Activate your premium subscription today
Saturday, Apr 19, 2025
ഹെൽസിങ്കി ∙ ഫിൻലൻഡിൽ സംഘടിപ്പിച്ചിട്ടുള്ള ഇന്ത്യൻ ആഘോഷങ്ങളിൽ ഏറ്റം ജനപ്രീതി നേടിയ ആഘോഷമായിരുന്നു ഈ വർഷത്തെ ഇന്ത്യ ഡേ ആഘോഷങ്ങൾ. ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ 2016 മുതലാണ് ഇന്ത്യാ ഡേ ആഘോഷങ്ങൾ നടത്തപ്പെടുന്നത്. 'ആസാദി കാ അമൃത് മഹോത്സവിന്റെ ' ഭാഗമായായിരുന്നു കഴിഞ്ഞ വർഷത്തെ ആഘോഷങ്ങൾ. ഓഗസ്റ്റ് 20
അബുദാബി ∙ അംഗീകൃത ഇന്ത്യൻ സംഘടനകളുടെ നേതൃത്വത്തിൽ അബുദാബിയിൽ ഇന്ത്യയുടെ 77ാം സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ അരങ്ങേറി. പ്രവാസികളുടെ ദേശസ്നേഹത്തിന്റെ നേർകാഴ്ചയായി അബുദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്ററിൽ (ഐഎസ്സി) അരങ്ങേറിയ പരിപാടികൾ. ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ മുഖ്യാതിഥിയായി.അബുദാബി കേരള സോഷ്യൽ
77–ാമത് സ്വാതന്ത്ര്യദിനം ആഘോഷമാക്കി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനിയും കുടുംബവും. ഭാര്യ നിത അംബാനി, കോകിലാബെൻ അംബാനി, ശ്ലോക മേത്ത, ഇഷ അംബാനി എന്നിവരും കൊച്ചുമക്കളും ആഘോഷത്തിൽ പങ്കുചേർന്നു. ത്രിവർണ പതാക കയ്യിൽ പിടിച്ച് കുടുംബം ആഘോഷിച്ചു. ഗ്രേപ്പ് വൈൻ നിറത്തിലുള്ള ചുരിദാറിലാണ്
ദോഹ∙ ഖത്തറിലെ ഇന്ത്യൻ സ്കൂളുകളിലും വർണാഭമായ സ്വാതന്ത്ര്യദിനാഘോഷം അരങ്ങേറി. രാവിലെ സ്കൂളുകളിൽ ദേശീയ പതാക ഉയർത്തി. വിദ്യാർഥികളുടെ നേതൃത്വത്തിൽ അവതരിപ്പിച്ച ദേശഭക്തി ഗാനങ്ങളും ഇന്ത്യയുടെ തനത് സാംസ്കാരിക, കലാ പരിപാടികളും സ്വാതന്ത്ര്യദിനാഘോഷത്തിന് തിളക്കമേകി.
ദുബായ് ∙ ഇന്ത്യയുടെ 77–ാം സ്വാതന്ത്ര്യദിനം ആഘോഷമാക്കി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ബുർജ് ഖലീഫ. വിസ്മയക്കെട്ടിടം ഇന്ത്യൻ ദേശീയ പതാകയുടെ ത്രിവർണത്തിൽ പ്രകാശിക്കുന്നത് കാണാൻ ഇന്ത്യക്കാരും മറ്റു രാജ്യക്കാരുമെത്തി. ബുർജ് ഖലീഫ ഇന്ത്യൻ പതാകയുടെ നിറത്തിൽ പ്രകാശിക്കുന്നതിന്റെ വിഡിയോ അധികൃതർ
മസ്കത്ത് ∙ ഇന്ത്യയുടെ 77ാമത് സ്വാതന്ത്ര്യ ദിനം മുലദ്ദ ഇന്ത്യന്‍ സ്കൂളില്‍ സമുചിതമായി ആഘോഷിച്ചു. സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് എ. അനില്‍കുമാര്‍, കമ്മിറ്റി അംഗങ്ങളായ ഡോ. ഫഹീം അഹമ്മദ്, ടി. എച്ച്. അര്‍ഷാദ്, പ്രിന്‍സിപ്പല്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. എ. അനില്‍കുമാര്‍
കൂത്തുപറമ്പ് ∙ നിർമലഗിരി കരിയിലെ നാമത്തു വീട്ടിൽ സ്വാതന്ത്ര്യദിനത്തിൽ ആഘോഷിക്കാൻ ഒന്നല്ല, നാലാണ് കാരണങ്ങൾ. രാജ്യത്തിന്റെ സ്വാതന്ത്ര്യദിനത്തിനൊപ്പം മൂന്നു മക്കളുടെയും പിറന്നാൾ മധുരവും ഈ വീട്ടിൽ ആഹ്ലാദം നിറയ്ക്കുന്നു. മൂന്നാം പീടിക - കരിയിൽ റോഡിലെ പി.എം.സുരേഷ് ബാബുവിന്റെയും പി.സിസിയുടെയും മക്കൾ
കണ്ണൂർ∙ ജില്ലയിലെങ്ങും പ്രൗഢഗംഭീരമായ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ നടന്നു. പൊലീസ് പരേഡ് ഗ്രൗണ്ടിൽ സ്വാതന്ത്ര്യദിന പരേഡിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് സല്യൂട്ട് സ്വീകരിച്ചു. വിവിധ സംഘടനകളും സ്ഥാപനങ്ങളും വിദ്യാലയങ്ങളും രാഷ്ട്രീയ പാർട്ടികളും സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾ സംഘടിപ്പിച്ചു. സ്വാതന്ത്ര്യദിന
മലപ്പുറം∙ സൗഹൃദത്തിന്റെ മധുരം നുണഞ്ഞ്, പാട്ടിനു താളം പിടിച്ച് അവർ കൈകൾ ചേർത്തുപിടിച്ചു നടന്നു. സ്വാതന്ത്ര്യത്തിന്റെ പുതുവെളിച്ചത്തിൽ ഒരേ മനസ്സോടെ പാടി.‘ഞാനും നീയും ഇരുകൈ കോർത്തൊരു കനലായ് നാം മാറും, അറിവു പകുത്തു പകർന്നവർ നാം ഒരു പുഴയായ് മാറും’. കണ്ടുനിന്നവരുടെ മനസ്സു നിറച്ച ആ കാഴ്ച നന്മയുടെ
