ശാസ്താംകോട്ട തടാക സംരക്ഷണ സമിതി ചെയർമാൻ കെ.കരുണാകരൻ പിള്ള അന്തരിച്ചു
Mail This Article
കൊല്ലം ∙ ശാസ്താംകോട്ട തടാക സംരക്ഷണ സമിതി ചെയർമാൻ കെ.കരുണാകരൻ പിള്ള (79) അന്തരിച്ചു. ശാസ്താംകോട്ട തടാക സംരക്ഷണത്തിനു വേണ്ടി അനവധി സമരങ്ങൾക്കു നേതൃത്വം നൽകി. സംസ്കാരം വൈകിട്ട് 4.30നു ശാസ്താംകോട്ട കോടതിമുക്കിലെ വീട്ടുവളപ്പിൽ. ഭാര്യ: ചന്ദ്രിക. മക്കൾ: ജയകൃഷ്ണൻ (കുവൈത്ത്), അഡ്വ. ജയലക്ഷ്മി. മരുമക്കൾ: അഡ്വ. അനിൽ വിളയിൽ, നയന.
ഉദരസംബന്ധമായ അസുഖത്തിനു കൊല്ലത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ആരോഗ്യവകുപ്പ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പലായി വിരമിച്ച അദ്ദേഹം പരിസ്ഥിതി പ്രവര്‍ത്തനങ്ങളിൽ സജീവമായിരുന്നു. പടിഞ്ഞാറെ കല്ലട സംരക്ഷണസമരം ഉൾപ്പെടെ കൊല്ലം ജില്ലയിലെ നിരവധി പരിസ്ഥിതി സംരക്ഷണ സമരങ്ങളില്‍ പങ്കാളിയായി.
English Summary: Sasthamkotta Lake Conservation Committee Chairman K. Karunakaran Pillai passes away