ADVERTISEMENT

കോൺസ്റ്റബിൾ/ഹവിൽദാർ

പൊലീസിൽ പുതുതായി നിയമനം ലഭിച്ച 1,806 പൊലീസ് കോൺസ്റ്റബിൾമാരുടെയും ഹവിൽദാർമാരുടെയും പരിശീലനം ആരംഭിച്ചു. 215 വനിതകൾ ഇതിൽ ഉൾപ്പെടുന്നു. മലബാർ സ്പെഷൽ പൊലീസ്, സ്പെഷൽ ആംഡ് പൊലീസ്, ആർആർആർഎഫ്, കേരള പൊലീസ് അക്കാദമി, വിവിധ കെഎപി ബറ്റാലിയനുകൾ എന്നിങ്ങനെ 9 കേന്ദ്രങ്ങളിലായാണു പരിശീലനം. 9 മാസമാണു പരിശീലന കാലാവധി.

പുതുതായി നിയമനം ലഭിച്ചവരിൽ എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടിയ 2 പേരും മറ്റു വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയ 191 പേരും ഉൾപ്പെടുന്നു.

128 ബിടെക് ബിരുദധാരികളും ഇതര വിഷയങ്ങളിൽ ബിരുദം നേടിയ 974 പേരും 101 ഡിപ്ലോമക്കാരും 410 പ്ലസ്ടു ഐടിഐക്കാരും പരിശീലനം നേടുന്നവരിലുണ്ട്.

കമ്പനി/ബോർഡ് അസിസ്റ്റന്റ്: 8 നിയമനംകൂടി

ലൈവ്സ്റ്റോക് ഡവലപ്മെന്റ് ബോർഡ്, ഫാമിങ് കോർപറേഷൻ തുടങ്ങിയ കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽനിന്ന് 8 പേർക്കുകൂടി ഉടൻ നിയമനം ലഭിക്കും.

ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്, ഹെഡ് ലോഡ് വർക്കേഴ്സ് വെൽഫെയർ ബോർഡ് എന്നിവിടങ്ങളിൽനിന്നു റിപ്പോർട്ട് ചെയ്ത 7 പുതിയ ഒഴിവിലും ഒരു എൻജെഡി ഒഴിവിലുമായിരിക്കും നിയമനം. ഇതോടെ ആകെ നിയമന ശുപാർശ 623 എത്തും.

∙നിയമനനില: ഓപ്പൺ മെറിറ്റ്–623, എസ്‌സി–സപ്ലിമെന്ററി 42, എസ്ടി–സപ്ലിമെന്ററി 15, മുസ്‌ലിം–873, എൽസി/എഐ–സപ്ലിമെന്ററി 2, ഒബിസി–629, വിശ്വകർമ–831, എസ്ഐയുസി നാടാർ–693, ഹിന്ദു നാടാർ–724, എസ്‌സിസിസി–സപ്ലിമെന്ററി 1, ധീവര–820, ഇഡബ്ല്യുഎസ്–632. ഭിന്നശേഷി: എൽവി–സപ്ലിമെന്ററി 12, എച്ച്ഐ–സപ്ലിമെന്ററി 9.

കേരഫെഡ് അസിസ്റ്റന്റ്: റാങ്ക് ലിസ്റ്റിൽ 142 പേര്‍

കേരഫെഡിൽ അസിസ്റ്റന്റ്/കാഷ്യർ (ജനറൽ കാറ്റഗറി) റാങ്ക് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു. മെയിൻ ലിസ്റ്റിൽ 51, സപ്ലിമെന്ററി ലിസ്റ്റിൽ 76, ഭിന്നശേഷി ലിസ്റ്റിൽ 15 എന്നിങ്ങനെ 142 പേർ ലിസ്റ്റിലുണ്ട്. ഉത്തരക്കടലാസ് പുനഃപരിശോധന, ഫോട്ടോ കോപ്പി, ലിസ്റ്റിൽനിന്ന് ഒഴിവാകൽ എന്നിവയ്ക്കു ഫെബ്രുവരി 12 വരെ അപേക്ഷ നൽകാം. ഈ തസ്തികയുടെ 12 ഒഴിവാണു പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

11 ഒഴിവിന് 3 പേർ മാത്രം!

അസിസ്റ്റന്റ്/കാഷ്യർ തസ്തികയുടെ സൊസൈറ്റി വിഭാഗത്തിൽ 11 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും റാങ്ക് ലിസ്റ്റിൽ 3 പേർ മാത്രം. 2023 ജൂൺ 15ലെ വിജ്ഞാപന പ്രകാരം ഈ തസ്തികയിൽ 4 പേരാണ് അപേക്ഷ നൽകിയിരുന്നത്. 2024 ഏപ്രിൽ 2നു നടത്തിയ പരീക്ഷയുടെ അടിസ്ഥാനത്തിൽ നാലു പേരെയും സാധ്യതാ ലിസ്റ്റിൽ ഉൾപ്പെടുത്തി. സർട്ടിഫിക്കറ്റ് പരിശോധനയ്ക്കു ശേഷം ഒരാൾ പുറത്തായതിനെ തുടർന്നാണു റാങ്ക് ലിസ്റ്റിൽ 3 പേരായി ചുരുങ്ങിയത്. 

English Summary:

PSC Updates

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com