ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

കൊൽക്കത്ത ∙ മണിപ്പുരിലെ ഇംഫാൽ താഴ്‌വരയിൽ പുതുവർഷദിനത്തിൽ തീവ്രവാദികൾ നടത്തിയ വെടിവയ്പിൽ നാലുപേർ കൊല്ലപ്പെട്ടു. 14 പേർക്ക‌ു പരുക്കേറ്റു. തൗബാലിലെ മെയ്തെയ് മുസ്‌ലിം (പംഗൽ) മേഖലയായ ലിലോങ്ങിൽ പൊലീസ് യൂണിഫോമിലെത്തിയ തീവ്ര മെയ്തെയ് സംഘടനകളിലെ ആയുധധാരികൾ ജനക്കൂട്ടത്തിനുനേരെ യന്ത്രത്തോക്കുകൾ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. ക്ഷുഭിതരായ ജനക്കൂട്ടം അക്രമികളുടെ രണ്ടു വാഹനങ്ങൾക്ക് തീയിട്ടു. ഇംഫാൽ താഴ്‌വരയിൽ അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്തി.

കലാപത്തിൽ പങ്കാളികളല്ലാത്ത പംഗൽ വിഭാഗക്കാർക്കുനേരെ പ്രത്യക്ഷമായ ആക്രമണമുണ്ടാകുന്നത് ആദ്യമാണ്. കലാപത്തിൽ പങ്കാളികളായ കുക്കി-മെയ്തെയ് വിഭാഗക്കാരുമായി നല്ല ബന്ധത്തിലായിരുന്നു പംഗലുകൾ. കൊള്ളയ്ക്കായി എത്തിയ ഭീകരസംഘത്തെ എതിർത്തവരെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണു സൂചന. കഴിഞ്ഞ വർഷം മേയ് 3ന് ആരംഭിച്ച വംശീയകലാപത്തിൽ 200ൽ അധികം പേർ ഇതിനകം കൊല്ലപ്പെട്ടു. അരലക്ഷത്തിലധികംപേർ ഭവനരഹിതരായി.

English Summary:

Four killed in firing by terrorists in Manipur's Imphal Valley on New Year Day

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com