അഗളി ∙ ഇന്ത്യ സ്വാതന്ത്ര്യം നേടിയ ദിവസം ജനിച്ചയാൾ സ്വാതന്ത്ര്യദിന വാർഷികത്തിൽ തന്നെ അന്തരിച്ചു. 1947 ഓഗസ്റ്റ് 15ന് ജനിച്ച അട്ടപ്പാടിയിലെ ആദ്യകാല കുടിയേറ്റ കർഷകൻ തടത്തിൽ കുര്യൻ (76) ആണ് ഇന്നലെ അന്തരിച്ചത്. സംസ്കാരം കാരറ സെന്റ് ജോസഫ് പള്ളിയിൽ നടത്തി. 1952 ൽ തൊടുപുഴയിൽ നിന്നാണ് അട്ടപ്പാടിയിലെ
കാലടി∙ സ്വാതന്ത്ര്യ ദിനാഘോഷം വിവിധ സ്ഥലങ്ങളിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടത്തി. കാലടി വ്യാപാരി വ്യവസായി സമിതി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. വ്യാപാരികളുടെ കുടുംബങ്ങളിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കൽ, എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കൽ,
കോട്ടയം ∙ വള്ളംകളിയുടെ വായ്ത്താരി മുഴങ്ങുന്നതിന് മുൻപേ താഴത്തങ്ങാടിയിൽ ആവേശം നിറച്ച ജലോത്സവമൊരുക്കി മീനച്ചിൽ റിവർ ഫെസ്റ്റ്. താഴത്തങ്ങാടി ഇക്ബാൽ പബ്ലിക് ലൈബ്രറിയും ജീവൻ രക്ഷാ സ്വിമ്മിങ് അക്കാദമിയും ചേർന്ന് താഴത്തങ്ങാടി ഇടയ്ക്കാട്ട് പള്ളിക്കടവ് മുതൽ അറുപുഴ വരെ നടത്തിയ നീന്തൽ മാരത്തൺ ആണ്
അബുദാബി ∙ ഇന്ത്യയുടെ 77-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർക്ക് അഭിനന്ദന സന്ദേശം അയച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ
ദുബായ്∙ ഡി3 യോട്ട് കമ്പനിയുടെ നേതൃത്വത്തിൽ ദുബായ് മറീനയിൽ യോട്ടുകളുടെ സ്വാതന്ത്ര്യ ദിന പരേഡ് നടന്നു. കമ്പനിയുടെ 142 അടി വലുപ്പം വരുന്ന ‘അലി’ എന്ന അത്യാഡംബര നൗക നയിച്ച പരേഡിൽ 15 യോട്ടുകളും ജെറ്റ്സ്കീകളും അണിനിരന്നു. ബോട്ടുകൾ ദേശീയ പതാകയും ത്രിവർണ ബലൂണുകളും കൊണ്ട് അലങ്കരിച്ചിരുന്നു. ഡി3 യോട്ട്
തിരുവല്ല ∙ പെരിങ്ങര പഞ്ചായത്തിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ദേശീയ പതാക ഉയർത്തിയത് അഖണ്ഡഭാരതത്തിന്റെ അതിരുകാത്ത കാവൽഭടൻ. രണ്ട് ഇന്ത്യ–പാക്ക് യുദ്ധങ്ങളിലും ബ്ലൂ സ്റ്റാർ ഓപ്പറേഷനിലും പങ്കെടുത്ത് അതിർത്തിരക്ഷാ സേനയിൽ തിളങ്ങിയ പെരുന്തുരുത്തി കുന്നേൽ തൂമ്പുങ്കൽ കെ. ഇ. ജോസഫിനെയാണ്
പത്തനംതിട്ട∙ രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം റാലികൾ, സമ്മേളനങ്ങൾ എന്നിവയോടെ നാടെങ്ങും ആഘോഷിച്ചു. കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് പത്തനംതിട്ട മുനിസിപ്പൽ യൂണിറ്റ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. യുദ്ധസ്മാരകത്തിൽ നഗരസഭാധ്യക്ഷൻ ടി.സക്കീർ ഹുസൈൻ പുഷ്പചക്രം സമർപ്പിച്ചു. വി.ജെ.തോമസ്, പി.ടി.ബാബു,
ഇരിട്ടി∙ ദേശീയ പതാക ഉയർത്തിയും പായസവും മധുര പലഹാരങ്ങളും വിതരണം ചെയ്തും റാലികൾ നടത്തിയും 77–ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് നാട്. വിവിധ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആരാധനായലങ്ങളുടെയും നേതൃത്വത്തിൽ മേഖലയിലാകെ ആഘോഷങ്ങൾ നടത്തി. ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൽ നടന്ന
എഴുപത്തിയേഴാം സ്വാതന്ത്യദിനത്തോടനുബന്ധിച്ച്, മുതിർന്ന പൗരന്മാരുടെ പേരിലുള്ള നിക്ഷേപങ്ങൾക്ക് നിലവിലുള്ള നിരക്കിനെക്കാൾ എഴുപത്തിയേഴ് ബേസിസ് പോയിൻ്റ് ഉയർന്ന നിരക്ക് ഫെഡറൽ ബാങ്ക് പ്രഖ്യാപിച്ചു. പുതിയ നിരക്കു പ്രകാരം പതിമൂന്നു മാസത്തേക്കുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് സാധാരണക്കാർക്ക് 7.30 ശതമാനവും മുതിർന്ന
