന്നെങ്കിലും സ്വതന്ത്ര ഇന്ത്യ പിറന്ന് വീണ് അധികം കഴിയും മുമ്പ് തിരഞ്ഞെടുപ്പ് നടത്തി ജനാധിപത്യ മാർഗത്തിലൂടെ സഞ്ചരിച്ചു തുടങ്ങി. ആ ആദ്യ പൊതു തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്ത, അതും സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി വോട്ടു ചെയ്ത മനുഷ്യൻ ശനിയാഴ്ച (നവംബർ 5) രാവിലെ കടന്നു പോയിരിക്കുന്നു. അതും, നവംബർ 12ന് നടക്കുന്ന ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ഈ മാസം രണ്ടിനു പോസ്റ്റൽ വോട്ടു കൂടി ചെയ്തിട്ടാണ് ശ്യാം സരൺ നേഗി എന്ന 106 വയസുകാരൻ അന്തരിച്ചത്. സ്വതന്ത്ര, ജനാധിപത്യ ഇന്ത്യയിൽ ഓരോരുത്തരുടെയും സമ്മതിദാനം എത്രത്തോളം മൂല്യമേറിയതാണ് എന്ന് രാജ്യത്തെ പഠിപ്പിച്ച മഹാവൃദ്ധനാണ് ജീവൻ വെടിഞ്ഞിരിക്കുന്നത്. ഇത്തവണയും പോളിങ് ബൂത്തിലെത്തുമെന്ന് നേരത്തെ തന്നെ പ്രസ്താവിച്ചിരുന്നെങ്കിലും ആരോഗ്യസ്ഥിതി വളരെ മോശമായതോടെ പോസ്റ്റൽ വോട്ടിന് അധികൃതർ സൗകര്യമൊരുക്കുകയായിരുന്നു. ഔദ്യോഗിക ബഹുമതികളോടെയാണ് അദ്ദേഹത്തിന്റെ ശവസംസ്കാരം. നേഗിയുടെ ജീവിതം എന്താണ് ഇന്ത്യൻ ജനാധിപത്യത്തെ പഠിപ്പിക്കുന്നത്? അദ്ദേഹത്തിന്റെ സംഭവബഹുലമായ ജീവിതത്തിലൂടെ...
ഷിംല ∙ ഹിമാചൽ പ്രദേശിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എഎപി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളിനെതിരെ പ്രതിഷേധം. പഞ്ചാബിൽനിന്നുള്ള അധ്യാപക സംഘമാണു റോഡ് ഷോയ്ക്കിടെ കേജ്രിവാളിന് എതിരെ മുദ്രാവാക്യം വിളിച്ചത്. ഇതേത്തുടർന്നു പാതിവഴിയിൽ പ്രസംഗം നിർത്തിയ കേജ്രിവാൾ തൊട്ടുപിന്നാലെ വേദി
ന്യൂഡല്‍ഹി∙ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ ശ്യാം ശരൺ നേഗി (106) അന്തരിച്ചു. ഇന്നു പുലർച്ചെയായിരുന്നു അന്ത്യം. ഹിമാചൽ പ്രദേശിലെ കിന്നൗർ സ്വദേശിയായ നേഗി, നവംബർ രണ്ടിന്, വരുന്ന ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള പോസ്റ്റൽ വോട്ട് രേഖപ്പെടുത്തിയിരുന്നു. ഔദ്യോഗിക ബഹുമതികളോടെയാകും
ദൈവത്തിന്റെ സ്വന്തം നാട്’ ഭരിക്കുന്ന സിപിഎമ്മിന് ഇങ്ങ്, ഹിമാചൽ എന്ന ‘ദേവഭൂമി’യിൽ, ഭരിക്കുന്നവരെ ചില മണ്ഡലങ്ങളിലെങ്കിലും വിറപ്പിക്കാൻ കഴിയുന്നുണ്ട്. അതിനു കാരണക്കാരനായ ഒരാളെ തേടി ഷിംലയിൽ നിന്നു തുടങ്ങിയ യാത്ര പല കുന്നുകളിറങ്ങി ചെന്നത് തിയോഗിലെ താഴ്വാര പ്രദേശമായ ടിയാലിയെന്ന കൊച്ചുഗ്രാമത്തിൽ.
കേരളത്തിൽ സാധാരണക്കാരന്റെ വേഷം കണ്ടാൽ ആളുടെ രാഷ്ട്രീയം ഊഹിക്കാനാകില്ല. ഇവിടെ ഹിമാചലിൽ തണുപ്പുകാലമായാൽ ആളുടെ ‘തല’ കണ്ടു രാഷ്ട്രീയച്ചായ്വു പറയാനാകും. ബുഷേർ ടോപ്പിയെന്ന പ്രത്യേകതരം തൊപ്പിയുടെ നിറത്തിൽ ഇന്നാട്ടുകാരുടെ രാഷ്ട്രീയമുണ്ട്. പച്ചത്തൊപ്പി അണിയുന്നവർ കോൺഗ്രസുകാർ; തവിട്ടു നിറത്തിലുള്ള (മെറൂൺ) തൊപ്പി ബിജെപിക്കാരുടേതും.
