ഇങ്ങനെ ഒരു കമ്പനി വയനാട്ടിലോ! കണ്ണൂരിലിറങ്ങിയ ഇസ്രയേലിക്ക് പിന്നാലെ വിജിലൻസ്; അഭിമാനം ‘ഐടി കമ്പനി ഫ്രം ജംഗിൾസ്!’
Mail This Article
ഐടി കമ്പനികൾ ജീവനക്കാർ താമസിക്കുന്നതിനടുത്ത് ഓഫിസുകൾ തുറക്കുകയെന്നതാണ് നിലവിലെ ട്രെൻഡ്. മെട്രോ നഗരങ്ങളിൽ കമ്പനികളുടെ വളർച്ച പൂർണമാകുന്നതോടെ പലരും ചെറുകിട നഗരങ്ങളിലേയ്ക്ക് ചേക്കേറുന്നു. ടയർ 2, ടയർ 3 നഗരങ്ങളിൽ സൈബർ കമ്പനികളുടെ സാധ്യതകൾ വളരെ വലുതാണെന്ന തിരിച്ചറിവിലാണ് ഇന്ത്യയുടെ ഐടി ലോകം മുന്നോട്ടുപോവുന്നത്. ഒരു ഐടി കമ്പനി തുടങ്ങാൻ സാധ്യതയുണ്ടെന്ന് ആരും പ്രതീക്ഷിക്കാത്ത നഗരങ്ങളിൽനിന്ന് വിജയഗാഥകൾ കുറിക്കുന്ന അനേകം ഐടി കമ്പനികൾ കേരളത്തിലുണ്ട്. വയനാട്ടിലെ വോണ്യൂ എന്ന കമ്പനിയും കൊരട്ടിയിലെ വെബ് ആൻഡ് ക്രാഫ്റ്റ് എന്ന കമ്പനിയുമൊക്കെ ഇത്തരത്തിൽ വഴിമാറി നടന്ന് വിജയം കണ്ടെത്തിയ കമ്പനികളാണ്. ‘വയനാട്ടിൽ ഒരു ഐടി കമ്പനിയോ’ എന്ന് ഒരിക്കല്‍ ചോദിച്ചിരുന്നവർക്കു മുന്നിൽ വിജയക്കൊടി പാറിക്കുകയാണ് വോണ്യൂ ഇന്ന്. വെബ് ആൻഡ് ക്രാഫ്റ്റ്സ് സിഇഒ ജിലു ജോസഫിനും പറയാനുണ്ട് ചില കാര്യങ്ങൾ...