എല്ലാ ആഘോഷങ്ങളും തന്റെ കുടുംബത്തോടൊപ്പം ആഘോഷിക്കാനായി ഇഷ്ടപ്പെടുന്ന താരമാണ് ശിൽപ ഷെട്ടി. സ്വാതന്ത്ര്യദിനവും കുടുംബത്തോടൊപ്പം ശിൽപ ആഘോഷിച്ചിരുന്നു. കുടുംബാംഗങ്ങളോടൊപ്പം പതാക ഉയർത്തുന്ന ഒരു വിഡിയോയും താരം പങ്കുവച്ചിരുന്നു. ശിൽപയോടൊപ്പം അമ്മ സുനന്ദ ഷെട്ടിയും ഭർത്താവ് രാജ് കുന്ദ്രയും മക്കളായ
തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലയിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ കായിക വിദ്യാർഥികൾ ദേശ ഭക്തി നൃത്താവിഷ്കാരം നടത്തി. വിസി ഡോ. എം.കെ. ജയരാജ് പതാക ഉയർത്തി. പിവിസി ഡോ. എം. നാസർ, റജിസ്ട്രാർ ഡോ. ഇ.കെ. സതീഷ്, പരീക്ഷാ കൺട്രോളർ ഡോ. ഡി.പി. ഗോഡ്വിൻ സാംരാജ്, ഫിനാൻസ് ഓഫിസർ എൻ.എ. അബ്ദുൽ റഷീദ്, പിആർഒ
കൽപറ്റ ∙ സ്വാതന്ത്ര്യം നേടിത്തന്ന ധീരദേശാഭിമാനികളുടെ ജ്വലിക്കുന്ന സ്മരണകൾ മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കുന്നതിനുള്ള നമ്മുടെ പോരാട്ടങ്ങൾക്ക് ഊർജം പകരുമെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ. കൽപറ്റ എസ്കെഎംജെ സ്കൂൾ ഗ്രൗണ്ടിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പതാക ഉയർത്തിയ ശേഷം സ്വാതന്ത്ര്യ ദിന സന്ദേശം
അബുദാബി/ദുബായ്∙ ഇന്ത്യയുടെ 77ാം സ്വാതന്ത്ര്യ ദിനം ആഘോഷമാക്കി പ്രവാസ ലോകം. യുഎഇ ഭരണാധികാരികളെ കൂടാതെ ബഹിരാകാശത്ത് നിന്ന് സുൽത്താൻ അൽ നെയാദിയും ഇന്ത്യയ്ക്ക് ആശംസ നേർന്നു.
തൃക്കാക്കര∙ അര നൂറ്റാണ്ട് മുൻപ് എൻസിസിയെ ഭാരതമാത കോളജ് ക്യാംപസിലെത്തിച്ച് വർഷങ്ങളോളം അതിന്റെ ചുമതലക്കാരനായിരുന്ന പ്രിയപ്പെട്ട അധ്യാപകന് എൻസിസിയിലെ പുതിയ തലമുറ വീട്ടിലെത്തി അഭിവാദ്യം അർപ്പിച്ചു. ഭാരതമാത കോളജ് റിട്ട.അധ്യാപകൻ കുര്യാസ് ജെ.കടവന്റെ തൃക്കാക്കരയിലെ വീട്ടിലാണ് സ്വാതന്ത്ര്യ ദിനത്തിൽ വേറിട്ട ആദരവ് അരങ്ങേറിയത്. കോളജിലെ സ്വാതന്ത്ര്യ ദിന പരേഡിനു ശേഷമാണ് എൻസിസി കെഡറ്റുകൾ ആദ്യ എൻസിസി ഓഫിസറുടെ വീട്ടിലെത്തി പരേഡ് നടത്തിയത്.....
പാലക്കാട് ∙ രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കുന്നതിനും ജനാധിപത്യം നിലനിർത്തുന്നതും ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി ഓർമിപ്പിച്ചു. പാലക്കാട് കോട്ടമൈതാനത്തു നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ മതനിരപേക്ഷത ഗുരുതരമായ
വടവന്നൂർ ∙ 1947 ഓഗസ്റ്റ് 15നു സ്വാതന്ത്ര്യപ്പുലരിയിൽ വൈദ്യശാലയ്ക്കു സമീപത്തു വടക്കെപ്പാട്ടെ നാരായണൻ നായർ നട്ടുനനച്ചു വളർത്തിയ അരയാലിനു പഞ്ചായത്ത് കെട്ടിയ തറയുടെ സമർപ്പണം നാട് ആഘോഷമാക്കി. സംസ്കൃത പണ്ഡിതനും ആയുർവേദ ഡോക്ടറുമായ വടക്കെപ്പാട്ടെ നാരായണൻ നായർ രാജ്യത്തിന്റെ സ്വാതന്ത്ര്യ ലബ്ധിയുടെ
ബാലുശ്ശേരി ∙ സ്നേഹതീരം റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ കെ.പി.മനോജ് കുമാർ അധ്യക്ഷത വഹിച്ചു. എൻ.രാജൻ പതാക ഉയർത്തി. എകരൂൽ ∙ സൗപർണിക ആർട്സ് ക്ളബിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ ഇ.രാമദാസ് ദേശീയ പതാക ഉയർത്തി. കെ.രത്നാകരൻ അധ്യക്ഷത വഹിച്ചു. ബാലുശ്ശേരി ∙
കാക്കനാട്∙ പ്രൗഢ ഗംഭീരമായി ജില്ലാതല സ്വാതന്ത്ര്യദിന പരേഡ്. 30 പ്ലറ്റൂണുകളും ഒട്ടേറെ ബാൻഡ് സംഘങ്ങളും അണിനിരന്ന പരേഡ് വീക്ഷിക്കാൻ വൻ ജനാവലിയെത്തി. പൊലീസിന്റെ വിവിധ വിഭാഗങ്ങൾക്കും അഗ്നിരക്ഷാ സേനയ്ക്കും എക്സൈസിനുമൊപ്പം സ്റ്റുഡന്റ് പൊലീസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, റെഡ്ക്രോസ്, സിവിൽ ഡിഫൻസ് കെഡറ്റുകളും
