സാത്തൻകുളം കസ്റ്റഡി മരണക്കേസിൽ അറസ്റ്റിലായ എസ്എസ്ഐ കോവിഡ് ബാധിച്ച് മരിച്ചു

Mail This Article
മധുര ∙ തൂത്തുക്കുടി സാത്തൻകുളം കസ്റ്റഡി മരണക്കേസിൽ അറസ്റ്റിലായ 10 പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളായ സ്പെഷൽ സബ് ഇൻസ്പെക്ടർ പോൾദുരൈ(56), കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ്–19 ബാധിച്ച ഇദ്ദേഹത്തെ സെൻട്രൽ ജയിലിൽ പാർപ്പിക്കുകയായിരുന്നു. പിന്നീട് രോഗം മൂ൪ച്ഛിച്ചതിനെത്തുട൪ന്ന് കഴിഞ്ഞ മാസം 24ന് ഗവൺമെന്റ് രാജാജി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
മികച്ച വൈദ്യസഹായത്തിനായി ഭർത്താവിനെ കന്യാകുമാരിയിലേക്കു മാറ്റാൻ അനുമതി തേടി പോൾദുരൈയുടെ ഭാര്യ സിറ്റി പൊലീസ് കമ്മിഷണ൪ക്ക് അപേക്ഷ നൽകിയിരുന്നു. കേസിൽ പോൾദുരൈ നിരപരാധിയാണെന്നായിരുന്നു ഭാര്യയുടെ വാദം. സാത്തൻകുളം കസ്റ്റഡി മരണം ഇപ്പോൾ സിബിഐ ആണ് അന്വേഷിക്കുന്നത്.
English Summary: SSI arrested over Sathankulam custodial torture succumbs to coronavirus