ADVERTISEMENT

ആലപ്പുഴ ∙ ആലപ്പുഴ നഗരസഭാധ്യക്ഷ സ്ഥാനം സംബന്ധിച്ച സിപിഎം തീരുമാനത്തിൽ പ്രതിഷേധിച്ച് നഗരത്തിൽ പാർട്ടി പ്രവർത്തകർ പ്രകടനം നടത്തി. സൗമ്യ രാജിനെ (ഇന്ദു) അധ്യക്ഷയാക്കാനാണു പാർട്ടി തീരുമാനം. മുതിർന്ന പാർട്ടി പ്രവർത്തക കെ.കെ.ജയമ്മയെ അധ്യക്ഷയാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രകടനം. സിപിഎം നേതാവ് പി. പി. ചിത്തരഞ്ജനെതിരെയാണ് മുദ്രാവാക്യം.

അതേസമയം, വോട്ടെടുപ്പിൽ പാർട്ടി നിർദേശമനുസരിച്ച് ജയമ്മ, സൗമ്യ രാജിനെ നാമനിർദേശം ചെയ്തു. സൗമ്യ രാജിനെ അധ്യക്ഷയായി തിരഞ്ഞെടുത്തു. പ്രതിഷേധം പാര്‍ട്ടി രീതിയല്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ പ്രതികരിച്ചു. പാര്‍ട്ടി തീരുമാനം തിരുത്തില്ലെന്നും നാസര്‍ പറഞ്ഞു.

English Summary: Protest in CPM on Alappuzha Muncipality Chairperson

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com