എടത്വ ∙ വിവിധ സംഘടനകളുടെ നേതൃത്വത്തിലും സ്കൂളുകളിലും സ്വതന്ത്ര ദിനാഘോഷ ചടങ്ങുകൾ നടത്തി. ദേശീയ പതാക ഉയർത്തി. കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. സേവന പ്രവർത്തനങ്ങളും നടത്തി. ∙ആനപ്രമ്പാൽ സ്നേഹഭവന്റെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷവും സ്നേഹഭവന്റെ 21-ം വാർഷികവും എടത്വ പൊലീസിന്റെ നേതൃത്വത്തിൽ
ചേർത്തല∙ ദേശീയപതാക ഉയർത്തിയും മധുരപലഹാരം വിതരണം ചെയ്തും നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം. എക്സ് സർവീസ്മെൻ അസോസിയേഷൻ ചേർത്തല യുദ്ധസ്മാരകത്തിൽ ദേശീയ പതാക ഉയർത്തി. സുശീലൻ, ശശിക്കുട്ടൻ, ഉണ്ണിക്കൃഷ്ണൻ, ഭക്തവാത്സലൻ, ജി.നാരായണൻ, എം.എസ്. സിജു, ഐ.എസ്. മഹേശൻ പിള്ള, ബാബു, കരുണാകരൻപിള്ള, കെ.സി. ആന്റണി,
തിരുവനന്തപുരം ∙ കേരളത്തിന്റെ ഒരുമ, മതനിരപേക്ഷത, ശാസ്ത്രചിന്ത എന്നിവയെ പിന്നോട്ടടിപ്പിക്കാൻ പല നീക്കങ്ങളും നടക്കുന്നുണ്ടെന്നും അവ മുളയിലേ നുള്ളിയാലേ സ്വാതന്ത്ര്യം കൂടുതൽ അർഥപൂർണമാകൂ എന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര്യദിന പരേഡിൽ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. എല്ലാ വിഭാഗം
ലലണ്ടൻ ∙ യുകെയിലെ ഇന്ത്യൻ സമൂഹം ഭാരതത്തിന്റെ 77-ാം സ്വാതന്ത്ര്യ ദിനം വിവിധ ഇടങ്ങളിൽ ആഘോഷിച്ചു. ഇന്ത്യൻ ഹൈക്കമ്മീഷൻ ലണ്ടനിൽ ദേശീയ പതാക ഉയർത്തിയാണ്
ചെറുതോണി ∙ ജില്ലയിൽ ജനജീവിതത്തെ നേരിട്ടു ബാധിക്കുന്ന ഭൂപതിവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടുകയാണെന്ന് മന്ത്രി വി.എൻ.വാസവൻ. ഇടുക്കി ഐഡിഎ മൈതാനിയിൽ നടന്ന എഴുപത്തേഴാം സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. സബ്ജക്ട്
കോട്ടയം ∙ സ്വാതന്ത്ര്യ സമര സേനാനികൾ നടത്തിയ ത്യാഗങ്ങളെ ഓർക്കണമെന്നു മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പരേഡിൽ അഭിവാദ്യമർപ്പിച്ചശേഷം സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. തോമസ് ചാഴികാടൻ എംപി, കലക്ടർ വി.വിഘ്നേശ്വരി, ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്, വൈക്കം എഎസ്പി നകുൽ
അടിമാലി ∙ അറ്റാഡ്സിന്റെ ആഭിമുഖ്യത്തിൽ വിവിധ സംഘടനകളുടെ സഹകരണത്തോടെ നടന്ന സ്വാതന്ത്ര്യദിന റാലി വിദ്യാർഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മേഖലയിലെ 12 വിദ്യാലയങ്ങളിൽ നിന്നുള്ള കുട്ടികൾ അണിചേർന്നു. ഇതോടൊപ്പം പഞ്ചായത്ത്, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രസ്ഥാനങ്ങൾ, കുടുംബശ്രീ സ്വയം സഹായ സംഘങ്ങൾ,
മനാമ ∙ സ്വാതന്ത്ര്യത്തിന്റെ 76 ആണ്ടുകൾ പൂർത്തിയാകുമ്പോൾ പത്തു വയസ്സുമുതലുള്ള ഓരോ സ്വാതന്ത്യദിനങ്ങളെയും അഭിമാനത്തോടെ ഓർത്തെടുക്കുകയാണ് ബഹ്റൈനിൽ വിശ്രമ ജീവിതം നയിക്കുന്ന മുൻ ഇന്ത്യൻ വ്യോസേന ഉദ്യോഗസ്ഥനും നാടക സംവിധായകനുമായ പത്തനംതിട്ട സ്വദേശി വർഗീസ് ജോസഫ് ചന്ദനപ്പള്ളി. ബന്ധുക്കളും സുഹൃത്തുക്കളും
മനാമ ∙ ഇന്ത്യയുടെ 77–ാത് സ്വാതന്ത്ര്യദിനം ബഹ്റൈൻ ഇന്ത്യൻ എംബസിയിൽ ആഘോഷിച്ചു. രാവിലെ 6.45 ന് സ്ഥാനപതി വിനോദ് ജേക്കബ് പതാക ഉയർത്തി. സീഫിലെ ഇന്ത്യൻ എംബസിയിലേക്ക് അതിരാവിലെ മുതൽ തന്നെ ഇന്ത്യൻ പ്രവാസികൾ എത്തിയിരുന്നു. ബാൻഡ് വാദ്യങ്ങളുടെയും ദേശഭക്തിഗാനങ്ങളുടെയും അകമ്പടിയോടെ ഇന്ത്യയുടെ മൂവർണക്കൊടി
77-ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ തനത് ശൈലി മറന്നില്ല. എല്ലാ വർഷത്തേയും പോലെ ഇത്തവണയും തലപ്പാവണിഞ്ഞാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. രാജസ്ഥാനി ബന്ദേജ് തലപ്പാവാണ് ഇത്തവണ മോദി അണിഞ്ഞത്. മഞ്ഞയും പച്ചയും ചുവപ്പും കലർന്ന ബന്ധാനി പ്രിന്റുള്ള തലപ്പാവാണ്
