ആർ.ഗോപീകൃഷ്ണൻ മാധ്യമ പുരസ്കാരം ജയചന്ദ്രൻ ഇലങ്കത്തിന്

Mail This Article
കോട്ടയം∙ ആർ.ഗോപീകൃഷ്ണൻ മാധ്യമ പുരസ്കാരം മലയാള മനോരമ കൊല്ലം ബ്യൂറോ ചീഫും സ്പെഷൽ കറസ്പോണ്ടന്റുമായ ജയചന്ദ്രൻ ഇലങ്കത്തിന്. കേവലം 4 സെക്കൻഡിന്റെ പേരു പറഞ്ഞു സർക്കാർ ജോലി നിഷേധിക്കപ്പെട്ട നിഷ ബാലകൃഷ്ണൻ എന്ന യുവതിയുടെ ഞെട്ടിപ്പിക്കുന്ന കഥ പുറത്തു കൊണ്ടുവന്നതിനാണു ജയചന്ദ്രൻ ഇലങ്കത്തിന് പുരസ്കാരം.
25,000 രൂപയും ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണു പുരസ്കാരം. മുതിർന്ന മാധ്യമ പ്രവർത്തകരായ ടി.കെ.രാജഗോപാൽ, തോമസ് ഡൊമിനിക്, ജിമ്മി ഫിലിപ്പ് എന്നിവരടങ്ങിയ ജൂറിയാണു ജനറൽ റിപ്പോർട്ടിങ്ങിനുള്ള പുരസ്കാര ജേതാവിനെ കണ്ടെത്തിയത്. മെട്രോവാർത്ത ചീഫ് എഡിറ്ററായിരുന്ന ആർ.ഗോപീകൃഷ്ണന്റെ പേരിൽ കോട്ടയം പ്രസ്ക്ലബാണു മാധ്യമ പുരസ്കാരം നൽകുന്നത്.