ADVERTISEMENT

ന്യൂഡൽഹി ∙ ‘എന്തുകൊണ്ട് ഹിന്ദി മാത്രം?’– കോടതി നടപടികൾക്കുള്ള ഭാഷ ഹിന്ദിയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി ഈയൊരു ചോദ്യവുമായി സുപ്രീം കോടതി തള്ളി. എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള അപ്പീലുകളും ഹർജികളും പരിഗണിക്കുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. 

നിയമനിർമാണം വരുന്നതു വരെ സുപ്രീം കോടതികളിലും ഹൈക്കോടതികളിലും ഉപയോഗിക്കേണ്ട ഭാഷ ഇംഗ്ലിഷ് ആയിരിക്കണമെന്നു വ്യവസ്ഥ ചെയ്യുന്ന 348(1) വകുപ്പിന്റെ സാധുത ചോദ്യം ചെയ്ത് കിഷൻ ചന്ദ് ജെയിൻ എന്നയാളാണു ഹർജി നൽകിയത്. എന്നാൽ, ഭരണഘടന അംഗീകരിച്ച എല്ലാ ഭാഷകളിലും കേസ് കേൾക്കാൻ തുടങ്ങിയാൽ കോടതിയുടെ പ്രവർത്തനം എങ്ങനെ മുന്നോട്ടുപോകുമെന്നു ചീഫ് ജസ്റ്റിസ് ചോദിച്ചു. ഭാഷാപ്രശ്നം നീതി ഉറപ്പുവരുത്തുന്നതിൽ വീഴ്ചയുണ്ടാക്കുമെന്നായിരുന്നു ഹർജിക്കാരന്റെ വാദം. 

English Summary:

Petition to change court language to hindi supreme court rejected

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com