എസ്ഡിബി: ലോകത്തെ ഏറ്റവും വലിയ ഓഫിസ് സമുച്ചയം സൂറത്തിൽ

Mail This Article
സൂറത്ത് ∙ ലോകത്തിലെ ഏറ്റവും വലിയ ഓഫിസ് കെട്ടിടം സൂറത്തിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. സൂറത്ത് ഡയമണ്ട് ബോവ്സ് (എസ്ഡിബി) എന്ന സമുച്ചയം ഗിഫ്റ്റ് സിറ്റിയിൽ 67.28 ലക്ഷം ചതുരശ്ര അടിയിൽ 3200 കോടി രൂപ ചെലവിട്ടു നിർമിച്ചതാണ്.
15 നിലകളുള്ള പരസ്പരബന്ധിതമായ 9 കെട്ടിടങ്ങൾ. 4700 ഓഫിസുകൾ. ഒന്നര ലക്ഷം പേർക്ക് പുതുതായി ജോലി ലഭിക്കും. രാജ്യാന്തര ബാങ്കിങ്, ജ്വല്ലറി മാൾ എന്നിവയുൾപ്പെടെ വജ്ര വിപണിയുമായി ബന്ധപ്പെട്ട എല്ലാ ആധുനിക സൗകര്യങ്ങളും ഇവിടെയുണ്ടാകും. 65 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള പെന്റഗൺ സമുച്ചയമായിരുന്നു ഏറ്റവും വലിയ ഓഫിസ് സമുച്ചയമായി ഇതുവരെ കണക്കാക്കിയിരുന്നത്.