ADVERTISEMENT

ന്യൂഡൽഹി∙ ബലാത്സംഗക്കേസിൽ ജയിലിലായി പരോളിലിറങ്ങിയ സ്വയംപ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹിം സിങ് തന്റെ ദത്തുപുതി ഹണിപ്രീത് ഇൻസാന് പുതിയ പേരിട്ടു. ‘റുഹാനി ദീദി’ എന്നായിരിക്കും ഇനി ഹണിപ്രീത് അറിയപ്പെടുക. 

‘ഞങ്ങളുടെ പുത്രി ഹണിപ്രീതിനെ എല്ലാവരും വിളിക്കുന്നത് ദീദി എന്നാണ്. എല്ലാവരും ദീദിമാരായതിനാൽ ഇത് ആശയക്കുഴപ്പം ഉണ്ടാക്കുന്നു. അതിനാൽ മകൾ ഇനി റുഹാനി ദീദി എന്നറിയപ്പെടും. എളുപ്പത്തിൽ വിളിക്കാൻ ‘റുഹ് ദി’ എന്നാക്കി ചുരുക്കിയിട്ടുണ്ട്’– ഗുർമീത് പറഞ്ഞു.

2017ൽ ബലാത്സംഗക്കേസിൽ 20 വർഷം ശിക്ഷപ്പെട്ടയാളാണ് ഗുർമീത്. 40 ദിവസത്തെ പരോളിൽ പുറത്തിറങ്ങിയിരിക്കുകയാണ് ഗുർമീത് ഇപ്പോൾ. ഈ വർഷം ഫെബ്രുവരിയില്‍ 21 ദിവസവും ജൂണിൽ ഒരു മാസവും പരോൾ ലഭിച്ചിരുന്നു. ഹരിയാനയിലെ സുനാരിയ ജയിലിൽനിന്ന് പുറത്തിറങ്ങിയ ഇയാൾ ഇപ്പോൾ ബർണാവ ആശ്രമത്തിലാണു താമസിക്കുന്നത്. പരോളിൽ പുറത്തിറങ്ങിയ ഗുർമീത് ഓൺലൈൻ പ്രഭാഷണങ്ങൾ നടത്തുന്നുണ്ട്. ഹരിയാനയിലെ നിരവധി ബിജെപി നേതാക്കൾ അദ്ദേഹത്തിന്റെ പ്രഭാഷണ സെഷനുകളിൽ പങ്കെടുത്തു. ദീപാവലിക്ക് ‘സനി നിത് ദീപാവലി’ എന്ന പേരിൽ പുറത്തിറങ്ങിയ മ്യൂസിക് വിഡിയോ സമൂഹമാധ്യത്തിൽ തരംഗമാണ്.

English Summary: Rape Convict Ram Rahim's "Adopted Daughter" Honeypreet Will Now Be Called...

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com