ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ന്യൂഡൽഹി∙ ഡൽഹി മദ്യനയ അഴിമതി കേസിൽ ആം ആദ്മി പാർട്ടിയെ (എഎപി) പ്രതിചേർക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) നീക്കം. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിരോധന നിയമത്തിന്റെ (പിഎംഎൽഎ) സെക്‌ഷൻ 70 പ്രകാരം നടപടിയെടുത്തേക്കുമെന്നാണ് റിപ്പോർട്ട്. കമ്പനികൾക്കും ട്രസ്റ്റുകള്‍ക്കും സ്ഥാപനങ്ങൾക്കും എതിരെയാണ് സാധാരണയായി ഈ വകുപ്പ് പ്രകാരം കേസെടുക്കുന്നത്. എന്നാൽ, ഇതേ വകുപ്പ് പ്രകാരം ഒരു രാഷ്ട്രീയ പാർട്ടിക്കെതിരെയും കേസെടുക്കാൻ കഴിയുമെന്ന് ഇ.ഡി. വ‍ൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

കമ്പനിയുടെയോ ട്രസ്റ്റുകളുടെയോ സ്ഥാപനങ്ങളുടെയോ കാര്യത്തിൽ, അതിന്റെ ഡയറക്ടർ, മാനേജർ, തുടങ്ങി ഉത്തരവാദിത്തപ്പെട്ടവർക്കെതിരെയാണ് കേസെടുക്കുക. ഒരു രാഷ്ട്രീയ പാർട്ടിയുടെ കാര്യത്തിൽ അതിന്റെ കൺവീനർ, ട്രഷറർ അല്ലെങ്കിൽ മറ്റേതെങ്കിലും പ്രതിനിധിക്കെതിരെ കേസെടുക്കാമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. 

കേസിൽ എഎപിയെ പ്രതിചേർക്കണമോയെന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. എഎപിയെ പ്രതിചേർത്താൽ, ഒരു അന്വേഷണ ഏജൻസി കേസെടുക്കുന്ന ആദ്യ രാഷ്ട്രീയ പാർട്ടിയായി എഎപി മാറും. കേസിൽ എഎപി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളിന് ചോദ്യം ചെയ്യലിനു ഹാജരാകാനാവശ്യപ്പെട്ട് ഇ.ഡി. മൂന്നുതവണ സമൻസ് അയച്ചിരുന്നു. എന്നാൽ, മൂന്നുതവണയും അദ്ദേഹം സമൻസ് ഒഴിവാക്കി. 

English Summary:

Delhi Liquor Policy Case: ED likely to invoke PMLA's Section 70 to make AAP accused

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com