ദുബായ്∙ കണ്ണൂർ ജില്ലാ ഇൻകാസിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഒഐസിസി /ഇൻകാസ് ഗ്ലോബൽ സെക്രട്ടറി അഡ്വ.ഹാഷിക്ക് തൈക്കണ്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റഫീഖ് മട്ടന്നൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷൈജു അമ്മാനപ്പാറ, ദുബായ് കമ്മിറ്റി ജനറൽ സെക്രട്ടറി ബി.എ.നാസർ, ഭാരവാഹികളായ
ദോഹ∙ ഇന്ത്യയ്ക്ക് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ സ്വാതന്ത്ര്യ ദിനാശംസ. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനാണ് അമീര്‍ ആശംസാ സന്ദേശം അയച്ചത്. ഡപ്യൂട്ടി അമീര്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനിയും രാഷ്ട്രപതിയെ സ്വാതന്ത്ര്യദിനാശംസ അറിയിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്
ദുബായ്∙ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ സ്വാതന്ത്ര്യ ദിനത്തിന്റെ വർണ്ണാഭമായ പരിപാടികൾ അരങ്ങേറുമ്പോൾ ആദ്യ സ്വാതന്ത്ര്യദിന ഓർമ്മകളുമായിട്ടാണ് രമണമൂർത്തി ആഘോഷത്തിൽ പങ്കുചേർന്നത്. 92 കാരനായ രമണമൂർത്തിയെ സംബന്ധിച്ചിടത്തോളം, ഓരോ സ്വാതന്ത്ര്യദിനാഘോഷവും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച ദിനത്തിന്റെ
രാജ്യം സ്വാതന്ത്ര്യത്തിന്റെ 77ാം ദിനം ആചരിക്കുന്നു. ദേശീയ തലസ്ഥാനത്തും വിവിധ സംസ്ഥാനങ്ങളിലും വ്യത്യസ്തങ്ങളായ ആഘോഷങ്ങളാണ് അരങ്ങേറുന്നത്. ദേശ, ഭാഷ, മത വ്യത്യാസമില്ലാതെ ഓരോ പൗരനും ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ കാണാം.
കോഴിക്കോട്∙ ‘‘ നന്ന ദേശ നന്ന ഉസിരു നന്ന പ്രാണ ഭാരതാ...’’ ഒരേ സ്വരത്തിൽ, ഒരേ ഈണത്തിൽ 1800 കുട്ടികൾ പാടുകയാണ്. ആ സ്വം കേൾക്കുമ്പോൾ ഇടനെഞ്ചിൽ ദേശഭക്തി നിറയുന്നു. കന്നഡയും ഹിന്ദിയും രാജസ്ഥാനിയും മലയാളവും ബംഗാളിയുമൊക്കെ ഇടകലർന്ന വരികൾ കേൾക്കുമ്പോൾ നമ്മുടെ രാജ്യമെത്ര വൈവിധ്യം നിറഞ്ഞതാണെന്ന്
ന്യൂഡൽഹി ∙ കോടതി വിധികൾ പ്രാദേശിക ഭാഷയിൽ ലഭ്യമാക്കാനുള്ള സുപ്രീംകോടതി നിർദേശത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാതൃഭാഷകളുടെ പ്രാധാന്യം വർധിച്ചു വരികയാണെന്നും സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെ മോദി പറഞ്ഞു. പ്രധാനമന്ത്രിയുടെ പരാമര്‍ശത്തെ സദസ്സിലിരുന്നവർ കൈയടിയോടെയാണ് സ്വീകരിച്ചത്.
ആഗസ്റ്റ് 15-ന് നാം സ്വാതന്ത്ര്യത്തിന്റെ പല തലങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യാറുണ്ടല്ലോ. ഏറെ പ്രസക്തിയുള്ള സാമ്പത്തിക സ്വാതന്ത്ര്യത്തെ കുറിച്ചും അതേക്കുറിച്ചുള്ള അവബോധം കുട്ടികളില്‍ വളര്‍ത്തുന്നതിനുള്ള മാര്‍ഗങ്ങളെ കുറിച്ചും കൂടി ചിന്തിക്കേണ്ട വേളയാണ് ഈ സ്വാതന്ത്ര്യ ദിനം. സാമ്പത്തിക ആസൂത്രണവും
ന്യൂഡൽഹി ∙ സ്വാതന്ത്ര്യദിന സന്ദേശത്തിൽ സ്വാതന്ത്ര്യസമര നേതാക്കൾക്കും മുൻ പ്രധാനമന്ത്രിമാർക്കും ആദരമര്‍പ്പിച്ച് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരോക്ഷമായി വിമർശിച്ച ഖർഗെ, ചിലർ കഴിഞ്ഞ കുറച്ചുവർഷമായി മാത്രമേ രാജ്യത്ത് പുരോഗതിയുള്ളൂ എന്നു പറയുന്നതായി ആരോപിച്ചു.
തിരുവനന്തപുരം ∙ സംസ്ഥാനത്തെ സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഡിയത്തിൽ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന് പതാകയുയർത്തി. സ്വാതന്ത്ര്യദിന പ്രസംഗത്തിൽ രാജ്യത്തിന് വിവിധ മേഖലകളിൽ മുന്നേറ്റമുണ്ടാക്കാനായെന്നു പറഞ്ഞ മുഖ്യമന്ത്രി സംസ്ഥാനത്തിന്റെ കഴിഞ്ഞ ഏഴുവർഷത്തെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു.
