മുഖ്യമന്ത്രിയുടെ ഓഫിസിൽ കണ്ട ആ കാഴ്ച; ‘ഏകാധിപതിയാണോ പിണറായി?’: ‘ജനത്തിന് സിപിഎമ്മിലുള്ള വിശ്വാസം പോയി’

Mail This Article
ജനങ്ങളിൽനിന്നും മത–സാമുദായിക സംഘടനകളിൽനിന്നും അകന്നതു ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ തിരിച്ചടിയായെന്നു സിപിഎം കേന്ദ്രകമ്മിറ്റിയുടെ വിലയിരുത്തൽ. ജനങ്ങളിലേക്കിറങ്ങിച്ചെന്ന് അവരുടെ വിരോധമില്ലാതാക്കി വിശ്വാസം തിരിച്ചുപിടിക്കാൻ സംസ്ഥാന നേതൃത്വത്തോടു കേന്ദ്രകമ്മിറ്റി നിർദേശിച്ചു. നിയമസഭയിലേക്കും തദ്ദേശസ്ഥാപനങ്ങളിലേക്കും തിരഞ്ഞെടുപ്പു നടക്കാനിരിക്കെ ജനപിന്തുണ തിരിച്ചുപിടിക്കാനുള്ള നടപടികൾ അനിവാര്യമാണ്. അകന്നുപോയ മത–സാമുദായിക സംഘടനകളുടെ പിന്തുണയും ഉറപ്പാക്കണം. പാർട്ടിയുടെ നയങ്ങൾക്കനുസരിച്ചായിരിക്കണം സർക്കാരിന്റെ പ്രവർത്തനങ്ങളെന്ന് ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. വിട്ടുവീഴ്ചയില്ലാത്ത തിരുത്തൽ നടപടികൾതന്നെ വേണം. കമ്യൂണിസ്റ്റ് ആശയങ്ങൾ തിരികെപ്പിടിച്ചാൽ