ഷിംല ∙ ബിജെപിയും കോൺഗ്രസും നേർക്കുനേർ പോരാടുന്ന ഹിമാചൽപ്രദേശിൽ അടവുകൾ അവസാനനിമിഷം മാറ്റിപ്പയറ്റുകയാണ് പാർട്ടികൾ. ഇന്നു പുറത്തിറക്കാനിരുന്ന പ്രകടന പത്രിക ബിജെപി വൈകിപ്പിച്ചതാണ് ഇതിൽ ഏറ്റവും ഒടുവിലത്തേത്. പാർട്ടി അധ്യക്ഷൻ ജെ.പി.നഡ്ഡ ഇന്ന് പ്രകാശനം ചെയ്യുമെന്ന് അറിയിച്ചെങ്കിലും ചടങ്ങ് ആറിലേക്കു മാറ്റി
ന്യൂഡൽഹി ∙ ഹിമാചൽപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരരംഗത്തുള്ള 6 വിമത സ്ഥാനാർഥികളെ കോൺഗ്രസ് പുറത്താക്കി. ബിജെപി വിമതരിൽ പലരും പ്രമുഖരായതിനാൽ എന്തുചെയ്യണമെന്ന ആശയക്കുഴപ്പത്തിലാണ് പാർട്ടിയെങ്കിലും പുറത്താക്കുമെന്ന സൂചനയാണുള്ളത്. 19 ബിജെപി വിമതരും 8 കോൺഗ്രസ് വിമതരും മത്സര രംഗത്തുണ്ട്. ഇവരടക്കം 413
ന്യൂഡൽഹി ∙ രാഷ്ട്രീയ പ്രവേശന സൂചന നൽകി ബോളിവുഡ് താരം കങ്കണ റനൗട്ട്. ബിജെപി ടിക്കറ്റ് നൽകുകയാണെങ്കിൽ ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡി മണ്ഡലത്തിൽനിന്ന് മത്സരിക്കാൻ താൽപര്യമുണ്ടെന്ന് കങ്കണ വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഷിംലയിൽ സംഘടിപ്പിച്ച ‘ആജ് തക് ഹിമാചൽ പ്രദേശ്’ എന്ന
ന്യൂഡൽഹി ∙ ഹിമാചൽപ്രദേശിൽ നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്ന് വിമതർ പിന്മാറുമെന്ന പ്രതീക്ഷയിലാണ് ബിജെപിയും കോൺഗ്രസും. ഇരു പാർട്ടികളിലുമായി മുപ്പതോളം റിബലുകളാണു പത്രിക നൽകിയിട്ടുള്ളത്. ബിജെപിയിൽ കോൺഗ്രസിൽ നിന്നു വന്നവർക്കു സീറ്റ് നൽകിയതിൽ
ബിജെപിയുടെ മികച്ച സംഘടനാ ബലത്തിനെതിരെ പാർട്ടിയെ ഒരുമിപ്പിച്ചുകൊണ്ടുപോകാൻ പ്രതിഭയ്ക്കു കഴിയുമെന്നാണു ഹൈക്കമാൻഡിന്റെ വിശ്വാസം. വീരഭദ്ര സിങ്ങിന്റെ അനുയായികളാണ് സംസ്ഥാന കോൺഗ്രസിലെ പ്രബലവിഭാഗം. Himachal Pradesh Elections
ന്യൂഡൽഹി ∙ ബിജെപിയെയും കോൺഗ്രസിനെയും മാറി മാറി പിന്തുണയ്ക്കുന്ന രീതിയാണ് കഴിഞ്ഞ കുറെ തിരഞ്ഞെടുപ്പുകളിൽ ഹിമാചൽ ജനത സ്വീകരിക്കുന്നത്. ഭരണ വിരുദ്ധ വികാരം ബിജെപിക്കെതിരെ ശക്തമാണെങ്കിലും അതു മുതലെടുക്കാനുള്ള ശേഷി കോൺഗ്രസിനുണ്ടോയെന്നതാണ് ഇത്തവണത്തെ പ്രധാന ചോദ്യം. ആം ആദ്മി പാർട്ടിയും ഇത്തവണ ശക്തി പരീക്ഷിക്കുന്നുണ്ട്.
ന്യൂഡൽഹി ∙ ഹിമാചൽപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 12നു നടക്കും. വോട്ടെണ്ണൽ ഡിസംബർ 8ന്. ഗുജറാത്ത് തിരഞ്ഞെടുപ്പും ഇതോടൊപ്പം പ്രഖ്യാപിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഹിമാചലിൽ മഞ്ഞുവീഴ്ചയ്ക്കു മുൻപ് നടപടി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഗുജറാത്ത് നിയമസഭയുടെ
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.