'എല്ലാ സ്വതന്ത്ര്യ ദിനത്തിലും നമ്മുടെ ധീരന്മാരെ ഓർത്ത് എന്റെ ഹൃദയം അഭിമാനം കൊണ്ട് നിറയാറുണ്ട്. എന്നാൽ ഇത്തവണ എന്റെ അനുഭവം വളരെ സ്പെഷലായിരുന്നു. ഞാനത് എന്നും ഓർമയിൽ സൂക്ഷിക്കും' – ബോളിവുഡ് താരം കിയാര സോഷ്യൽ മീഡിയയിൽ കുറിച്ചു സ്വാതന്ത്യ ദിനത്തോട് അനുബന്ധിച്ച് ബോർഡർ സെക്യൂരിറ്റി ഫോഴ്സിനോടൊപ്പം ഒരു
ദക്ഷിണാഫ്രിക്കയിലെ വർണവിവേചനം അവസാനിപ്പിക്കാൻ പോരാടിയ നെൽസൺ മണ്ടേല, രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ അക്രമരാഹിത്യത്തിലും നിസഹകരണത്തിലും ഏറെ ആകൃഷ്ടനായ ആളാണ്. അദ്ദേഹം ഈ രണ്ടു കാര്യങ്ങളേയും കണ്ടത് ഒരു ധാർമിക തത്വം എന്ന നിലയിലല്ല. മറിച്ച് ഒരു രാഷ്ട്രതന്ത്രം എന്ന നിലയ്ക്കു കൂടിയാണ്. തന്റെ ആത്മകഥയിൽ അദ്ദേഹം ഇങ്ങനെ എഴുതി: ‘അക്രമരഹിതമായ ചെറുത്തുനിൽപ്പ് പ്രയോജനപ്രദമാണ്, നിങ്ങളുടെ എതിരാളികളും അക്കാര്യത്തെ മാനിക്കുന്നിടത്തോളം കാലം. സമാധാനപരമായ ഒരു പ്രതിഷേധം അക്രമത്തിലാണ് അവസാനിക്കുന്നത് എങ്കിൽ അതിന്റെ ലക്ഷ്യം പരാജയപ്പെട്ടു എന്നാണർഥം’. ഒരേ സമയം തങ്ങളുടെ പോരാട്ടം സമാധാനപരമാക്കുകയും എതിരാളികളേയും ആ വിധത്തിൽ സമ്മർദ്ദത്തിലാക്കി ചര്‍ച്ചയുടേയും ഒത്തുതീര്‍പ്പിന്റെയും വാതിലുകൾ തുറക്കുക എന്ന ഇന്ത്യൻ നയതന്ത്രം ഈ വിധത്തിൽ അനേകം രാഷ്ട്രങ്ങളേയും നേതാക്കളേയും സ്വാധീനിച്ചിട്ടുണ്ട്.
ന്യൂഡൽഹി∙ രാജ്യത്തിന്റെ 77ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. രണ്ടു സൈനിക ഹെലികോപ്റ്ററുകൾ ചെങ്കോട്ടയിൽ പുഷ്പവൃഷ്ടി നടത്തി. തുടർന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. 140 കോടി കുടുംബാംഗങ്ങളെ എന്ന് അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. രാജ്യത്തിന് സ്വാതന്ത്ര്യം നേടി നൽകുന്നതിനായി ജീവത്യാഗം ചെയ്ത എല്ലാവർക്കും ആദരമർപ്പിക്കുന്നതായി മോദി അറിയിച്ചു.
ന്യൂഡൽഹി∙ 2024ൽ വീണ്ടും അധികാരത്തിലെത്തുമെന്ന് സൂചിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 77ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന സൂചന പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയത്
നമുക്കു സ്വാതന്ത്ര്യം കിട്ടിയിട്ട് മുക്കാൽ നൂറ്റാണ്ടു കഴിഞ്ഞു. ആധുനിക കാലത്തെ ഒരു രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം അതു വലിയൊരു കാലയളവാണ്. ഇവിടെ ആർക്കാണു സ്വാതന്ത്ര്യം കിട്ടിയത്? പുരുഷന്മാർക്കോ സ്ത്രീകൾക്കോ? സ്വതന്ത്ര ഇന്ത്യ ആരുടെ രാഷ്ട്രമാണ്? ആണുങ്ങളുടേതോ പെണ്ണുങ്ങളുടേതോ? അങ്ങനെ സ്വാതന്ത്ര്യത്തിനു
സ്വാതന്ത്ര്യത്തിന്റെ 76ാം വാർഷികദിനത്തിൽ ഒരു ശതാബ്ദിയുടെ കാര്യം പറഞ്ഞു തുടങ്ങാം. 100 വർഷംമുൻപ് 1923 ഓഗസ്റ്റിൽ ബോംബെ ലെജിസ്ലേറ്റിവ് കൗൺസിൽ പാസാക്കിയ ഒരു പ്രമേയത്തിന്റെ ശതാബ്ദി. സർക്കാർ സ്കൂളുകൾ, പൊതു കിണറുകൾ ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങൾ, പൊതു പണം ഉപയോഗിച്ചു നിർമ്മിച്ച ധർമ്മശാലകൾ, കോടതികൾ, ഡിസ്പെൻസറികൾ തുടങ്ങിയവ ജാതി പരിഗണനയില്ലാതെ, എല്ലാവർക്കും കയറാവുന്ന ഇടങ്ങളാകണമെന്നാണ് സാമൂഹിക പരിഷ്കർത്താവ് സീതാറാം കേശവ് ബോലെ കൊണ്ടുവന്ന ആ പ്രമേയത്തിൽ പറഞ്ഞത്. ദലിതരെ എവിടെയും വിലക്കരുതെന്നു ചുരുക്കം.
