ഡോണൾഡ് ട്രംപിന്റെ ‘പകരം തീരുവ’ വരുന്നു; ഇന്ത്യ ഉൾപ്പെടെ ഭീതിയിൽ; തിരിച്ചടി ലോകത്തിനോ യുഎസിനോ?

Mail This Article
ഉയർന്ന ഇറക്കുമതിത്തീരുവ ചുമത്തി തങ്ങളെ ദ്രോഹിക്കുന്ന രാജ്യങ്ങൾക്കെതിരെ ഏപ്രിൽ 2ന് ‘പകരം തീരുവ’ പ്രഖ്യാപിക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഈ ദിവസത്തെ രാജ്യത്തിന്റെ മോചനദിനം (ലിബറേഷൻ ഡേ) എന്നാണ് വിശേഷിപ്പിച്ചത്. പക്ഷേ, ലോകക്രമത്തെ മാറ്റിമറിക്കാനും ഐക്യരാഷ്ട്ര സംഘടനയും ലോക വ്യാപാരസംഘടനയും പോലുള്ള രാജ്യാന്തര വേദികളെ അപ്രസക്തമാക്കാനും, ഒരുപക്ഷേ, ഒരു മൂന്നാം ലോകയുദ്ധത്തിനുതന്നെയും (അങ്ങനെ സംഭവിക്കാതിരിക്കട്ടെ) അതു കാരണമാകുമോ എന്നതാണു പ്രധാനചോദ്യം. ഇതിനെല്ലാം നല്ല സാധ്യതയുണ്ടെന്നതു സത്യം. ഇറക്കുമതിയോ കയറ്റുമതിയോ നടത്തുന്ന വ്യാപാരികളെ മാത്രം ബാധിക്കുന്നൊരു പ്രശ്നമാണ് ഇതെന്നു കരുതുന്നതു വിഡ്ഢിത്തമാകും. ‘വ്യാപാരദ്രോഹികളായ’ രാജ്യങ്ങൾക്കുമേൽ പകരം തീരുവ ചുമത്തുമെന്നതു ട്രംപിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളിലൊന്നായിരുന്നു; ജയിച്ചുവന്നപ്പോൾ അതു പാലിക്കുന്നു. ഒറ്റനോട്ടത്തിൽ അങ്ങനെ പറയാം. പക്ഷേ, യുഎസിൽനിന്നുള്ള കാർഷികോൽപന്നങ്ങൾ മുതൽ വിസ്കിക്കും വാഹനങ്ങൾക്കും വരെ ഉയർന്ന ഇറക്കുമതിത്തീരുവ ചുമത്തുന്ന ഇന്ത്യയാണ് ട്രംപിന്റെ ഉന്നങ്ങളിലൊന്നെന്നു വ്യക്തം. അത്രകണ്ട് വികസിച്ചിട്ടില്ലാത്ത രാജ്യമായതുകൊണ്ടും