ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

കൊട്ടാരക്കര∙കേരളത്തിൽ പൂച്ചയ്‌ക്ക് പ്രസവിക്കാൻ പറ്റിയ സ്ഥലം സംസ്ഥാന ഖജനാവാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കെപിസിസി സമരാഗ്‌നിക്ക് കൊട്ടാരക്കരയിൽ ലഭിച്ച സ്വീകരണ യോഗത്തിലാണു സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ വി.ഡി.സതീശൻ ആക്ഷേപിച്ചു പരാമർശം നടത്തിയത്. 

Read More: മര്യാദ വേണ്ടേ എന്നത് അൽപം കടുപ്പിച്ചു ചോദിച്ചതാണ്; വിവാദം വേദനിപ്പിച്ചു: സുധാകരൻ

‘‘കേരളം ഭരിക്കുന്നത് മുടിഞ്ഞ തറവാടാക്കുന്ന സർക്കാരാണ്. കേരളത്തിൽ പൂച്ചയ്‌ക്ക് സുഖമായി പ്രസവിക്കാൻ പറ്റിയ സ്ഥലം സംസ്ഥാനത്തിന്റെ ഖജനാവാണ്. കാരണം അവിടെ ഒരു സാധാനവുമില്ല. ജനകീയ ചർച്ചാവേളയിൽ ഞാനും കെപിസിസി അധ്യക്ഷൻ കെ.സുധാകരനും ഇരുന്നപ്പോൾ പാവങ്ങളാണു കാണാനെത്തിയത്. ആറുമാസമായി സാമൂഹിക പെൻഷനും മറ്റുംമുടങ്ങിയിരിക്കുകയാണ്. മരുന്നു മേടിക്കാൻ പോലും പണമില്ലെന്നാണു ഭിന്നശേഷിക്കാരും പ്രായമായവരുമുൾപ്പെടെയുള്ളവർ പറഞ്ഞത്.

സംസ്ഥാനത്ത് പഞ്ചായത്തുകളിൽനിന്ന് ബിൽ പോലും പാസാകാത്ത അവസ്ഥയാണുള്ളത്. കേരളം കടക്കെണിയിൽ മുങ്ങി തകരുകയാണ്. സംസ്ഥാനത്ത് തുടർഭരണം കിട്ടിയതിന്റെ സമ്മാനമായി വൈദ്യുതി ചാർജ് അടക്കം നിരവധി സേവനങ്ങളുടെ നിരക്കാണ് വർധിപ്പിച്ചത്. ജനത്തിനു ജീവിക്കാൻ പറ്റാത്ത സാഹചര്യമാണുള്ളത്. ഇത്രയും പരിതാപകരമായ അവസ്ഥ കേരളത്തിൽ എന്നാണ് ഉണ്ടായിട്ടുള്ളത്. മന്ത്രിമാരെത്തി വാങ്ങിയ പരാതികളെല്ലാം ചാക്കിൽകെട്ടി വച്ചേക്കുവാണ്’’–സതീശൻ കുറ്റപ്പെടുത്തി. 

English Summary:

KPCC Samaragni: V.D.Satheesan against Kerala Government

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com