നാനാത്വത്തിൽ ഏകത്വം-ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ സത്ത മുഴുവൻ ഈ വാചകത്തിലുണ്ട്. ആഗോളതലത്തിൽ വിവിധ മേഖലകളിൽ നാം ഇന്നു മുന്നിട്ടു നിൽക്കുന്നുണ്ടെങ്കിൽ, അതിനു പിന്നിൽ വലിയ പോരാട്ടങ്ങളുടെ നീണ്ട ചരിത്രമുണ്ട്. നമ്മുടെ മുൻഗാമികൾ നമുക്കു നേടിത്തന്നതു സ്വാതന്ത്ര്യം മാത്രമല്ല,
ന്യൂഡൽഹി∙ രാജ്യത്തെ അഭിസംബോധന ചെയ്യവെ പതിവുശൈലിയിൽനിന്ന് വിഭിന്നമായി ജനങ്ങളെ വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേരേ പ്യാരെ ദേശ്വാസിയോം (എന്റെ പ്രിയപ്പെട്ട ഇന്ത്യക്കാരെ...), ഭായിയോം ഔർ ബഹനോം (സഹോദരീ സഹോദരന്മാരെ...) എന്നിവയിൽനിന്ന് വ്യതിചലിച്ച് മേരെ പരിവാർ ജനോം (എന്റെ കുടുംബാംഗങ്ങളെ...)
സന്ധ്യ മയങ്ങിയപ്പോൾ മഫ്തിയിലെത്തിയ പൊലീസ് ആവശ്യപ്പെടുന്നു, ‘‘കുറച്ച് കാര്യങ്ങൾ ചോദിക്കാനുണ്ട് കൂടെ വരണം.’’ അന്യരാജ്യത്ത് അവർക്കൊപ്പം പോയ മലയാളി പ്രവാസി പിന്നെ ജയിൽ മോചിതനായത് ഒൻപത് മാസത്തിനു ശേഷമായിരുന്നു. തടവുകാലം ആരംഭിച്ചപ്പോൾ ചെയ്ത കുറ്റമെന്തെന്ന് പോലും അയാൾക്ക് അറിയാനായില്ല. സ്വാതന്ത്ര്യം – ആ വാക്കിന്റെ അർഥവും ആഴവും അറിയണമെങ്കിൽ സ്വാതന്ത്ര്യമില്ലാത്ത അവസ്ഥയിലൂടെ കടന്നുപോകണം. പാരതന്ത്ര്യം അനുഭവിച്ചവർക്കാകും സ്വാതന്ത്ര്യം മധുരമുള്ള ഓർമയാകുന്നത്. അത്തരം അനുഭവമുള്ള ഒരാളെയാണ് ഈ സ്വാതന്ത്ര്യ ദിനത്തിൽ പരിചയപ്പെടുന്നത്.
മസ്കത്ത്∙ ഇന്ത്യയുടെ 77–ാം സ്വാതന്ത്രദിനത്തിന്റെ ഭാഗമായി രിസാല സ്റ്റഡി സര്‍ക്കിള്‍, കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന ഫ്രീഡം അസംബ്ലി ഒമാനില്‍ 15 കേന്ദ്രങ്ങളില്‍ നടക്കും. വിവിധ സംഘടന പ്രതിനിധികളും സാംസ്കാരിക പ്രവര്‍ത്തകരും പങ്കെടുക്കും. ജനാധിപത്യ ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ
മസ്കത്ത്∙ ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷ വേളയില്‍ ഇന്ത്യന്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മുവിനും ഇന്ത്യന്‍ ജനതക്കും ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് ആശംസകള്‍ നേര്‍ന്നു. ഇന്ത്യന്‍ പ്രസിഡന്റിന് ആയുരാരോഗ്യവും സന്തോഷങ്ങളും നേരുന്നതായും രാജ്യത്തെ ജനങ്ങള്‍ക്ക് ഐശ്വര്യം ഉണ്ടാകട്ടെയെന്നും
കോഴിക്കോട്∙ രാജ്യത്തെ വിഭജിക്കാൻ തീരുമാനിച്ചവരെല്ലാം ഇന്നും ഒരുമിച്ചു നീങ്ങുകയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു. ബിജെപി ദേശീയ തലത്തിൽ ഓഗസ്റ്റ് 14 വിഭജന ഭീകര സ്മൃതിദിനമായി
ന്യൂഡൽഹി∙ ഛത്തീസ്ഗഡിലെ ബിജാപുരിൽ 2021 ഏപ്രിലിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച 4 സിആർപിഎഫ് ജവാൻമാർക്ക് കീർത്തിചക്ര പുരസ്കാരം. ഇൻസ്പെക്ടർ ദിലീപ് കുമാർ ദാസ്, ഹെഡ് കോൺസ്റ്റബിൾ രാജ്കുമാർ
ന്യൂഡൽഹി∙ ആഗോളതലത്തിലെ വിലക്കയറ്റം പേടിപ്പിക്കുന്നതാണെന്നും എന്നാൽ ഇന്ത്യന്‍ സർക്കാരിന്റെ ഇടപെടൽ രാജ്യത്തെ ജനങ്ങളെ അമിത വിലക്കയറ്റത്തിൽനിന്ന് സംരക്ഷിച്ചുനിർത്തിയെന്നും രാഷ്ട്രപതി ദ്രൗപതി മുർമു. 77ാം സ്വാതന്ത്ര്യദിനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അവർ. ആഗോള
ന്യൂഡൽഹി∙ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ കേരളാ പൊലീസിൽ നിന്ന് ആർ.മഹേഷി(എസ്പി)ന്. സിഐഎസ്എഫ് ഇൻസ്പെക്ടർ ബെന്നി വർഗീസിനും വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ. സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ കേരളാ പൊലീസിലെ 9 പേർക്ക്: സോണി ഉമ്മൻ കോശി (അഡീ. എസ്പി, കൊല്ലം),
