ഇലക്ട്രിക് സ്കൂട്ടറുകൾ നാട്ടിൽ സർവസാധാരണമായിക്കഴിഞ്ഞു. ഇലക്ട്രിക്കിലേക്ക് മാറാൻ ആഗ്രഹിച്ചിരുന്ന ബൈക്ക് പ്രേമികളെ കൊതിപ്പിച്ച വരവായിരുന്നു റിവോൾട്ട് ആർവി 400ന്റേത്.
ആദ്യമായി ഇ-ബൈക്ക് നിർമിച്ച റിവോൾട്ടിന്റെ ഇലക്ട്രിക് ബൈക്കുകൾക്ക് പ്രത്യേകതകൾ ഏറെയാണ്. വർഷങ്ങളായി റിവോൾട്ട് ആർവി 400 ഉപയോഗിക്കുന്നവർക്ക് തങ്ങളുടെ ഇഷ്ടവാഹനത്തെ കുറിച്ച് എന്താണ് പറയാനുള്ളത്?
ഇലക്ട്രിക് സ്കൂട്ടറുകൾ ഒട്ടേറെയുണ്ടെങ്കിലും ആദ്യമായി ഇ-ബൈക്ക് നിർമിച്ചത് റിവോൾട്ട് ആണ്. നിർമിത ബുദ്ധി ആദ്യമായി പരീക്ഷിച്ചതും ഇതിൽതന്നെ. നേക്കഡ് സ്പോർട്സ് ബൈക്കുകൾക്കു സമാനമായ രൂപകൽപന. സാധാരണ ബൈക്കുകളിലെ ഇന്ധനടാങ്കിന്റെ സ്ഥാനത്താണ് ബാറ്ററി. ഇലക്ട്രിക് മോട്ടറിനെ പിൻവീലുമായി ഘടിപ്പിച്ചിരിക്കുന്നത് ചെയിൻ ഡ്രൈവ് വഴിയാണ്. എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാംപാണ്. ഇൻഡിക്കേറ്ററുകളും ടെയിൽ ലാംപുമെല്ലാം എൽഇഡിതന്നെ.
മൊബൈൽ ആപ്ലിക്കേഷന്റെ സഹായത്തോടെ ബൈക്ക് സ്റ്റാർട്ടാക്കാനും ബാറ്ററിയുടെ ശേഷി അറിയാനുമെല്ലാം സാധിക്കും. ഡിജിറ്റൽ കൺസോൾ, ജിയോ ലൊക്കേറ്റർ, ജിയോ–ഫെൻസ് തുടങ്ങിയ ഫീച്ചറും ഇതിലുണ്ട്. വേണമെങ്കിൽ
English Summary:
Performance, Price, and Features of Revolt RV 400 with User Experiences
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.