ഉമ്മത്തൂർ∙ രാജ്യത്തിനായി അഹോരാത്രം പോരാടിയ സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രം വരച്ച് പ്രദർശനം നടത്തുകയാണ് ഉമ്മത്തൂർ ഹയർ സെക്കണ്ടറി സ്കൂളിലെ ചിത്രകലാധ്യാപകനായ സത്യൻ നീലിമ. സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബും മനോരമ നല്ല പാഠം വും സംഘടിപ്പിക്കുന്ന 76–ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ‘വൈവിദ്യങ്ങളുടെ ഇന്ത്യ 76
ജില്ലയ്ക്കഭിമാനമായി ഈ യുവ കർഷകർ വരവൂർ∙ സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രിയുമായി സംവദിക്കാൻ അവസരം കിട്ടിയതിന്റെ ആഹ്ലാദത്തിലും സന്തോഷത്തിലുമാണ് വരവൂർ പഞ്ചായത്തിലെ തളി പാലക്കപറമ്പിൽ സലീമെന്ന (35)യുവകർഷകൻ. പിഎം കിസാൻപദ്ധതിയുടെ ഭാഗമായി, ന്യൂഡല്‍ഹിയിലെ സ്വാതന്ത്ര്യദിന പരേഡിന്റെ ചടങ്ങിലും തുടർന്ന്
തിരുവനന്തപുരം ∙ സ്വാതന്ത്ര്യദിനാഘോഷത്തിന് ഒരുങ്ങി തലസ്ഥാനം. പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. ദിനാഘോഷത്തിന്റെ ഡ്രസ് റിഹേഴ്സൽ ഇന്നലെ നടന്നു. ഇന്ന് സ്റ്റേഡിയത്തിൽ ഡോഗ് , ബോംബ് സ്ക്വാഡുകൾ പരിശോധന നടത്തും. സ്വാതന്ത്ര്യദിനാഘോഷത്തിനു മുന്നോടിയായുള്ള സുരക്ഷാ പരിശോധനകൾ
പത്തനംതിട്ട ∙ ആസാദി കാ അമൃത് മഹോത്സവിനോട് അനുബന്ധിച്ച് വീടുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്താൻ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പോസ്റ്റ് ഓഫിസുകൾ വഴി വിൽപനയ്ക്കായി എത്തിച്ച പതാകകൾക്ക് ഗുണനിലവാരമില്ലെന്ന് ആക്ഷേപം. പൊതു ഇടങ്ങളിൽ ദേശീയ പതാക ഉയർത്തുമ്പോൾ പാലിക്കേണ്ട നിയമങ്ങളും ചിട്ടവട്ടങ്ങളും
ഇംഫാൽ ∙ സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്കരിക്കാനുള്ള മെയ്തെയ് ഭീകരസംഘടനകളുടെ ആഹ്വാനം കണക്കിലെടുത്തു മണിപ്പുരിൽ സുരക്ഷാ മുൻകരുതൽ ശക്തമാക്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സുരക്ഷാസേന നടത്തിയ തിരച്ചിലിൽ ആയുധങ്ങൾ പിടിച്ചെടുത്തു. നിരോധിത മെയ്തെയ് സംഘടനകളായ യുണൈറ്റഡ് നാഷനൽ ലിബറേഷൻ ഫ്രണ്ട് (യുഎൻഎൽഎഫ്), പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ),
തിരൂർ ∙ പോസ്റ്റ് ഓഫിസുകൾ വഴിയുള്ള ദേശീയ പതാകകളുടെ വിൽപന കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ കുറവ്. തിരൂർ ഡിവിഷനിലെ 174 പോസ്റ്റ് ഓഫിസുകൾ വഴി 20,000 പതാകകൾ വിറ്റഴിക്കാനായിരുന്നു തീരുമാനം. എന്നാൽ ഇന്നലെ വരെ 15,000 പതാകകളാണ് എത്തിച്ചത്. ഇതിൽ രണ്ടായിരത്തോളം പതാകകൾക്ക് കേടുള്ളതിനാൽ ബാക്കി 12,000 എണ്ണമാണ്
കൊണ്ടോട്ടി ∙ കൊടിയും തൊപ്പിയും മുതൽ ടീ ഷർട്ടും വസ്ത്രത്തിൽ പിടിപ്പിക്കാനുള്ള ബാഡ്ജുകളും മറ്റുമായി ത്രിവർണങ്ങളിൽ തിളങ്ങി സ്വാതന്ത്ര്യദിനാഘോഷ വിപണി. പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കുന്നതിനായി തുണികൊണ്ടുള്ള പലതരത്തിലുള്ള കൊടികൾ വിപണിയിലുണ്ട്. വലുപ്പത്തിനനുസരിച്ചു വിലയിലും മാറ്റമുണ്ട്. ആഘോഷം
ന്യൂഡൽഹി ∙ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കിടെ മണിപ്പുരിലെ കുക്കി, മെയ്തെയ് വിഭാഗത്തിലെ അംഗങ്ങളുടെ പ്രതിഷേധമുണ്ടായേക്കാമെന്ന കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ടിനെത്തുടർന്നു ദേശീയ തലസ്ഥാനത്തു സുരക്ഷ ശക്തമാക്കി. ഡ്രോണുകളെ ഉൾപ്പെടെ നിരീക്ഷണത്തിനായി വിന്യസിച്ചിട്ടുണ്ട്. നാളെ രാവിലെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ത്രിവർണ പതാക ഉയർത്തുമ്പോൾ
ഒരിടത്തൊരിടത്ത് ഒരു രാജ്യമുണ്ടായിരുന്നു, എന്നും തോറ്റ ചരിത്രമുള്ളവർ. എങ്ങനെയും ജയിക്കാനുറച്ച് ചതിച്ചുവടുകളുമായി അവരൊരിക്കൽ അയൽരാജ്യത്തേക്ക് കടന്നുകയറി. രണ്ട് ആണവശക്തികൾ തമ്മിലുള്ള ആ പോർമുഖത്തേക്ക് ലോകം ആശങ്കയോടെ കണ്ണുംനട്ടിരുന്നു. ഇന്നുവരെ ആരും പരീക്ഷിക്കാത്ത തന്ത്രങ്ങളും മനുഷ്യാധ്വാനവും
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.